'സിനിമാ പാരഡൈസോ ക്ലബ്ബ്' അവാര്‍ഡിന്റെ ടീസര്‍ പുറത്തിറക്കി; ആകാംക്ഷയോടെ സിനിമ ആരാധകര്‍

സിനിമക്ക് മാത്രമായുള്ള ഫേസ്ബുക്കിലെ സിനിമാഗ്രൂപ്പായ “സിനിമാ പാരഡൈസോ ക്ലബ്ബ്” ഈ വര്‍ഷത്തെ സിനിമ അവാര്‍ഡിന് മുന്നോടിയായുള്ള ടീസര്‍ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷം നടന്ന അവാര്‍ഡ് ഫങ്ഷനിലെ ദൃശ്യങ്ങളും ഈ വര്‍ഷത്തെ നോമിനേഷനുകളും കൂട്ടി ചേര്‍ത്താണ് ടീസര്‍.
ഗ്രൂപ്പ് അംഗങ്ങളുടെ വോട്ടും ജൂറിയുടെ നിര്‍ദ്ദേശവും പരിഗണിച്ചാണ് അവാര്‍ഡ് പട്ടിക തയ്യാറാക്കുന്നത്. സിനിമ മേഖലയില്‍ നിന്നുള്ള പലരും ഈ ഗ്രൂപ്പില്‍ അംഗങ്ങളാണ്.

https://www.facebook.com/CinemaParadisoClub/videos/1501030683358654/

കഴിഞ്ഞ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അവാര്‍ഡുകള്‍ കൂടിയായിരുന്നു സി.പി.സി അവാര്‍ഡ്. സംസ്ഥാന സര്‍ക്കാര്‍ മികച്ച നടനായി വിനായകനെ പരിഗണിക്കുന്നതിന് മുമ്പ് തന്നെ സി.പി.സി വിനായകന് അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നു.

രജിഷവിജയനും സായി പല്ലവിയുമായിരുന്നു മികച്ച നടിമാരായത്. അതില്‍ രജിഷയ്ക്കായിരുന്നു സംസ്ഥാന പുരസ്‌കാരം നടന്‍ ഇന്ദ്രന്‍സിന് സിപിസിയുടെ ഹോണററി പുരസ്‌കാരവും മഹേഷിന്റെ പ്രതികാരത്തിന് മികച്ച ചിത്രത്തിനുള്ള അവാര്‍ഡും സമ്മാനിച്ചിരുന്നു.