സഹോദരന് സര്‍ജറി; ദര്‍ബാര്‍ ഷൂട്ടിന്റെ തിരക്കിനിടയിലും ആശുപത്രിയിലേക്ക് പറന്നെത്തി രജനി

'ദര്‍ബാറി'ന്റെ ഷൂട്ടിനിടയില്‍ നിന്നും സര്‍ജറിക്ക് വിധേയനായ മൂത്ത സഹോദരന്‍ സത്യനാരായണ റാവുവിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് രജനീകാന്ത്. മുംബൈയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് താരം ബംഗ്ലുരു എത്തിയത്. കാലിന് സര്‍ജറിക്ക് വിധേയനായ സഹോദരനോടൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എ. ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്....

‘ഈ വിവരം മമ്മൂക്ക അറിഞ്ഞോ’; തനി ഒരുവനിലെ വില്ലൻ വേഷം ചർച്ചയാക്കി ആരാധകർ.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വേഷപ്പകർച്ചകൾ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കാറുണ്ട്. തമിഴിൽ 'പേരൻപും' തെലുങ്കിൽ 'യാത്ര'യും ലോക ശ്രദ്ധ നേടിയതോടെ മമ്മൂട്ടി വീണ്ടും ഇതര ഭാഷകളിൽ തിളങ്ങുകയാണ്. ഇപ്പോൾ തനി ഒരുവന്റെ രണ്ടാം ഭാഗത്തിൽ മമ്മൂട്ടി വില്ലനായി എത്തുമെന്ന വാർത്തകൾ വരുന്നു. ജയം രവിയുടെ ഈ മെഗാഹിറ്റിൽ നായകനോളം...