നീണ്ട വാദപ്രതിവാദത്തിനൊടുവില്‍ മമ്മൂട്ടി പറഞ്ഞു ‘മുടിയാത്’ – ആ വാക്കുകളുടെ ശക്തിയാണ് ‘യാത്ര’യിലെത്തിച്ചത്

'യാത്ര' എന്ന തെലുങ്ക് ചിത്രത്തില്‍ വൈ എസ് രാജശേഖരറെഡ്ഡി എന്ന കോണ്‍ഗ്രസ് നേതാവായി മമ്മൂട്ടിയെ തന്നെ സംവിധായകന്‍ മഹി രാഘവ് എന്തുകൊണ്ടായിരിക്കും തെരഞ്ഞെടുത്തത്? മറ്റ് തെലുങ്ക് സൂപ്പര്‍ത്താരങ്ങളുണ്ടായിട്ടും ഈ റോള്‍ മമ്മൂട്ടിയെ തേടിയെത്താന്‍ ഒരു വ്യക്തമായ കാരണമുണ്ട്. മഹി രാഘവ് തന്നെ വെളിപ്പെടുത്തികയാണ് അത്. മണിരത്‌നം സംവിധാനം ചെയ്ത...

‘അച്ഛന്‍ കൊണ്ട വെയിലാണ് മക്കള്‍ക്ക് കിട്ടുന്ന തണല്‍, എന്നാല്‍ എന്റെ അച്ഛന്‍ കുറേ ശിഖരങ്ങള്‍ വെട്ടി മാറ്റിവെച്ചു’; ഗോകുല്‍...

മുത്തുഗൗ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്നു വന്ന താരപുത്രനാണ് ഗോകുല്‍ സുരേഷ്. വമ്പന്‍ വിജയങ്ങള്‍ ഒന്നും കൈയില്‍ ഇല്ലെങ്കിലും ശ്രദ്ധേയമായ ഒരു പിടി റോളുകള്‍ ഗോകുലിനെ തേടിയെത്തി. ഇപ്പോളിതാ അച്ഛന്‍ സുരേഷ് ഗോപിയുമൊത്തു ലേലം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ പോകുകയാണ് ഗോകുല്‍. അച്ഛനമ്മമാരുടെ...

സൂപ്പര്‍ ഡീലക്‌സ് വിസ്മയിപ്പിച്ചു, ഭാഗമാകാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ട്; മക്കള്‍ സെല്‍വന്‍- ഫഹദ് ഫാസില്‍ സിനിമയെ കുറിച്ച് അനുരാഗ് കശ്യപ്

ആരണ്യകാണ്ഡത്തിനു ശേഷം എട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. ചിത്രത്തിന്റെ പ്രിവ്യു ഷോ കണ്ട ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ വാക്കുകള്‍ ഇപ്പോള്‍ വൈറലാകുകയാണ്. സൂപ്പര്‍ ഡീലക്‌സ് തന്നെ വിസ്മയിപ്പിച്ചെന്നും എന്നാല്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിയാത്തതിനാല്‍ അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹം...

എനിക്ക് അയാളെയോ, കഥയോ ഓര്‍മ്മയില്ല; മ്ലേച്ഛമെന്ന് പറഞ്ഞെങ്കില്‍ അങ്ങിനെ തന്നെയായിരിക്കും; സനല്‍കുമാര്‍ ശശിധരന് ലാലിന്റെ മറുപടി

ചോലയില്‍ ജോജു ജോര്‍ജ്ജ് ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം സമീപിച്ചത് ലാലിനെയാണെന്നും എന്നാല്‍ മ്ലേച്ഛമായ വേഷം എന്ന് പറഞ്ഞ് അദ്ദേഹമത് തിരസ്‌കരിക്കുകയായിരുന്നുവെന്നും കഴിഞ്ഞ ദിവസം സംവിധായകന്‍ സനല്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആരോപണത്തില്‍ പ്രതികരണവുമായി ലാല്‍ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയെ കുറിച്ചോ സംവിധായകനെ കുറിച്ചോ താന്‍ ഓര്‍ക്കുന്നു പോലുമില്ലെന്നാണ് ലാല്‍ അഴിമുഖത്തോട്...

