ആരാധകരുടെ കാത്തിരിപ്പ് വെറുതേയാവില്ല; ആവേശം ഇരട്ടിപ്പിച്ച് ‘എന്‍ജികെ’യുടെ കൊലമാസ് ടീസര്‍

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സൂര്യ നായകനായെത്തുന്ന ചിത്രം എന്‍ജികെയുടെ ടീസര്‍ പുറത്തിറങ്ങി. സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകനായാണ് സൂര്യ എത്തുന്നത്. ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാഴ്ത്തുന്നതാണ് പുറത്തിറങ്ങിയിരിക്കുന്ന ടീസര്‍. പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍...

ധ്യാന്‍ ചിത്രം ‘സച്ചി’ന്റെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ ഇന്നെത്തും

ധ്യാന്‍ ശ്രീനിവാസ്, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം സച്ചിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വാലന്റൈന്‍സ് ദിനമായ ഇന്നെത്തും. 5 മണിക്ക് അജുവര്‍ഗ്ഗീസിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിടും. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അജു വര്‍ഗീസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ്...

ഇന്ന് ഫെബ്രുവരി 14; പ്രണയ സ്വപ്‌നങ്ങളിലേക്ക് കണ്ണെറിയുമ്പോള്‍ മനസിലേക്ക് വിരുന്നിനെത്തുന്ന മലയാള സിനിമകള്‍

സാന്‍ കൈലാസ് ഇന്ന് ഫെബ്രുവരി 14, വാലന്റയ്ന്‍സ് ഡേ. പ്രണയിക്കുന്നവര്‍ക്കായി ഒരു പ്രത്യേക സുദിനം. ഒരിക്കലെങ്കിലും പ്രണയം തോന്നിയിട്ടില്ലാത്തവര്‍ വിരളമായിരിക്കും. പ്രണയത്തിനായുള്ള ദിവസത്തെ യുവത്വം ശരിക്കും ആസ്വദിക്കുകയാണ്. യുവത്വത്തിന്റെ പ്രണയനിമിഷങ്ങളെ ഫെയ്‌സ്ബുക്കും വാട്ട്‌സ്ആപ്പുമൊക്കെ കവര്‍ന്നു തുടങ്ങിയില്ലെങ്കിലും അല്‍പ്പം പ്രണയം ക്യാമ്പസുകളിലും...

സണ്ണി ലിയോണ്‍ ഇന്ന് കൊച്ചിയിലെത്തില്ല; വാലന്റെയ്ന്‍സ് ഡേ നൈറ്റില്‍ നിന്നും പിന്മാറി

കൊച്ചിയില്‍ ഇന്ന് നടക്കാനിരുന്ന വാലന്റെയ്ന്‍സ് ഡേ നൈറ്റില്‍ നിന്നും ബോളിവുഡ് നടി സണ്ണിലിയോണ്‍ പിന്‍മാറി. ട്വിറ്ററിലൂടെയാണ് സണ്ണി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിപാടിയുടെ പോസ്റ്റര്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടാണ് താരം ട്വിറ്ററില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കിയത്. ഇന്ന് വൈകീട്ട് കൊച്ചിയില്‍...

തേന്‍ പനിമതിയേ…; കോടതി സമക്ഷം ബാലന്‍ വക്കീലിലെ ആദ്യ വീഡിയോ ഗാനം

മലയാള സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് പ്രശസ്ത സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രചിച്ചു സംവിധാനം ചെയ്ത കോടതി സമക്ഷം ബാലന്‍ വക്കീല്‍. ഹിറ്റ് താരജോഡികള്‍ ആയ ദിലീപും മമത മോഹന്‍ദാസും ഒരിക്കല്‍ കൂടി ഒന്നിക്കുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി....

‘ചേച്ചി സ്റ്റൂളില്‍ കയറിയാണോ നില്‍ക്കുന്നത്?’ എന്ന് ആരാധകന്റെ കമന്റ്; രസികന്‍ മറുചോദ്യവുമായി സുപ്രിയ

വനിതയുടെ പുതിയ ലക്കം മുഖചിത്രത്തില്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയുമാണ് ഉള്ളത്. ഇതിന്റെ ചിത്രം പൃഥ്വി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. നിരവധി പേര്‍ ചിത്രത്തിനും പൃഥ്വിയുടെ പുതിയ ചിത്രം നയനിനും ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നു. എന്നാല്‍ ഒരു ആരാധകന്‍ സുപ്രിയയെ പരിഹസിക്കുന്ന തരത്തില്‍...

മമ്മൂട്ടിയുടെ ‘യാത്ര’ ആമസോണ്‍ സ്വന്തമാക്കിയത് വന്‍തുകയ്ക്ക്

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വേഷമിട്ട ചിത്രം യാത്ര തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമാരംഗത്തുള്ളവരും പ്രേക്ഷകരും ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ഇതിനിടെ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുകയാണ് ആമസോണ്‍.

സ്മൃതിയിലുണ്ടിപ്പൊഴും ഒ.എന്‍.വി

സോക്രട്ടീസ് കെ. വാലത്ത് പ്രകൃതിയുടെയും മനുഷ്യമനസ്സിന്റെയും കാല്‍പ്പനിക ഭാവങ്ങളും വിശ്വമാനവദര്‍ശനവും ഇഴചേര്‍ന്ന കാവ്യഭാവനയുടെ പൊന്‍ തൂവലുകള്‍ ചാര്‍ത്തിയ മലയാളത്തിന്റെ മഹാകവി ഒ എന്‍ വി കുറുപ്പ് ഓര്‍മയായിട്ട് ഇന്നേയ്ക്കു മൂന്നാം വര്‍ഷം- മലയാളത്തിന്റെ...

മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാരുടെ പ്രഖ്യാപനം ഉടന്‍ ; ചിത്രത്തില്‍ നിര്‍ണായകമായൊരു മാറ്റം ഉണ്ടായേക്കും

മാസങ്ങളായി നീണ്ട ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ടാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന സിനിമ പ്രിയദര്‍ശന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് നിരാശയാണ് ഈ വാര്‍ത്ത സമ്മാനിച്ചത്. എന്നാല്‍ സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന പ്രഖ്യാപനം ആരാധകരുടെ നിരാശയകറ്റി. ഇപ്പോളിതാ പ്രിയദര്‍ശന്റെ മരയ്ക്കാറുടെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിച്ചു...

തീവണ്ടിക്ക് ശേഷം ടൊവീനോയും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്നു

തീവണ്ടി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടൊവീനോ തോമസും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്നു. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ഉയരെ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ടൊവിനോയ്ക്കൊപ്പമുളള രംഗങ്ങളിലാണ് ചിത്രത്തില്‍ സംയുക്ത എത്തുന്നതെന്നാണ് അറിയുന്നത്. പാര്‍വ്വതി തിരുവോത്ത് കേന്ദ്ര കഥാപാത്രമായി...