‘ഗർഭം വിറ്റും കുട്ടികളെ കാണിച്ചും ഉണ്ടാക്കുന്ന പണം വേണ്ട, പല ചാനലുകാരും വിളിച്ചിരുന്നു’; സോഷ്യൽ മീഡിയയിലെ കണ്ടന്റിനെതിരെ മീര അനിൽ
വർഷങ്ങളായി ടെലിവിഷൻ രംഗത്ത് സജീവമായ അവതാരകയാണ് മീര അനിൽ. ഒരു പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ‘സ്ത്രീ’ എന്ന പരിപാടിയിലൂടെയായിരുന്നു മീരയുടെ കരിയറിന് തുടക്കം. പിന്നീട് നിരവധി റിയാലിറ്റി ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മീര മലയാളികൾക്ക് സുപരിചിതയായി. ബിസിനസുകാരനായ വിഷ്ണുവാണ് മീരയുടെ ഭർത്താവ്.
വിവാഹജീവിതത്തിലെ സ്വകാര്യ നിമിഷങ്ങളും ഭാവിയിൽ ജനിക്കാനിരിക്കുന്ന കുട്ടികളെയും സോഷ്യൽ മീഡിയ കണ്ടന്റിനായി ഉപയോഗിച്ച് പണം സമ്പാദിക്കാൻ തങ്ങൾക്ക് താൽപര്യമില്ലെന്ന് തുറന്നുപറയുകയാണ് മീരയും വിഷ്ണുവും. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. കുടുംബജീവിതത്തിലെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകാനാണ് തങ്ങൾ തുടക്കം മുതൽ തീരുമാനിച്ചതെന്നും മീര പറഞ്ഞു.
“ഗർഭം വിറ്റിട്ടോ, ഞങ്ങളുടെ ഇനി വരാൻ പോകുന്ന കുഞ്ഞുങ്ങളെ വിറ്റിട്ടോ, വ്യക്തിജീവിതം വിറ്റിട്ടോ ഉണ്ടാക്കുന്ന പൈസ വേണ്ടെന്ന് ഞങ്ങൾ ആദ്യം തന്നെ തീരുമാനിച്ചിരുന്നു,” മീര പറഞ്ഞു. ഫാമിലി പ്ലാനിങ് പോലും മനസിലില്ലാതിരുന്ന സമയത്ത് ചില ചാനലുകളിൽ നിന്ന് വിളിച്ച് ഗർഭകാലത്തെ ഒമ്പത് മാസത്തെ എക്സ്ക്ലൂസീവ് കണ്ടന്റിനായി കരാർ വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ അത് താൻ നിരസിച്ചെന്നും താരം വെളിപ്പെടുത്തി.
റീച്ചും വ്യൂസും കുറയുമ്പോൾ കുട്ടികളെ കണ്ടന്റായി ഉപയോഗിക്കാൻ തനിക്ക് താൽപര്യമില്ലെന്നും മീര വ്യക്തമാക്കി. കുട്ടികളുടെ ക്യൂട്ട്നെസ് ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ച് അവരുടെ കുട്ടിത്തം വിൽക്കുന്നതുപോലെയാണ് ഇത്തരം കണ്ടന്റുകളെന്നും അവർ അഭിപ്രായപ്പെട്ടു. എന്നാൽ ഇത്തരത്തിലുള്ള കണ്ടന്റ് ചെയ്യുന്നവരോട് വ്യക്തിപരമായി എതിർപ്പില്ലെന്നും കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കണമെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും മീര അനിൽ കൂട്ടിച്ചേർത്തു.
‘ഡെമോക്രസി’യോ ആൾക്കൂട്ട വിചാരണയോ? ബിഗ് ബോസ് ഹൗസിലെ സംഭവങ്ങളിൽ വിമർശനവുമായി അഖിൽ മാരാർ
‘സൈബർ അറ്റാക്കിന് ശേഷം ആത്മഹത്യ ചെയ്യാൻ വരെ തോന്നി’; ബിഗ് ബോസ് വീട്ടിൽ അഞ്ജലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