സസ്പെൻസ് നിറച്ചു 'അഞ്ചാം പാതിര' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “അഞ്ചാം പാതിര” .അദ്ദേഹം ഇത് വരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായി അഞ്ചാം പാതിര ഒരു സസ്പെൻസ് ത്രില്ലർ ആകും എന്ന് വാർത്തകൾ ഉണ്ടായിരുന്നു. അത് ശരി വെക്കുന്ന രീതിയിലാണ് സിനിമയുടെ ഫിസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നത്.

കുഞ്ചാക്കോ ബോബൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആണ് അഞ്ചാം പാതിരയുടെ പോസ്റ്റർ പുറത്തു വിട്ടത്. നിഗൂഢത നിറഞ്ഞ നോട്ടത്തോടെ താരങ്ങളെല്ലാം അണിനിരക്കുന്നതായിരുന്നു പോസ്റ്റർ. ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആണിത്.

കുഞ്ചാക്കോ ബോബന്‍, ശ്രീനാഥ് ഭാസി, ഉണ്ണിമായ തുടങ്ങിയവരാണ് പ്രധാന റോളുകളിൽ എത്തുന്നത്. ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈജു ഖാലിദ് ആണ്ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതം നിർവഹിക്കുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം റിലീസ് ചെയ്യുന്നത്‌. അഞ്ചാം പാതിര ഈ വർഷമൊടുവിൽ തീയറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ട്.