‘ ബെൽ ബോട്ടം’ ചിത്രീകരണം പൂർത്തിയായി

അക്ഷയ് കുമാർ ചിത്രം ‘ ബെൽ ബോട്ടം’ ചിത്രീകരണം പൂർത്തിയായി.  ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. കോവിഡ് കാലത്ത് ചിത്രീകരണം തുടങ്ങി കോവിഡ് മാനദണ്ഡങ്ങളോടെ ചിത്രീകരണം  പൂർത്തീകരിച്ച ആദ്യ ബോളിവുഡ് ചിത്രമാണിത്. അക്ഷയ് കുമാറിന് പുറമേ വാണി കപൂർ, ഹുമ ഖുറേഷി, ലാറ ദത്ത തുടങ്ങിയവരും...

സാറയെ രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് അമൃത; കരീനയ്ക്കും മകനുമൊപ്പം ഡല്‍ഹിക്ക് പറന്ന് സെയ്ഫ്

ബോളിവുഡിനെ പിടിച്ചു കുലുക്കിയാണ് ലഹരിമരുന്ന് കേസ് പുറത്തുവന്നത്. ദീപിക പദുക്കോണ്‍, സാറ അലിഖാന്‍, രാകുല്‍ പ്രീത് സിംഗ് തുടങ്ങിയ താരങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റുകളും പുറത്തു വന്നതോടെ ചോദ്യം ചെയ്യാനായി എന്‍സിബി വിളിപ്പിക്കുകയും ചെയ്തിരുന്നു. കേസില്‍ നിന്നും സാറ അലിഖാനെ രക്ഷിക്കാനില്ലെന്ന നിലപാടിലാണ് അച്ഛന്‍ സെയ്ഫ് അലിഖാന്‍. മകളെ രക്ഷിക്കാനായി...

ഐ.പി.എല്‍ ഗാലറിയില്‍ ആവേശം പകരാനെത്തി കിംഗ് ഖാന്‍; ട്രെന്‍ഡിംഗായി പുതിയ ലുക്ക്, ചിത്രങ്ങളും വീഡിയോയും

ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആവേശം പകരാനെത്തി ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ്. തന്റെ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനോട് ഏറ്റുമുട്ടുന്നത് കാണാനായി മകന്‍ ആര്യനൊപ്പമാണ് ഷാരൂഖ് ഖാന്‍ എത്തിയത്. ഷാരൂഖ് എത്തിയതോടെ കളിക്കാര്‍...

വിശ്വസ്ഥനല്ലെന്ന് മനസ്സിലാക്കിയതിനാൽ വേർപിരിഞ്ഞു; സുശാന്തുമായി ഡേറ്റിംഗിലായിരുന്നുവെന്ന് സാറാ അലി ഖാൻ

നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ എൻ.സി.ബിയുടെ നടി സാറ അലി ഖാനെ ചോദ്യം ചെയ്തിരുന്നു.   മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിൽ  ഇരുവരും തമ്മിൽ ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് നടി  വെളിപ്പെടുത്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. സുശാന്തുമായി താൻ  ഡേറ്റിംഗിൽ ആയിരുന്നുവെന്നും എന്നാൽ അദ്ദേഹം ...

പ്രിയ വാര്യര്‍ക്ക് ഒപ്പം അര്‍ബാസ് ഖാനും; ‘ശ്രീദേവി ബംഗ്ലാവ്’ ട്രെയ്‌ലര്‍

പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം 'ശ്രീദേവി ബംഗ്ലാവി'ന്റെ ട്രെയ്‌ലര്‍ പുറത്ത്. ഒരു ബോളിവുഡ് സൂപ്പര്‍ നായികയായാണ് പ്രിയ ചിത്രത്തില്‍ വേഷമിടുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ അര്‍ബാസ് ഖാനും പ്രധാന വേഷത്തിലെത്തുന്നു. പ്രഖ്യാപിച്ചതു മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന സിനിമയാണ് ശ്രീദേവി ബംഗ്ലാവ്....

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച; ഭര്‍ത്താവിന് എതിരെ ലൈംഗിക പീഡന പരാതിയുമായി നടി പൂനം പാണ്ഡെ

ഭര്‍ത്താവ് സാം ബോബെയ്‌ക്കെതിരെ പീഡന പരാതിയുമായി നടി പൂനം പാണ്ഡെ. തന്നെ ലൈംഗികമായി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി എന്നും ചൂണ്ടിക്കാട്ടിയാണ് പൂനം പരാതി നല്‍കിയിരിക്കുന്നത്. ഇതിന് പിന്നാലെ സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പാണ് പൂനവും സാം ബോംബെയും വിവാഹിതരായത്. ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഗോവയിലാണ്...

