Sunday, 20 September 2026
‘Honest storytelling is a powerful means of change
07:05:38 PM IST
Kerala

‘സംസ്ഥാന സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്‌പ്പെടുന്നു’; പിണറായി വിജയൻ

ന്യൂസ് ഡെസ്ക് 20 September 2026, 7:04 pm
SHARE

സംസ്ഥാന സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്‌പ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരവുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് ഇതാണ് സൂചിപ്പിക്കുന്നതെന്നും സർക്കാരിന് കോൺഗ്രസ് സ്വഭാവമില്ലെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ സർക്കാരിനെ പൂർണമായി വിലയിരുത്താനുള്ള സമയമായിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

രാജ്യത്ത് കോർപ്പറേറ്റുകൾക്ക് നല്ലകാലമാണെന്നും കേന്ദ്രസർക്കാർ സൗജന്യമായി എല്ലാം വാരിക്കോരി നൽകുകയാണെന്നും പിണറായി വിജയൻ പരിഹസിച്ചു. ലോകത്ത് ദാരിദ്ര്യം കണക്കാക്കുന്ന പട്ടികയിൽ ഇന്ത്യയുമുണ്ട്. രാജ്യത്തെ ദരിദ്രരുടെ എണ്ണം വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ പ്രാഥമിക ചുമതലകൾ പോലും നിർവഹിക്കുന്നില്ലെന്നും പിണറായി വിജയൻ ആരോപിച്ചു.

അതേസമയം, മാസപ്പടി ആരോപണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അന്വേഷണം വേണമെന്ന ഇഡിയുടെ കത്തിൽ സർക്കാർ തീരുമാനം ഉടൻ ഉണ്ടായേക്കും. അന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

അന്വേഷണം നടത്താമെന്നും ഏത് രീതിയിൽ അന്വേഷണം വേണമെന്ന് സർക്കാരിന് തീരുമാനിക്കാമെന്നുമാണ് അഡ്വക്കേറ്റ് ജനറൽ ജാജു ബാബു നൽകിയ നിയമോപദേശം. വിഷയത്തിൽ തുടർനടപടികൾ സംബന്ധിച്ച് കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനമുണ്ടാകുമെന്നാണ് സൂചന.

s
ന്യൂസ് ഡെസ്ക്
View all posts →