Friday, 11 September 2026
‘Honest storytelling is a powerful means of change
07:09:08 PM IST
Film News

വിവാദങ്ങൾക്കിടെ പുതിയ ചിത്രം; അനൂപിനൊപ്പം മേഘ നായർ, അഖിൽ–മേഘ ബന്ധത്തിൽ വീണ്ടും ചർച്ച

SHARE

അഖിൽ എൻആർഡിയും മേഘ നായരും തമ്മിലുള്ള വിവാഹബന്ധവുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വഴിത്തിരിവ്. അഖിലുമായി പിരിഞ്ഞ് മറ്റൊരാൾക്കൊപ്പം പോയെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കിടെ, പുതിയ പങ്കാളിയെന്ന് പറയപ്പെടുന്ന അനൂപിനൊപ്പമുള്ള ചിത്രം മേഘ നായർ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രം മേഘ ആദ്യമായാണ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.

മുൻപ് അഖിലിന്റെ വീട്ടിൽ നിന്ന് അർധരാത്രിയിൽ മേഘ ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. പരീക്ഷാ കോച്ചിങ്ങിനായി പോയ ബസിലെ കണ്ടക്ടർക്കൊപ്പമാണ് മേഘ പോയതെന്നായിരുന്നു പ്രധാന ആരോപണം. സംഭവത്തിൽ ഇരുവരും അന്ന് വിശദീകരണം നൽകിയിരുന്നില്ല. പിന്നീട് പിതാവിന്റെ വീട്ടിലാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ മേഘ പങ്കുവെച്ചിരുന്നു. ഇതിനിടെ അഖിൽ എൻആർഡിയും പുതിയ റീലുമായി സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു.

റീൽസ് വീഡിയോകളിലൂടെ അഖിലിനൊപ്പം പ്രത്യക്ഷപ്പെട്ട് ശ്രദ്ധ നേടിയ താരമായിരുന്നു മേഘ നായർ. വിവാഹത്തിന് മുമ്പുതന്നെ ഇരുവർക്കും വലിയ പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നു. 2024ലായിരുന്നു അഖിലിന്റെയും മേഘയുടെയും വിവാഹം. വിവാഹശേഷവും ഇരുവരും ഒന്നിച്ചുള്ള നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ നിലവിൽ ഇരുവരും ഔദ്യോഗികമായി വേർപിരിഞ്ഞോ എന്നത് വ്യക്തമല്ല.

അതേസമയം, തനിക്കെതിരായ പ്രചാരണങ്ങളിൽ പ്രതികരിച്ച് മേഘ നേരത്തെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ രംഗത്തെത്തിയിരുന്നു. അഖിലിന്റെ വീട്ടിൽ നിന്ന് മറ്റൊരാളോടൊപ്പമാണ് ഇറങ്ങിവന്നതെന്ന് വ്യക്തമാക്കിയ മേഘ, അതിന് പിന്നിൽ പുറത്തുപറയാൻ കഴിയാത്ത കാരണങ്ങളുണ്ടെന്നും പറഞ്ഞിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ സ്വർണവും മറ്റ് വസ്തുക്കളും എടുത്തെന്ന പ്രചാരണം തെറ്റാണെന്നും മറ്റുള്ളവരുടെ ഒരു വസ്തുവും താൻ എടുത്തിട്ടില്ലെന്നും സ്വന്തം വസ്തുക്കൾ മാത്രമാണ് കൈവശമുള്ളതെന്നും മേഘ വ്യക്തമാക്കിയിരുന്നു.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →