‘തിരസ്‌കാരങ്ങളെ അതിജീവിച്ച് വര്‍ത്തമാനം എത്തുന്നു’; റിലീസ് തിയതി പുറത്ത്

വിവാദങ്ങള്‍ക്കൊടുവില്‍ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന 'വര്‍ത്തമാനം' സിനിമ റിലീസിന് ഒരുങ്ങുന്നു. ഫെബ്രുവരി 19ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത് ആണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ''തിരസ്‌കാരങ്ങളെ അതിജീവിച്ച് വര്‍ത്തമാനം എത്തുന്നു'' എന്ന കുറിപ്പോടെയാണ് ചിത്രം റിലീസിനെത്തുന്ന വിവരം ആര്യാടന്‍ ഷൗക്കത്ത് പങ്കുവെച്ചത്. ദേശവിരുദ്ധവും...

ഷേണായീസിലെ ആദ്യ ചിത്രം ‘ദ പ്രീസ്റ്റ്’

പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും തുറക്കുന്ന എറണാകുളത്തെ ഷേണായീസ് തിയേറ്ററിലെ ആദ്യ റിലീസ് ചിത്രം മമ്മൂട്ടിയുടെ 'ദ പ്രീസ്റ്റ്'. പുതുക്കി പണിയുന്നതിനു വേണ്ടി നാല് വര്‍ഷം മുമ്പ് സിനിമ പ്രദര്‍ശനം നിര്‍ത്തി വെച്ച ഷേണായീസ് ഫെബ്രുവരി 4ന് തുറക്കുമ്പോള്‍ ആദ്യ ഷോയ്ക്ക് ടിക്കറ്റ് എടുക്കുന്ന കാണികള്‍ കാണാന്‍...

‘ഒറ്റക്കൊമ്പന്‍’ ഒരുങ്ങുന്നത് 25 കോടി ബജറ്റില്‍; നായികയും വില്ലനും ബോളിവുഡ് താരങ്ങള്‍, ഷൂട്ടിംഗ് ആരംഭിക്കുന്നു

സുരേഷ് ഗോപി നായകനാകുന്ന 'ഒറ്റക്കൊമ്പന്‍' ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു. നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഷൂട്ടിംഗ് ഉടന്‍ തുടങ്ങുമെന്ന് നിര്‍മ്മാതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ''തിയേറ്ററുകള്‍ വീണ്ടും തുറന്ന, ഇന്‍ഡസ്ട്രിക്ക് അതിന്റെ ജീവശ്വാസം തിരികെ...

മുഴുക്കുടിയനായ മുരളിയുടെ കഥയുമായി ‘വെള്ളം’; ട്രെയ്‌ലര്‍ പുറത്ത്, ജനുവരി 22-ന് തിയേറ്ററുകളിലേക്ക്

പ്രജേഷ് സെന്‍- ജയസൂര്യ കൂട്ടുകെട്ടിലെത്തുന്ന 'വെള്ളം' സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രമായാണ് ജയസൂര്യ വേഷമിടുന്നത്. പൂര്‍ണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച വെള്ളം ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെന്‍ട്രല്‍ പിക്‌ചേഴ്‌സ് വിതരണത്തിന് എത്തിക്കും. ജയസൂര്യയുടെ നായികമാരായി സംയുക്തമേനോന്‍, സ്‌നേഹ പാലിയേരി എന്നിവര്‍ എത്തുന്നു. സിദ്ധിഖ്,...

‘മാസ്റ്റര്‍’ എച്ച്.ഡി പതിപ്പ് ചോര്‍ന്നു

തിയേറ്ററുകള്‍ തരംഗം തീര്‍ത്ത് മുന്നേറുന്ന വിജയ് ചിത്രം 'മാസ്റ്ററി'ന്റെ എച്ച്.ഡി പതിപ്പ് ചോര്‍ന്നു. തമിഴ് റോക്കേഴ്‌സ് അടക്കമുള്ള വെബ്‌സൈറ്റുകളിലാണ് ചിത്രത്തിന്റെ എച്ച്.ഡി പതിപ്പ് പ്രചരിക്കുന്നത്. ജനുവരി 13ന് മാസ്റ്റര്‍ റിലീസ് ചെയ്യുന്നതിന് മുന്നേയും ചിത്രത്തിന്റെ ഏതാനും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നിരുന്നു. ഇതോടെ 400 ഓളം വ്യാജ സൈറ്റുകള്‍...

