‘അവളുടെ രാവുകള്‍ പ്രേക്ഷകര്‍ കണ്ടത് ഒരു ഇക്കിളിപടത്തിന്റെ പ്രതിച്ഛായയോടെ’

ഐവി ശശിയുടെ വിഖ്യാത ചിത്രം അവളുടെ രാവുകള്‍ പ്രേക്ഷകര്‍ വരവേറ്റ രീതിയില്‍ പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകയുടെ കുറിപ്പ്. ഒരു ഇക്കിളിപടത്തിന്റെ പ്രതിച്ഛായയോടെ വഷളന്‍ ചിരിയുമായാണ് പ്രേക്ഷകര്‍ തിയേറ്ററില്‍ എത്തിയതെന്ന് ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകയായ അനു ചന്ദ്ര അവരുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ അന്തരിച്ച സംവിധായകന്‍ ഐവി ശശിക്ക് ആദരവായിട്ടാണ് അവളുടെ രാവുകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചത്. ഇക്കിളിപടങ്ങളിലെ സീനുകള്‍ വരുമ്പോള്‍ തിയേറ്ററുകളില്‍ ഉണ്ടാകുന്ന കൈയടിയും ബഹളവുമായിരുന്നു അവളുടെ രാവുകള്‍ തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിച്ചപ്പോള്‍ ഉണ്ടായതെന്ന് അനു ഓര്‍ത്തെടുക്കുന്നു.

അനുവിന്റെ കുറിപ്പ് ഇങ്ങനെ

ഒരു ഇക്കിളിപടത്തിന്റെ പ്രതിച്ഛായയോടെ, എ സര്‍ട്ടിഫിക്കറ്റിന്റെ അശ്ലീലതയില്‍ ഒതുക്കി കൊണ്ടാണ് ഐ വി ശശി സംവിധാനം ചെയ്ത ‘അവളുടെ രാവുകള്‍’ ശളളസ യുടെ ഭാഗമായി തിരുവനന്തപുരം കലാഭവന്‍ തീയേറ്ററില്‍ ഇന്നലെ നടന്ന പ്രദര്ശനത്തെ പ്രേക്ഷകര്‍ വരവേറ്റത്.പരിഹാസം നിറഞ്ഞ കൂട്ടച്ചിരികളും, കമന്റുകളും ഇടയിലെ കൈയടികളും അതുവരെ ആരും പറയാത്ത ഒരു സ്ത്രീ പക്ഷ സിനിമയുടെ, പാര്‍ശ്വവല്‍ക്കാരിക്കപെട്ടവരുടെ ശബ്ദത്തിന്റെ ഗൗരവമായ വായനയെ അപമാനപ്പെടുത്തുകയായിരുന്നു.മറ്റു ഇതര ഭാഷാ ചിത്രങ്ങളെ ഗൗരവമായി കാണുന്ന മലയാളികളെ ‘മലയാള സിനിമയുടെ സമവാക്യങ്ങളെ തിരുത്തിയെഴുതിയ ഒരു സംവിധായകനെ നിങ്ങള്‍ ഇങ്ങനെ അപമാനിക്കരുതായിരുന്നു’.

ഒരു ഇക്കിളിപടത്തിന്റെ പ്രതിച്ഛായയോടെ, എ സർട്ടിഫിക്കറ്റിന്റെ അശ്ലീലതയിൽ ഒതുക്കി കൊണ്ടാണ് ഐ വി ശശി സംവിധാനം ചെയ്ത 'അവളുടെ…

Posted by Anu Chandra on Sunday, 10 December 2017

അനുവിന്റെ ഈ കുറിപ്പിന് പിന്നാലെ കൈയടിയുമായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. ഹരി എന്നൊരാള്‍ അനുവിന്റെ കുറിപ്പിനോട് യോജിപ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

2015 ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ഗാസ്‌പെർ നോവെ സംവിധാനം ചെയ്ത ഫ്രഞ്ച് സിനിമ #Love കാണാൻ…

Posted by Hari Vismayam on Sunday, 10 December 2017