Sunday, 20 September 2026
‘Honest storytelling is a powerful means of change
01:31:25 PM IST
Kerala

പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ ഹാൻസ് മോഷ്ടിച്ച സംഭവം; ഒളിവിലായിരുന്ന പൊലീസുകാരൻ പിടിയിൽ

ന്യൂസ് ഡെസ്ക് 20 September 2026, 1:15 pm
SHARE

വയനാട്ടിലെ ബത്തേരി പൊലീസ് സ്റ്റേഷനിലെ പ്രോപ്പർട്ടി റൂമിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഏഴ് ചാക്കുകൾ മോഷണം പോയ സംഭവത്തിൽ ഒളിവിലായിരുന്ന പൊലീസുകാരൻ പിടിയിൽ. സുൽത്താൻ ബത്തേരി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി സബിത്തിനെയാണ് എറണാകുളം കളമശ്ശേരിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ഒരാഴ്ചയായി ഒളിവിൽ പോയിരുന്ന സാബിത്തിന്റെ കാർ കോഴിക്കോടു നിന്നും നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാൾക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

കഴിഞ്ഞ ജൂൺ മാസം പൊലീസ് പിടികൂടി ബത്തേരി സ്റ്റേഷനിൽ സൂക്ഷിച്ച ഏഴു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളാണ് സാബിത്ത് കടത്തിയത്. സെപ്റ്റംബർ 10ന് പ്രോപ്പർട്ടി റൂം വൃത്തിയാക്കാനായി തുറന്നപ്പോഴാണ് തൊണ്ടിമുതൽ നഷ്ടമായ കാര്യം അറിഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കളവ് ബോധ്യപ്പെട്ടത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →