തിയറ്ററിലെ ഓളം യൂട്യൂബിലും ; സൂപ്പര്‍ഹിറ്റായി ആട് 2 ലെ വടംവലിപാട്ട്

ക്രിസ്മസിന് തിയറ്ററില്‍ എത്തി പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ആട് 2 വിലെ ഗാനം യൂട്യൂബില്‍ തരംഗമാകുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ വടംവലി രംഗത്തിലുള്ള “ആടടാ ആട്ടം നീ” എന്ന ഗാനമാണ് യൂട്യുബിലൂടെ പുറത്ത് വിട്ടത്. തിയറ്ററില്‍ ആവേശം തീര്‍ത്ത വടംവലി പാട്ട് യൂട്യൂബിലും ഓളം തീര്‍ക്കുകയാണ്.

ആടിന്റെ ആദ്യ ഭാഗത്തിലെ “കൊടി കയറണ പൂരമായി” എന്ന ഗാനം ശ്രദ്ധ നേടിയിരുന്നു. അതുമായി സാമ്യമുണ്ട് പുതിയ പാട്ടിനും. രംഗങ്ങളില്‍ ഷാജിപ്പാപ്പനും പിള്ളേരും “കിടുക്കി”യെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. അത്‌കൊണ്ട് തന്നെ പാപ്പനെയും പിള്ളേരെയും പോലെ തന്നെ പാട്ടിനേയും നെഞ്ചേറ്റിയിരിക്കുകയാണ് മലയാളികള്‍.

ഷാന്‍ റഹ്മാനാണ് പാട്ട് പാടിയിരിക്കുന്നത്. സംഗീതവും ഷാനിന്റേത് തന്നെ. മനു മഞ്ജിത്തിന്റെതാണ് വരികള്‍. മുമ്പ് അണിയറക്കാര്‍ പുറത്തിറക്കിയ ആട് 2ലെ ചില രംഗങ്ങള്‍ യൂട്യബില്‍ സൂപ്പര്‍ഹിറ്റായിരുന്നു. അതിന് ചുവടുപിടിച്ച് യൂട്യൂബില്‍ ഹിറ്റായി മാറിയിരിക്കുകയാണ് പാട്ടും.