നായകനായും വില്ലനായും ഷാരൂഖ് ഖാന്‍; അറ്റ്‌ലി ചിത്രത്തില്‍ കിംഗ് ഖാന്‍ ഡബിള്‍ റോളില്‍ എത്തുന്നു

പ്രിയ താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്ന ആരാധകര്‍ക്കായി ഇരട്ടി സന്തോഷത്തിന് വകയൊരുക്കി ഷാരൂഖ് ഖാന്‍. സംവിധായകന്‍ അറ്റ്‌ലി ഒരുക്കുന്ന ചിത്രത്തില്‍ ഷാരൂഖ് ഡബിള്‍ റോളിലെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നായകനായും വില്ലനായുമാണ് ഷാരൂഖ് ഈ ചിത്രത്തില്‍ വേഷമിടുക. ഒരു ഏജന്‍സിയുടെ അന്വേഷണ ഉദ്യോഗസ്ഥനായും വില്ലനായുമാണ് ഷാരൂഖ് വേഷമിടുക എന്നാണ് മുംബൈ...

സിനിമകളില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ വ്യക്തി, അന്തസ്സോടെ തുടരുക: അനുരാഗ് കശ്യപിനെ പിന്തുണച്ച് ആദ്യ ഭാര്യ കല്‍ക്കി കൊച്ചലിന്‍

അനുരാഗ് കശ്യപിനെതിരെ നടി പായല്‍ ഘോഷ് ഉന്നയിച്ച ലൈംഗിക പീഡനാരോപണങ്ങളില്‍ പ്രതികരിച്ച് സംവിധായകന്റെ ആദ്യ ഭാര്യയും നടിയുമായ കല്‍ക്കി കൊച്ചലിന്‍. അനുരാഗിനെ പിന്തുണച്ചു കൊണ്ടുള്ള കുറിപ്പാണ് കല്‍ക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായാണ് അനുരാഗ് തന്റെ സിനിമകളിലൂടെ പോരാടിയത് എന്നാണ് കല്‍ക്കി പറയുന്നത്. കല്‍ക്കി കൊച്ചലിന്റെ കുറിപ്പ്: പ്രിയ...

പായല്‍ ഘോഷ് പറഞ്ഞ കാര്യങ്ങള്‍ നിരവധി നായകന്‍മാര്‍ എന്നോടും ചെയ്തിട്ടുണ്ട്; ഗുരുതര ആരോപണങ്ങളുമായി കങ്കണ

അനുരാഗ് കശ്യപിനെതിരെയുള്ള ലൈംഗിക പീഡനാരോപണങ്ങള്‍ക്ക് പിന്നാലെ ബോളിവുഡില്‍ താനും പല പീഡനങ്ങളും അനുഭവിച്ചിട്ടുണ്ടെന്ന് നടി കങ്കണ റണൗട്ട്. ബുള്ളിവുഡ് എന്നാണ് കങ്കണ ബോളിവുഡിനെ ട്വീറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അനുരാഗ് കശ്യപിനെയും പായല്‍ ഘോഷിനെയും ടാഗ് ചെയ്താണ് കങ്കണയുടെ ട്വീറ്റുകള്‍. അനുരാഗ് പായലിനോട് ചെയ്തത് ബോളിവുഡില്‍ പതിവാണെന്ന് കങ്കണ പറയുന്നു. പായല്‍...

കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഫെമിനിസ്റ്റ്, ശബ്ദമില്ലാത്തവര്‍ക്കായി പോരാടിയ വ്യക്തി; ലൈംഗിക പീഡനാരോപണങ്ങളില്‍ അനുരാഗ് കശ്യപിനെ പിന്തുണച്ച് താരങ്ങള്‍

സംവിധായകന്‍ അനുരാഗ് കശ്യപനെതിരെ നടി പായല്‍ ഘോഷ് ആരോപിച്ച ലൈംഗിക പീഡനാരോപണങ്ങളില്‍ പ്രതികരിച്ച് തപ്‌സി പന്നു, സുര്‍വീന്‍ ചാവ്‌ല അടക്കമുള്ള താരങ്ങള്‍. തനിക്കറിയാവുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റ് എന്നാണ് സംവിധായകന്റെ ചിത്രം പങ്കുവച്ച് തപ്‌സി പിന്തുണയുമായി എത്തിയിരിക്കുന്നത്. സാന്റ് കി ആങ്ക്, മന്‍മര്‍സിയാന്‍ എന്നീ ചിത്രങ്ങളില്‍ തപ്‌സിയും...