Sunday, 20 September 2026
‘Honest storytelling is a powerful means of change
12:42:07 PM IST
Cricket

49 ബോളില്‍ 100, 9 സിക്‌സും 3 ഫോറും; ഷെഫാലിയുടെ മിന്നല്‍ സെഞ്ച്വറിയില്‍ ഏഷ്യന്‍ ഗെയിംസ് സെമിയില്‍ വിറച്ച് ബംഗ്ലാദേശ്

SHARE

ഏഷ്യന്‍ ഗെയിംസ് വനിത ടി 20 ക്രിക്കറ്റ് സെമി ഫൈനലില്‍ ബംഗ്ലാദേശിനെതിരെ 195 റണ്‍സുമായി ഇന്ത്യയുടെ വെടിക്കെട്ട്. ഓപ്പണര്‍ ഷെഫാലി വര്‍മ്മ തന്റെ മിന്നുന്ന ഫോം തുടര്‍ന്ന് ടി 20യിലെ തന്റെ ആദ്യ സെഞ്ച്വറി അടിച്ചു. 49 ബോളില്‍ 100 റണ്‍സെടുത്ത ഷെഫാലി 9 സിക്‌സും 3 ഫോറും അടിച്ചു. ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും ഷെഫാലിയും ചേര്‍ന്ന് 6 ഓവറില്‍ 72 റണ്‍സെടുത്ത് തുടക്കം ഗംഭീരമാക്കി.

19 ബോളില്‍ 2 സിക്‌സും 5 ഫോറുമായി 37 റണ്‍സെടുത്താണ് വൈസ് ക്യാപ്റ്റന്‍ സ്മൃതി കളം വിട്ടത്. പിന്നാലെ ഷെഫാലി കളിയുടെ നിയന്ത്രണം ഏറ്റെടുത്തു സെഞ്ച്വറിയുമായി ടീമിനെ മികച്ച സ്‌കോറിലെത്തിച്ചു. 33 ബോളില്‍ 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും സ്‌കോറിന് കരുത്തുപകര്‍ന്നു.

196 റണ്‍സെന്ന മികച്ച സ്‌കോറാണ് ഇന്ത്യന്‍ വനിതകള്‍ ബംഗ്ലാദേശിന് മുന്നില്‍ വെച്ചത്. മറുപടി ബാറ്റിംഗ് കയറിയ ബംഗ്ലാദേശിന് ക്യാപ്റ്റന്‍ നിഗാര്‍ സുല്‍ത്താന അടക്കം 3 വിക്കറ്റുകള്‍ തുടക്കത്തിലെ നഷ്ടമായി. 39/3 എന്ന നിലയിലാണ് പവര്‍പ്ലേ കഴിയുമ്പോള്‍ ബംഗ്ലാദേശ്.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →