Friday, 11 September 2026
‘Honest storytelling is a powerful means of change
05:30:33 PM IST
#Trending

‘നിങ്ങളെല്ലാവരും എന്നെ തോൽപ്പിച്ചു, അമ്മയാവാൻ തയ്യാറെടുക്കുന്ന ആളാണ് താൻ’; കരഞ്ഞുകൊണ്ട് ഹെലൻ ഓഫ് സ്പാർട്ട

SHARE

സൈബർ ആക്രമണങ്ങളിലും ഭീഷണികളിലും പ്രതികരണവുമായി യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ എസ്. രാജേഷ്. ട്രാൻസ്‌വുമൺ ദീപ്തി കല്യാണിക്കെതിരായ പരാമർശങ്ങളും തുടർന്ന് രജിസ്റ്റർ ചെയ്ത പോലീസ് കേസും നേരത്തെ വലിയ ചർച്ചയായിരുന്നു. താൻ സ്വീകരിച്ച നിലപാടിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കിയതിന് പിന്നാലെയാണ് ധന്യ പുതിയ വീഡിയോയിലൂടെ പ്രതികരിച്ചത്.

തനിക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിനുമെതിരെ ഗുരുതരമായ ഭീഷണികൾ ഉയർന്നതായി ധന്യ ആരോപിച്ചു. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട ശീതൾ ശ്യാം തനിക്കെതിരെയും ഗർഭസ്ഥ ശിശുവിനെതിരെയും ഭീഷണിയുടെ ഭാഷയിൽ സമൂഹമാധ്യമ പോസ്റ്റുകൾ പങ്കുവെച്ചതായാണ് ധന്യയുടെ ആരോപണം. തനിക്ക് ശീതൾ ശ്യാമിനെ വ്യക്തിപരമായി പരിചയമില്ലെന്നും സെക്സ് വർക്കിനെതിരെ നിലപാട് സ്വീകരിച്ചതാണ് ഇത്തരം ആക്രമണങ്ങൾക്ക് കാരണമെന്നും ധന്യ പറഞ്ഞു.

ഗർഭകാലത്ത് ഇത്തരം ഭീഷണികൾ നേരിടേണ്ടിവരുന്നത് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും ധന്യ വ്യക്തമാക്കി. തനെയും ഗർഭസ്ഥ ശിശുവിനെയും വധിക്കുമെന്നും പ്രസവം തടസ്സപ്പെടുത്തുമെന്നും പറഞ്ഞ് ഭയപ്പെടുത്തുകയാണെന്നും അവർ ആരോപിച്ചു.

സ്ത്രീകൾക്ക് വേണ്ടി സംസാരിച്ചതിനും സെക്സ് വർക്കിനെ എതിർത്തതിനുമാണ് താൻ ഇത്തരം ആക്രമണങ്ങൾ നേരിടുന്നതെന്നും ധന്യ പറഞ്ഞു. ഗർഭിണിയായ തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായിട്ടും മറ്റ് റിയാക്ഷൻ യൂട്യൂബർമാരോ വനിതകളോ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും വൈകാരികമായി ധന്യ ചോദിച്ചു.

ശീതൾ ശ്യാമിന്റെ മറുപടി

ധന്യയുടെ വീഡിയോയ്ക്ക് പിന്നാലെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ശീതൾ ശ്യാമും പ്രതികരിച്ചു. “ആദ്യം വെല്ലുവിളി നടത്തി, പിന്നെ കാസർഗോഡുകാരെ കൂട്ടുപിടിച്ചു, ഇപ്പോൾ റീച്ചിന് വേണ്ടി സ്വന്തം കുഞ്ഞിനെ ഇട്ടുകൊടുക്കുന്നു” എന്നായിരുന്നു ശീതളിന്റെ ആരോപണം. ഇരുവരുടെയും പ്രതികരണങ്ങൾക്ക് പിന്നാലെ സംഭവത്തിൽ സമൂഹമാധ്യമങ്ങളിലും ചർച്ച തുടരുകയാണ്.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →