മറ്റുള്ളവരുടെ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കരുത്; നെഗറ്റീവ് ട്രോളുകള്‍ക്കെതിരെ അപര്‍ണ ബാലമുരളി

സോഷ്യല്‍ മീഡിയയില്‍ ഇത് ട്രോളുകളുടെ കാലമാണ്. സിനിമയിലോ രാഷ്ട്രീയത്തിലോ എന്ത് നടന്നാലും അത് ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുന്ന ട്രോളുകളില്‍ രസകരമായവയും എന്നാല്‍ നെഗറ്റീവ് ടച്ചുള്ളവയുമുണ്ട്. അധിക്ഷേപകരമായ ട്രോളുകള്‍ പലപ്പോഴും നേരിടേണ്ടി വരുന്നത് സിനിമാതാരങ്ങളാണ്. ഇത്തരം ട്രോളുകളെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് യുവനടി അപര്‍ണ ബാലമുരളി. ട്രോളുകള്‍...

‘കാലത്തും മീന്‍ കൂട്ടുന്ന എന്നോടോ ബാലാ ‘; സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ‘ബേബിമോള്‍’ കൗണ്ടറുകളുടെ ഉസ്താദ്

ഫഹദ് ഫാസില്‍ വില്ലന്‍ ചുവയുള്ള വേഷത്തിലെത്തിയ കുമ്പളങ്ങി നൈറ്റ്‌സ് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ഉയരുന്നത്. ലോക സിനിമയ്ക്ക് മലയാള സിനിമ നല്‍കുന്ന ഉത്തരമാണ് ഈ ചിത്രമെന്നുവരെയാണ് പ്രേക്ഷക പ്രതികരണം. ചിത്രത്തിലെ ബേബിമോള്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ് അന്നാ ബെന്‍....

ചങ്ക്‌സിനെ ഒരു പാട് ഡീഗ്രേഡ് ചെയ്തതല്ലേ, എന്നിട്ടെന്തായി അതു പോലെ അഡാര്‍ ലൗവും വിജയിക്കും; ഹേറ്റേഴ്‌സിനോട് ഒമര്‍ലുലുവിന് പറയാനുള്ളത്

അഡാര്‍ ലൗവിനെതിരെ ഉയരുന്ന ഹേറ്റ് കമന്റുകളിലോ ഡിസ് ലൈക്ക് ക്യാംപയ്‌നിലോ തളരില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. സിനിമ നല്ലതാണെങ്കില്‍ പുതുമയുള്ളതാണെങ്കില്‍ വിജയിക്കുമെന്ന് പൂര്‍ണ്ണ ബോദ്ധ്യമുണ്ടെന്നും ഇത് തന്നെയാണ് ചങ്ക്‌സിന് സംഭവിച്ചതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു. എന്ത് ഡീഗ്രേഡ് ചെയ്താലും പടം...

“പത്മഭൂഷണൊക്കെ കിട്ടി നല്ല കാര്യം, പക്ഷേ അങ്ങേര്‍ക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്, സ്ത്രീകളെ താഴ്ത്തിക്കെട്ടുമ്പോള്‍ വെറുതെ കേണല്‍ എന്ന് പറഞ്ഞ്...

മോഹന്‍ലാലിന്റെയും തന്റെയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുള്ള ട്രോളിനെതിരെ നടി രഞ്ജിനി രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ട്രോളുകള്‍ക്ക് അതേ നാണയത്തില്‍ രഞ്ജിനി മറുപടി നല്‍കിയത് ലാല്‍ ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനവും നടിക്ക് നേരിടേണ്ടി വന്നു. ഇതിന് പിന്നാലെയാണ് മോഹന്‍ലാലിനെതിരെയുള്ള...

പ്രണവിനെ സിനിമയില്‍ കൊണ്ടു വരുക എന്നത് വലിയ ഉത്തരവാദിത്വമായിരുന്നു, ആദ്യ ചിത്രം ചെയ്യുമ്പോള്‍ പോലും ഇത്ര ടെന്‍ഷന്‍...

മോഹന്‍ലാലിന്റെ മകനെന്ന് നിലയില്‍ പ്രണവിനെ സിനിമയില്‍ കൊണ്ടുവന്നത് വലിയ ഉത്തരവാദിത്വമായിരുന്നുവെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. അത് വളരെ ടെന്‍ഷനുണ്ടാക്കിയെന്നും ദ ഹിന്ദു ഫ്രൈഡേ റിവ്യൂവുമായുള്ള അഭിമുഖത്തില്‍ ജീത്തു പ്രതികരിച്ചു. മോഹന്‍ലാലിന്റെ മകനെ സിനിമയിലേക്ക് കൊണ്ടു വരുന്നതില്‍ കുറേ പ്രതീക്ഷകളുണ്ടായിരുന്നു.ആ നിലയില്‍ പ്രണവിനെ സിനിമയില്‍ ആദ്യമായി...

