അദ്ദേഹത്തെ ആരാധിക്കുന്ന ഫോക്കസ് ഔട്ടില്‍ നില്‍ക്കുന്ന ഒരുവന്‍ മാത്രമാണ് ഞാന്‍; സൂര്യയെ കളിയാക്കിയതല്ലെന്ന് ആരാധകരോട് അജു വര്‍ഗ്ഗീസ്

മമ്മൂട്ടി ചിത്രം മധുരാജയില്‍ സുരു എന്ന കഥാപാത്രമായാണ് അജുവര്‍ഗ്ഗീസ് എത്തുന്നത്. സിനിമയിലെ അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. പോസ്റ്ററെത്തിയതിന് പിന്നാലെ തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയെ കളിയാക്കുകയാണെന്ന ആരോപണവുമായി ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു. വിജയ് ആരാധകര്‍ അജുവിന് പിന്തുണ നല്‍കിയപ്പോള്‍ സൂര്യ ആരാധകര്‍...

വോട്ട് ആഭ്യര്‍ത്ഥിച്ച് പി. രാജീവ്, ഫെയ്‌സ്ബുക്ക് പേജ് പ്രകാശനത്തിന് ടി.എന്‍ പ്രതാപന്‍; ഇടത്-വലത് വ്യത്യാസമില്ലാതെ മമ്മൂട്ടിയുടെ വസതിയിലേക്ക് സ്ഥാനാര്‍ത്ഥികള്‍

തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേയ്ക്ക് രാഷ്ട്രീയ രംഗം പ്രവേശിച്ചതിനു പിന്നാലെ കൊച്ചിയിലെ മമ്മൂട്ടിയുടെ വസതിയിലേയ്ക്ക് സ്ഥാനാര്‍ത്ഥികളുടെ ഒഴുക്ക്. വോട്ട് മാത്രമല്ല തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊഴുപ്പു കൂട്ടാനുമാണ് സ്ഥാനാര്‍ത്ഥികള്‍ മമ്മൂട്ടിയെ കാണാനെത്തിയത്. ഇടത്-വലത് വ്യത്യാസമില്ലാതെയാണ് മമ്മൂട്ടി വസതിയിലേക്ക് സ്ഥാനാര്‍ത്ഥികള്‍ എത്തുന്നത്. എറണാകുളം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. രാജീവ് വോട്ടഭ്യര്‍ഥിച്ചാണ് മമ്മൂട്ടിയുടെ...

ചെറു ചെറു ചതുരങ്ങള്‍…; ഇളയരാജയ്ക്ക് വേണ്ടി സുരേഷ് ഗോപി പാടിയ ഗാനം

ഗിന്നസ് പക്രുവിനെ നായകനാക്കി മാധവ് രാമദാസന്‍ സംവിധാനം ചെയ്യുന്ന ഇളയരാജയിലെ പുതിയ ഗാനം പുറത്തിറങ്ങി. നടന്‍ സുരേഷ് ഗോപി ആലപിച്ച 'ചെറു ചെറു ചതുരങ്ങള്‍...' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. രതീഷ് വേഗ ഈണം പകര്‍ന്ന ഈ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ സിനിമകള്‍ക്കു...

‘മദ്യലഹരിയിലല്ല, അനിയനെയും കൂട്ടുകാരെയും തല്ലുന്നതു കണ്ടിട്ടാണ് ഞാന്‍ പ്രതികരിച്ചത്’; അടിപിടിയെ ന്യായീകരിച്ച് സുധീര്‍

ആലപ്പുഴ എസ്.എല്‍ പുരത്ത് വെച്ച് സുഹൃത്തുക്കളോടൊപ്പം നടുറോഡില്‍ രണ്ട് പേരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി നടന്‍ സുധീര്‍. താന്‍ മദ്യലഹരിയില്‍ അല്ലായിരുന്നെന്നും അനിയനെയും കൂട്ടുകാരെയും മര്‍ദ്ദിക്കുന്നതു കണ്ടിട്ടാണ് താന്‍ പ്രതികരിച്ചതെന്നും സുധീര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് സുധീര്‍ സംഭവത്തെ കുറിച്ച് വിശദീകരിച്ചത്. 'ഈ വിഷയത്തില്‍...

ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ച സംഭവം; റോഷന്‍ ആന്‍ഡ്രൂസിന് ഫെഫ്കയുടെ ഷോ കോസ് നോട്ടീസ്

വീട്ടില്‍ കയറി ആക്രമിച്ചെന്ന ചലച്ചിത്ര നിര്‍മ്മാതാവായ ആല്‍വിന്‍ ആന്റണിയുടെ പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് ഡയറക്ടേഴ്‌സ് യൂണിയന്‍ ഫെഫ്കയുടെ കാരണം കാണിക്കല്‍ നോട്ടീസ്. സംഭവത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം എന്നു ചുണ്ടിക്കാണിച്ചാണ് ഡയറക്ടേഴ്‌സ് യൂണിയന്‍ റോഷന്‍ ആന്‍ഡ്രൂസിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍...