“താരസാന്നിധ്യമില്ലാതെ ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയുന്നത് ചുരുക്കം സംവിധായകര്‍ക്ക് മാത്രം”

താരാധിപത്യത്തില്‍ നിന്ന് മലയാള സിനിമ വഴിമാറിയിട്ടില്ലെന്ന് തിരക്കഥാകൃത്തും നോവലിസ്റ്റുമായ പി എഫ് മാത്യൂസ്. ഇത്തരത്തില്‍ സിനിമ ചെയ്യാനും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാനും സാധിച്ചത് പ്രഗത്ഭരായ ചുരുക്കം ചില സംവിധായകര്‍ക്ക് മാത്രമാണെന്നും അദ്ദേഹം സൗത്ത് ലൈവിനോട് പറഞ്ഞു. താരങ്ങളില്ലാതെ സിനിമ ചെയ്യാന്‍ ഇന്നുള്ള സംവിധായകര്‍ക്ക് മാത്രമല്ല ഭരതനും...

പുതിയ പുതിയ കാര്യങ്ങള്‍ തേടാനും പഠിക്കാനുമുള്ള താത്പര്യവും ഉത്സാഹവുമാണ് രാജുവിനെ സംവിധാനത്തിലെത്തിച്ചത്: ഇന്ദ്രജിത്ത് സുകുമാരന്‍

മലയാളത്തിന്റെ പ്രിയനടന്‍ പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നുവെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് മലയാളികള്‍ വരവേറ്റത്. ആദ്യ സംവിധാന സംരംഭത്തില്‍ നായകനായി മോഹന്‍ലാല്‍ എത്തുന്നുവെന്ന വിവരം കൂടി പുറത്തു വന്നതോടെ സന്തോഷവും ആകാംക്ഷയും പതിന്മടങ്ങ് വര്‍ദ്ധിച്ചു. ഇപ്പോള്‍ മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ച 'ലൂസിഫര്‍' റിലീസിംഗിന് ഒരുങ്ങുമ്പോള്‍...

രാജമൗലി ഇനി പറയുന്നത് ആദിവാസി പോരാട്ടങ്ങളുടെ കഥ, ആര്‍ആര്‍ആറില്‍ നായിക ആലിയ

ബാഹുബലിക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമായ ആര്‍ആര്‍ആറിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് രാജമൗലി. ചിത്രം സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവരുടെ കഥയാണ് പറയുകയെന്ന് രാജമൗലി അറിയിച്ചു. 'കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവരുടെ കഥകള്‍...

‘തമാശ ഉപജീവനമാര്‍ഗത്തിനായി എടുത്തണിയുന്നതാണ്, വീട്ടില്‍ തമാശയും കുട്ടിക്കളിയുമില്ല’; ഗിന്നസ് പക്രു

ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് ഗിന്നസ് റെക്കോഡോളം വളര്‍ന്ന കഥയാണ് അജയകുമാര്‍ എന്ന ഗിന്നസ് പക്രുവിന് പറയാനുള്ളത്. ഒരു സിനിമയില്‍ നായകവേഷം കൈയാളിയ ഏറ്റവും നീളം കുറഞ്ഞ നടന്‍, ഏറ്റവും നീളം കുറഞ്ഞ സംവിധായകന്‍, സിനിമ പുരസ്‌കാരങ്ങള്‍ തുടങ്ങി ഉയരമുള്ള ബഹുമതികള്‍ ഏറെയുണ്ട് പക്രുവിന്റെ ശിരസ്സില്‍. എങ്കിലും അതിന്റെ...

‘എനിക്ക് അവസരങ്ങള്‍ ലഭിക്കാതിരിക്കാന്‍ പലരും പല കളികളും കളിക്കുന്നു’; തുറന്നുപറഞ്ഞ് ഗോകുല്‍ സുരേഷ്

ആഗ്രഹിക്കുന്ന സിനിമകളും കഥാപാത്രങ്ങളും തനിക്ക് ലഭിക്കാതിരിക്കാന്‍ സിനിമാരംഗത്തുള്ള പലരും പല കളികളും കളിക്കുന്നുണ്ടെന്ന് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ്. ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തിലാണ് ഗോകുല്‍ മനസ് തുറന്നത്. "ഞാന്‍ ആഗ്രഹിക്കുന്നതു പോലുള്ള സിനിമകളും കഥാപാത്രങ്ങളും സംവിധായകരുമൊന്നും എന്റെ അടുത്തേക്ക് വരുന്നില്ല. അത് വരാതിരിക്കാനായി പലരും പല...

‘ഈ സിനിമ സൂപ്പര്‍ ഹിറ്റാകണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഞാന്‍, മറിച്ച് സംഭവിച്ചാല്‍ എന്റെ കാര്യം പോക്കാ…’; ബൈജു

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി. ബിജു മേനോന്‍, ആസിഫ് അലി, ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ടു നിന്ന ബൈജു ശക്തമായ തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ്....