Sunday, 20 September 2026
‘Honest storytelling is a powerful means of change
02:59:19 PM IST
#Trending

നിസ്സാരം!, ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍; ഏഷ്യ കപ്പിലേത് പോലെ ഫൈനലില്‍ ശ്രീലങ്ക എതിരാളി

SHARE

ഏഷ്യന്‍ ഗെയിംസ് വനിത ടി 20 ക്രിക്കറ്റ് സെമി ഫൈനലില്‍ ബംഗ്ലാദേശിനെ മലര്‍ത്തിയടിച്ച് ഇന്ത്യ ഫൈനലില്‍. ഓപ്പണര്‍ ഷെഫാലി വര്‍മ്മയുടെ മിന്നുന്ന സെഞ്ച്വറിയുടെ മികവില്‍ 195 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് നിലയുറപ്പിക്കാന്‍ പോലും കഴിഞ്ഞില്ല. 15.4 ഓവറില്‍ 81 റണ്‍സിന് ബംഗ്ലാദേശ് വനിതകള്‍ ഓള്‍ ഒൗട്ടായി. പാകിസ്ഥാനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ ശ്രീലങ്കയാണ് ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. കഴിഞ്ഞയാഴ്ച നടന്ന ഏഷ്യ കപ്പ് ഫൈനലിന്റെ ആവര്‍ത്തനമാണ് സെപ്തംബര്‍ 22 ചൊവ്വാഴ്ച നടക്കുക. ഏഷ്യകപ്പില്‍ ശ്രീലങ്കയെ മുട്ടുകുത്തിച്ചാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് പേരിലാക്കിയത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യ സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു. ടി 20യിലെ തന്റെ ആദ്യ സെഞ്ച്വറി അടിച്ചു.

ബംഗ്ലാദേശിനെതിരെ 195 റണ്‍സുമായി ഇന്ത്യയുടെ വെടിക്കെട്ടിന് മുന്നില്‍ നിന്നത് ഷെഫാലി വര്‍മ്മയാണ്. 49 ബോളില്‍ 100 റണ്‍സെടുത്ത ഷെഫാലി 9 സിക്‌സും 3 ഫോറും അടിച്ചു. ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും ഷെഫാലിയും ചേര്‍ന്ന് 6 ഓവറില്‍ 72 റണ്‍സെടുത്ത് തുടക്കം ഗംഭീരമാക്കി.

19 ബോളില്‍ 2 സിക്‌സും 5 ഫോറുമായി 37 റണ്‍സെടുത്താണ് വൈസ് ക്യാപ്റ്റന്‍ സ്മൃതി കളം വിട്ടത്. പിന്നാലെ ഷെഫാലി കളിയുടെ നിയന്ത്രണം ഏറ്റെടുത്തു സെഞ്ച്വറിയുമായി ടീമിനെ മികച്ച സ്‌കോറിലെത്തിച്ചു. 33 ബോളില്‍ 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും സ്‌കോറിന് കരുത്തുപകര്‍ന്നു.

196 റണ്‍സെന്ന മികച്ച സ്‌കോറാണ് ഇന്ത്യന്‍ വനിതകള്‍ ബംഗ്ലാദേശിന് മുന്നില്‍ വെച്ചത്. മറുപടി ബാറ്റിംഗ് കയറിയ ബംഗ്ലാദേശിന് ക്യാപ്റ്റന്‍ നിഗാര്‍ സുല്‍ത്താന അടക്കം 3 വിക്കറ്റുകള്‍ തുടക്കത്തിലെ നഷ്ടമായി. 39/3 എന്ന നിലയില പവര്‍പ്ലേ അവസാനിപ്പിച്ച ബംഗ്ലാദേശ് 15.4 ഓവറില്‍ 81 റണ്‍സിന് എല്ലാവരും പുറത്തായി. ദീപ്തി ശര്‍മ്മയും നന്ദിനി ശര്‍മ്മയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ശ്രീചരണി 2 വിക്കറ്റും വീഴ്ത്തി ഇന്ത്യക്കായി കരുത്തുകാട്ടി.

Read More

‘ഒരാളുടെ ശരീരത്തെയും രൂപത്തെയും കുടുംബത്തെയും അമ്മയാകുന്നതിനെക്കുറിച്ചും പരിഹസിക്കുന്നത് നിങ്ങളെ വളർത്തിയതിന്റെ നിലവാരമാണ് കാണിക്കുന്നത്’; ബോഡി ഷെയ്മിങ് നടത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സൽമാൻ ഖാൻ

s
സ്പോര്‍ട്സ് ഡെസ്ക്
View all posts →