Sunday, 20 September 2026
‘Honest storytelling is a powerful means of change
11:20:49 AM IST
Kerala

900 മെഗാവാട്ടിന്റെ കുറവ്, സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരും : കെഎസ്ഇബി

ന്യൂസ് ഡെസ്ക് 20 September 2026, 11:20 am
SHARE

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ കുറവില്ല. 97.95 ദശലക്ഷം യൂണിറ്റ് ആണ് ഇന്നലത്തെ വൈദ്യുതി ഉപയോഗം. പീക്ക് ടൈം ആവശ്യകത 4785 മെഗാവാട്ട്. രണ്ട് തവണയാണ് ഇന്നലെ നിയന്ത്രണം വേണ്ടി വന്നത്.

അതേസമയം, ഇന്ന് വൈദ്യുതി ഉപയോഗം കുറഞ്ഞേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ലഭ്യത ഉറപ്പായില്ലെങ്കിൽ നിയന്ത്രണം വേണ്ടി വരുമെന്നും കെഎസ്ഇബി പറഞ്ഞു. ഇന്നും 900 മെഗാവാട്ട് കുറവ് ഉണ്ടായേക്കും.

ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യത്തിൽ വൈകുന്നേരം 6.15 മുതൽ രാത്രി 12.45 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഏകദേശം 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

s
ന്യൂസ് ഡെസ്ക്
View all posts →