Sunday, 20 September 2026
‘Honest storytelling is a powerful means of change
04:59:38 PM IST
Sports

പകുതി മൈതാനം താണ്ടി സലയുടെ മിന്നൽ കുതിപ്പ്; ഗലാറ്റസറായിക്കെതിരെ ഹാട്രിക്, ട്രാബ്സോൺസ്പോറിന് 4-0ന്റെ തകർപ്പൻ ജയം

SHARE

ടർക്കിഷ് സൂപ്പർ ലീഗിൽ മുഹമ്മദ് സലായുടെ ഹാട്രിക്കിന്റെ മികവിൽ ഗലാറ്റസറായിയെ 4-0ന് തകർത്ത് ട്രാബ്സോൺസ്പോർ. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണ ഫുട്ബോളുമായി കളിച്ച ട്രാബ്സോൺസ്പോർ ഹോം ഗ്രൗണ്ടിലാണ് തകർപ്പൻ ജയം സ്വന്തമാക്കിയത്.

മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ ലോങ് റണ്ണിനൊടുവിൽ സല ആദ്യ ഗോൾ നേടി. ഗലാറ്റസറായിയുടെ പ്രതിരോധത്തെ മറികടന്ന് മുന്നേറിയ സല ഗോൾകീപ്പർ ഊർജാൻ കാക്കിറിനെയും കബളിപ്പിച്ചാണ് പന്ത് വലയിലെത്തിച്ചത്. ആറ് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയ സല നിലവിൽ സൂപ്പർ ലീഗ് ഗോൾവേട്ടയിൽ ഒന്നാം സ്ഥാനത്താണ്.

44-ാം മിനിറ്റിൽ ഡേവിൻസൺ സാഞ്ചസിന്റെ പിഴവിന് പിന്നാലെ ഫ്രാങ്കുലിനോ-ഗ്യൂഡാന്റെ പാസിൽ സല രണ്ടാം ഗോൾ നേടി. 80-ാം മിനിറ്റിൽ തുഫാന്റെ ത്രൂ പാസിൽ വീണ്ടും സോളോ റൺ നടത്തിയ സല ഗോൾകീപ്പറെയും മറികടന്ന് ഹാട്രിക് പൂർത്തിയാക്കി. സലയുടെ അസിസ്റ്റിൽ പോർച്ചുഗീസ് താരം നോഹ സാവിയോളയാണ് ട്രാബ്സോൺസ്പോറിന്റെ നാലാം ഗോൾ നേടിയത്.

s
സ്പോര്‍ട്സ് ഡെസ്ക്
View all posts →