‘പരാതിയുമായി മുന്നോട്ട് പോയാല്‍ പെണ്‍കുട്ടിയെ ഉപയോഗിച്ച് മകനെ കുടുക്കും’; തന്‍റെ കുടുംബത്തെ റോഷന്‍ ആന്‍ഡ്രൂസ് ഭീഷണിപ്പെടുത്തുകയാണെന്ന് ആല്‍വിന്‍...

  വീടു കയറി ആക്രമിച്ച  പരാതിയുമായി മുന്നോട്ട് പോയാല്‍ ആരോപണ വിധേയയായ പെണ്‍കുട്ടിയെ ഉപയോഗിച്ച് കുടുക്കുമെന്ന് വിവിധ കേന്ദ്രങ്ങളിലൂടെ  റോഷന്‍ ആന്‍ഡ്രൂസ്  ഭീഷണിപ്പെടുത്തുകയാണെന്ന് ആല്‍വിന്‍ ആന്‍റണി. മകനും സഹസംവിധായകനുമായ ആല്‍വിന്‍ ജോണ്‍ ആന്റണിക്കെതിരെ സുഹൃത്തായ  പെണ്‍കുട്ടിയെ കൊണ്ട് പൊലീസില്‍ പരാതി കൊടുപ്പിക്കുമെന്നാണ് ഭീഷണിയെന്ന് ആല്‍വിന്‍ പറഞ്ഞു. വീട് കയറി...

ലിച്ചി ഇനി സച്ചിന്റെ അഞ്ജലി; ധ്യാനിന്റെ നായികയായി തിളങ്ങാന്‍ അന്ന രേഷ്മ രാജന്‍

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ ഒരുക്കുന്ന ചിത്രം സച്ചിന്‍ റിലീസിംഗിന് ഒരുങ്ങുകയാണ്. അന്ന രേഷ്മ രാജനാണ് ചിത്രത്തില്‍ ധ്യാന് നായികയായി എത്തുന്നത്. അഞ്ജലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അന്ന അവതരിപ്പിക്കുക. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ്, ലാല്‍ ജോസിന്റെ വെളിപാടിന്റെ പുസ്തകം, ലിയോ തദേവൂസിന്റെ...

രാജുവേട്ടാ കട്ട വെയിറ്റിങ്ങെന്ന് സുപ്രിയയുടെ കമന്റ്; പിന്നാലെ പൃഥ്വിരാജിന്റെ രസികന്‍ മറുപടി

മലയാള സിനിമ ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം, നായകനായി മോഹന്‍ലാല്‍ എന്നീ രണ്ട് പ്രത്യേകതകളാണ് ചിത്രത്തെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമാക്കുന്നത്. റിലീസ് അടുത്തതോടെ സിനിമയുടെ പുറത്തു വരുന്ന ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും സ്വീകാര്യതയേറുകയാണ്. കഴിഞ്ഞ ദിവസം പൃഥ്വിരാജ്...

സ്റ്റീഫനും രാജയും നേര്‍ക്കുനേര്‍; ലൂസിഫറിന്റെ ട്രെയിലറും മധുരരാജയുടെ ടീസറും ബുധനാഴ്ച റീലീസിന്

മലയാള സിനിമയില്‍ ഏറ്റവും അധികം ആരാധകരുള്ള രണ്ട് നടന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരുടെയും ചിത്രങ്ങള്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നതും സ്വീകരിക്കുന്നതും. മോഹന്‍ലാലിന്റെ ലൂസിഫറും മമ്മൂട്ടിയുടെ മധുരരാജയുമാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. ലൂസിഫര്‍ മാര്‍ച്ച് 28 ന് എത്തുമ്പോള്‍ വിഷു റിലീസായാണ് മധുരരാജ എത്തുന്നത്. വരവിന് മുന്നോടിയായി...

‘നീ എന്നെയും കൊണ്ടേ പോവൊള്ളുവല്ലേ…’; കുമ്പളങ്ങിയിലെ ‘ഊള’യെ പ്രേമിച്ച പെണ്‍കുട്ടി’- വീഡിയോ

മലയാള സിനിമയിലെ യുവ താരനിരയെ അണി നിരത്തി ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമാരംഗത്തെ പ്രമുഖരുള്‍പ്പെടെ ധാരാളം പേരാണ് സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയത്. വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിലെ ഒരു...