‘വെള്ളം’ മുതല്‍ ‘മരക്കാര്‍’ വരെ; 20 സിനിമകള്‍ റിലീസിന് ഒരുങ്ങുന്നു

പത്തു മാസത്തോ ളം അടഞ്ഞു കിടന്ന തിയേറ്ററുകള്‍ സജീവമാകുകയാണ്. വിജയ് ചിത്രം മാസ്റ്റര്‍ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. കുടുംബപ്രേക്ഷകര്‍ അടക്കം തിയേറ്ററുകളില്‍ എത്തിയതോടെ 20 മലയാള സിനിമകളുടെ റിലീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജയസൂര്യ ചിത്രം വെള്ളം മുതല്‍ മോഹന്‍ലാലിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹം വരെ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ജനുവരി 22ന്...

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് ഷാനിന്റെ മാസ്റ്റര്‍പീസ്’; ഷോര്‍ട്ട് ഫിലിമിന് യൂട്യൂബിന്റെ അംഗീകാരം, സന്തോഷം പങ്കുവെച്ച് സംവിധായകന്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായി മാറിയ ഷോര്‍ട്ട് ഫിലിമാണ് 'ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്'. അനുപമ പരമേശ്വരന്‍, ഹക്കിം ഷാജഹാന്‍ എന്നിവരെ കഥാപാത്രങ്ങളാക്കി ആര്‍ജെ ഷാന്‍ ഒരുക്കിയ ഷോര്‍ട്ട് ഫിലിമിന് പ്രശംസകളും വിമര്‍ശനങ്ങളും ഒരുപോലെ ലഭിച്ചിരുന്നു. അഞ്ച് മില്യണിലേറെ വ്യൂസ് ലഭിച്ചതോടെ ആര്‍ജെ ഷാനിനെ അഭിനന്ദിച്ചിരിക്കുകയാണ് യൂട്യൂബ്. ആര്‍ജെ ഷാനിനെ...

നടന്‍ മുരളി മോഹന്‍ അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നുവെന്ന് ആരോപണം; ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ച് യുവതി

സിനിമാ- സീരിയല്‍ നടനായ മുരളി മോഹന്‍ അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നുവെന്ന് ആരോപണം. മുരളി മോഹന്റെത് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും വന്ന സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് യുവ എഴുത്തുകാരിയായ അശ്വതി രംഗത്തെത്തിയിരിക്കുന്നത്. യുവതിയോട് വാട്‌സ്ആപ്പില്‍ വരാന്‍ ആവശ്യപ്പെട്ട് നമ്പര്‍ അയച്ചു കൊടുത്തും, ശബ്ദസന്ദേശങ്ങള്‍ അയച്ചതും ആയ സന്ദേശങ്ങളുടെ സ്‌ക്രീന്‍...

അടുത്തത് ആക്ഷന്‍ ത്രില്ലറോ? ‘നാനെ വരുവേന്‍’ പോസ്റ്ററില്‍ മാസ് ലുക്കില്‍ ധനുഷ്

ആയിരത്തില്‍ ഒരുവന്‍ സിനിമയുടെ രണ്ടാം ഭാഗത്തിന് പിന്നാലെ ധനുഷ്-ശെല്‍വരാഘവന്‍ ടീമിന്റെ അടുത്ത സിനിമയും എത്തുന്നു. 'നാനെ വരുവേന്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ആണ് പുറത്തു വിട്ടിരിക്കുന്നത്. സംവിധായകന്‍ ശെല്‍വരാഘവന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ധനുഷിന്റെ കര്‍ണന്‍ ചിത്രം നിര്‍മ്മിക്കുന്ന കലൈപുലി തനുവാണ് നാനെ വാരുവേനും നിര്‍മ്മിക്കുന്നത്....

‘ആണധികാരത്തിന്റെ അവലോസുണ്ടയില്‍ ഉറുമ്പ് അരിക്കുന്ന കാഴ്ച’; ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, പ്രേക്ഷക പ്രതികരണം

സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിച്ച 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സിനിമയ്ക്ക് മികച്ച പ്രതികരണങ്ങള്‍. നാടകീയത ഇല്ലാതെ റിയലിസ്റ്റിക് അനുഭവം തന്നെയാണ് സിനിമ തരുന്നത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നീ സ്ട്രീമിലാണ് സിനിമ ഇന്ന് റിലീസ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാകാന്‍ സാദ്ധ്യതയുള്ള...