‘ഒരാളുടെ ശരീരത്തെയും രൂപത്തെയും കുടുംബത്തെയും അമ്മയാകുന്നതിനെക്കുറിച്ചും പരിഹസിക്കുന്നത് നിങ്ങളെ വളർത്തിയതിന്റെ നിലവാരമാണ് കാണിക്കുന്നത്’; ബോഡി ഷെയ്മിങ് നടത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സൽമാൻ ഖാൻ
സിനിമാ താരങ്ങൾക്കെതിരെയുള്ള സൈബർ ആക്രമണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് നടൻ സൽമാൻ ഖാൻ. ജനപ്രിയ റിയാലിറ്റി ഷോയായ ‘ബിഗ് ബോസ് 20’യുടെ ഏറ്റവും പുതിയ ‘വീക്കെൻഡ് കാ വാർ’ എപ്പിസോഡിലാണ് സൈബർ ബുള്ളിയിങിന് ഇരയാകുന്നവർക്കായി സൽമാൻ പരസ്യമായി രംഗത്തു വന്നത്.
പതിറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്ന അതേ രൂപം ഇപ്പോഴും നിലനിർത്താനാവില്ലെന്ന് ട്രോളന്മാരെ ഓർമിപ്പിച്ച അദ്ദേഹം പരിപാടിക്കിടെ തൊപ്പിയും ജാക്കറ്റും ടീ-ഷർട്ടും ഊരി മാറ്റിയ താരം, മേക്കപ്പ് ആർട്ടിസ്റ്റിനെ വിളിച്ച് തന്റെ മുഖത്തെ മേക്കപ്പ് തുടച്ചു കളയുകയും ചെയ്തു.
‘ഒരാളുടെ ശരീരഭാരത്തെക്കുറിച്ചോ, ലുക്കിനെക്കുറിച്ചോ, കുടുംബത്തെക്കുറിച്ചോ, വയസ്സിനെക്കുറിച്ചോ, അമ്മയാകുന്നതിനെക്കുറിച്ചോ പരിഹസിക്കുന്നത് നിങ്ങളെ വളർത്തിയതിന്റെ ഗുണനിലവാരമാണ് കാണിക്കുന്നത്. എനിക്ക് 60 വയസ്സായി, അതെന്റെ യാഥാർഥ്യമാണ്. എല്ലായ്‌പ്പോഴും ‘മേംനേ പ്യാർ കിയ’ സിനിമയിലെ പഴയ സൽമാൻ ഖാനായി ഇരിക്കാൻ എനിക്ക് കഴിയില്ല. ഇത് തന്നെയാണ് ഞാൻ. ഇപ്പോൾ വന്ന് എന്നെ ട്രോൾ ചെയ്യൂ’ എന്നും സൽമാൻ ഖാൻ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബർ ആക്രമണം നേരിടുകയാണ് നടി കത്രീന കൈഫ്. പ്രസവത്തിന് ശേഷം ശരീരഭാരം കൂടിയതിന്റെ പേരിലാണ് താരം സൈബർ ആക്രമണം നേരിട്ടത്. ഇതിനിടെയാണ് പേരെടുത്തു പറയാതെ കത്രീന കൈഫിനെ സൽമാൻ പിന്തുണച്ചത്. പ്രസവിച്ച ഒരു സ്ത്രീയെ എന്തിനാണ് നിങ്ങൾ സോഷ്യൽ മീഡിയയിൽ പരിഹസിക്കുന്നത് ? എന്നും അദ്ദേഹം ചോദിച്ചു.
പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ ഹാൻസ് മോഷ്ടിച്ച സംഭവം; ഒളിവിലായിരുന്ന പൊലീസുകാരൻ പിടിയിൽ
49 ബോളില്‍ 100, 9 സിക്സും 3 ഫോറും; ഷെഫാലിയുടെ മിന്നല്‍ സെഞ്ച്വറിയില്‍ ഏഷ്യന്‍ ഗെയിംസ് സെമിയില്‍ വിറച്ച് ബംഗ്ലാദേശ്