‘അച്ഛന്‍ തിയേറ്ററില്‍ പ്രേക്ഷകര്‍ക്കൊപ്പം ഇരുന്ന് സിനിമ കാണാനാണ് ഇഷ്ടപ്പെടുന്നത്, ഞാനും നസ്രിയയും വീട്ടിലിരുന്നും’; ഫഹദ് ഫാസില്‍

ഫഹദ് ഫാസില്‍ വില്ലന്‍ റോളിലെത്തുന്ന കുമ്പളങ്ങി നൈറ്റ്‌സ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഷമ്മി എന്ന വില്ലന്‍ ചുവ കലര്‍ന്ന കഥാപാത്രമായി ഫഹദ് തകര്‍ത്താടിയെന്ന് കാഴ്ച്ചക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ചിത്രത്തില്‍ അഭിനേതാവുമാത്രമല്ല, നിര്‍മ്മാതാവ് കൂടിയാണ് ഫഹദ്. ദിലീഷ് പോത്തന്‍, നസ്രിയ നസീം, ശ്യാം...

ലാലേട്ടനെ കൊണ്ട് പതിമൂന്നും പതിനാലും ടേക്കുകളൊക്കെ ചെയ്യിപ്പിച്ചിട്ടുണ്ട്, അപ്പോഴൊന്നും ഒരു അസ്വസ്ഥതയും അദ്ദേഹം പ്രകടിപ്പിച്ചില്ല; പൃഥ്വിരാജ്

മലയാള സിനിമാപ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന സവിശേഷതയാണ് ഏവരെയും ആകാംഷാഭരിതരാക്കുന്നത്. മോഹല്‍ലാലിനെ വെച്ച് ഒരു ചിത്രം ചെയ്യാനായതിന്റെ സന്തോഷത്തിലാണ് പൃഥ്വി. താന്‍ മോഹന്‍ലാലുമായിട്ടൊക്കെ ഏറ്റവും അടുക്കുന്നത് ലൂസിഫറിലൂടെയാണെന്നാണ് പൃഥ്വി പറയുന്നത്. ഒരുപാട് ടേക്കുകള്‍...

മന:പൂര്‍വ്വം വേണ്ടെന്ന് വെച്ചതല്ല; മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കാത്തതിന്റെ കാരണം പറഞ്ഞ് സത്യന്‍ അന്തിക്കാട്

മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍. മികച്ച കഥാപാത്രങ്ങള്‍ മോഹന്‍ലാലിന് സമ്മാനിച്ച ചിത്രങ്ങളാണ് ഇവയിലധികവും. എന്നാല്‍ എന്തുകൊണ്ടാണ് സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെ നായകനാക്കി അധികം സിനിമ ചെയ്യാതിരുന്നത്. അതിനുള്ള ഉത്തരം സംവിധായകന്‍ തന്നെ പറയുന്നത് തന്റെ കഥാപാത്രങ്ങളുടെ...

‘ഈ പടം പൊട്ടും’ , ‘ഞങ്ങള്‍ കൂവി തോല്‍പ്പിക്കും’ എന്ന കമന്റുകള്‍ വേദനിപ്പിക്കുന്നു, റിലീസാവുന്നതിന് മുന്നേ പരാജയപ്പെടുത്താന്‍ ശ്രമിക്കരുത്:...

ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലൗ ഫെബ്രുവരി പതിനാല് പ്രണയ ദിനത്തില്‍ തീയേറ്ററുകളിലെത്തുകയാണ്. റിലീസിനൊരുങ്ങുമ്പോള്‍ സിനിമയ്ക്ക് നേരെ ഭീഷണികളുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒമര്‍ ലുലു. ചിത്രം പൊട്ടുമെന്നും കൂവിത്തോല്‍പിക്കുമെന്നും പറഞ്ഞുള്ള കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നതെന്നും ഇത് വേദനാജനകമാണെന്നും സംവിധായകന്‍ പറഞ്ഞു.

ഒരുപാട് തോറ്റിട്ടുണ്ട്, തോല്‍വിയില്‍ നിന്നല്ലേ ഞാന്‍ തുടങ്ങിയത് തന്നെ, കുമ്പളങ്ങി നൈറ്റ്‌സ് ഗംഭീരമാകുമെന്ന് ഉറപ്പുണ്ടായിരുന്നു: ഫഹദ് ഫാസില്‍

ഫഹദ് പ്രധാനവേഷത്തിലെത്തിയ കുമ്പളങ്ങി നൈറ്റ്‌സ് മികച്ച പ്രേക്ഷക പ്രതികരണം നേടി തീയേറ്ററുകളില്‍ മുന്നേറുകയാണ്. ഷമ്മി എന്ന വില്ലന്‍ ചുവ കലര്‍ന്ന കഥാപാത്രമായി ഫഹദ് തകര്‍ത്താടിയെന്ന് കാഴ്ച്ചക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും ഒരു വലിയ പരാജയത്തിനും വിമര്‍ശനങ്ങള്‍ക്കും ശേഷം ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം നടത്തിയ തിരിച്ചുവരവിനെക്കുറിച്ച് മനസ്സുതുറക്കുകയാണ് ഫഹദ്....