Friday, 11 September 2026
‘Honest storytelling is a powerful means of change
05:29:28 PM IST
Celebrity Talk

‘ഡെമോക്രസി’യോ ആൾക്കൂട്ട വിചാരണയോ? ബിഗ് ബോസ് ഹൗസിലെ സംഭവങ്ങളിൽ വിമർശനവുമായി അഖിൽ മാരാർ

SHARE

ബിഗ് ബോസ് മലയാളം സീസൺ എട്ടിലെ ‘ഡെമോക്രസി’ തീമിനെ ചൊല്ലി വിമർശനവുമായി അഖിൽ മാരാർ. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ മത്സരാർത്ഥികൾ സ്വീകരിച്ച നിലപാടുകൾ ജനാധിപത്യത്തിന്റെ യഥാർഥ ആശയത്തോട് യോജിക്കുന്നതല്ലെന്ന വിമർശനമാണ് അഖിൽ മാരാർ ഉന്നയിച്ചത്. ‘ലീഡർ’ എന്നത് മറ്റുള്ളവരെ ഭരിക്കുന്നയാളല്ലെന്നും ഒപ്പമുള്ളവരെ നയിക്കുന്നയാളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരാളെ പുറത്താക്കുകയോ കഞ്ഞിയും പയറും കഴിച്ച് ആജീവനാന്തം ബിഗ് ബോസ് ഹൗസിൽ തുടരുകയോ ചെയ്യണമെന്ന സാഹചര്യം ബിഗ് ബോസ് മുന്നോട്ടുവെച്ചത് ഒരു പരീക്ഷണമായിരുന്നുവെന്നാണ് അഖിൽ മാരാരുടെ വിലയിരുത്തൽ. എന്നാൽ ഇതിന് പിന്നിലെ ആശയം മനസ്സിലാക്കാതെ ഭൂരിഭാഗം മത്സരാർത്ഥികളും ഒരാളെ തിരഞ്ഞെടുത്ത് പുറത്താക്കുന്ന രീതിയിലേക്ക് പോയെന്നും അദ്ദേഹം വിമർശിച്ചു. ജനാധിപത്യ സമൂഹത്തിൽ ആൾക്കൂട്ട വിചാരണ നടത്തി ഒരാളെ ശിക്ഷിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും അഖിൽ മാരാർ പറഞ്ഞു.

പ്രതിസന്ധി ഘട്ടത്തിൽ മറ്റൊരാളെ ബലിയാടാക്കുന്നതിനുപകരം സമൂഹത്തിന്റെ നന്മയ്ക്കായി സ്വയം മുന്നോട്ടുവരുന്ന നിലപാടാണ് സ്വീകരിക്കേണ്ടിയിരുന്നതെന്നും അഖിൽ മാരാർ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് രാഹുൽ ഈശ്വറിനെപ്പോലുള്ളവർ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ അത് പ്രേക്ഷകരിൽ വലിയ സ്വാധീനം ചെലുത്തുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →