‘ഞാൻ ഗർഭിണിയായാൽ എന്താണ് കുഴപ്പം?’; വിവാഹശേഷം ഉയർന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് അനുമോൾ
വിവാഹശേഷം സോഷ്യൽ മീഡിയയിലും യുട്യൂബിലും സജീവമായിരിക്കുകയാണ് നടിയും ബിഗ് ബോസ് മലയാളം താരവുമായ അനുമോൾ. ഓഗസ്റ്റ് 18-നായിരുന്നു തമിഴ്നാട് സ്വദേശിയായ ഭുവനേഷ് രാജേന്ദ്രനുമായുള്ള അനുമോളുടെ വിവാഹം. ഗുരുവായൂരിൽ നടന്ന വിവാഹത്തിന് പിന്നാലെ ചടങ്ങുകളുടെയും വിവാഹശേഷമുള്ള വിശേഷങ്ങളുടെയും വീഡിയോകൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. വിവാഹത്തെക്കുറിച്ചും ഭർത്താവ് ഭുവനേഷിനെക്കുറിച്ചുമുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് യുട്യൂബ് ചാനലിലൂടെ മറുപടി നൽകുമെന്നും അനുമോൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിനിടെയാണ് അനുമോളുടെ പുതിയ വീഡിയോയിലെ ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായത്. വലിയൊരു സർപ്രൈസ് വരാനുണ്ടെന്നും അത് പുറത്തുവന്നാൽ പലരും ഞെട്ടുമെന്നും അനുമോൾ പറഞ്ഞിരുന്നു. ഇതോടെ താരം ഗർഭിണിയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി. ചിലർ ആശംസകളുമായി എത്തിയപ്പോൾ, മറ്റു ചിലർ അനുമോളെയും ഭർത്താവിനെയും വിമർശിച്ചും രംഗത്തെത്തി.
അഭ്യൂഹങ്ങൾ പരിധി വിടുന്നുവെന്ന് മനസ്സിലായതോടെ അനുമോൾ തന്നെ പ്രതികരണവുമായി രംഗത്തെത്തി. “നിരവധി പേരാണ് ഗർഭിണിയാണോ എന്ന് ചോദിച്ച് മെസേജുകളും കോളുകളും അയക്കുന്നത്. ഇനിയിപ്പോൾ ഗർഭിണിയാണെങ്കിൽ തന്നെ അതിൽ എന്താണ് കുഴപ്പം? അതൊരു നല്ല സന്തോഷമുള്ള കാര്യമല്ലേ? ആരും ആകാത്ത ഒരു കാര്യമാണോ അത്?” എന്നാണ് താരം ചോദിച്ചത്. ഗർഭിണിയാണെന്ന കാര്യം അനുമോൾ സ്ഥിരീകരിച്ചിട്ടില്ല. ഉയർന്ന ചോദ്യങ്ങളോടുള്ള പ്രതികരണമായാണ് താരത്തിന്റെ പരാമർശം.
അതേസമയം, വിവാഹശേഷമുള്ള വിശേഷങ്ങൾ തുടർച്ചയായി യുട്യൂബിലും സോഷ്യൽ മീഡിയയിലും പങ്കുവയ്ക്കുന്നതിനെച്ചൊല്ലിയും അനുമോളെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. വ്യൂസിനായി വിവാഹജീവിതത്തിലെ കാര്യങ്ങൾ അമിതമായി കണ്ടന്റാക്കുകയാണെന്ന തരത്തിലാണ് ചിലരുടെ വിമർശനം. ഇതിനിടെ, നേരത്തെ സൂചിപ്പിച്ച ‘വലിയ സർപ്രൈസ്’ എന്താണെന്ന ആകാംക്ഷയും ആരാധകർക്കിടയിൽ തുടരുകയാണ്.
‘ഡെമോക്രസി’യോ ആൾക്കൂട്ട വിചാരണയോ? ബിഗ് ബോസ് ഹൗസിലെ സംഭവങ്ങളിൽ വിമർശനവുമായി അഖിൽ മാരാർ
‘സൈബർ അറ്റാക്കിന് ശേഷം ആത്മഹത്യ ചെയ്യാൻ വരെ തോന്നി’; ബിഗ് ബോസ് വീട്ടിൽ അഞ്ജലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