മെക്കാനിക്കല്‍ എന്‍ജിനീയറിംഗിലെ മികവുമായി പ്രൊവിഡന്‍സ്

സാലിഹ് റാവുത്തർ

ആഗോളതലത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള എന്‍ജിനീയറിംഗ് വിഭാഗമാണ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്. വര്‍ദ്ധിച്ചു വരുന്ന തൊഴില്‍ സാധ്യതകള്‍ തന്നെയാണ് ഈ രംഗത്തേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതും. വിവിധങ്ങളായ യന്ത്രസാമഗ്രികളുടെ രൂപകല്പനയും നിര്‍മാണവും, ഹീറ്റിങ്, കൂളിങ് സംവിധാനങ്ങള്‍, ഡിസൈന്‍, മൈനിങ്, ഷിപ്പിംഗ്, കണ്‍സ്ട്രക്ഷന്‍, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ്, വാഹനങ്ങള്‍ എന്നിവയെ കുറിച്ചു പഠിക്കുന്ന പഠനശാഖയാണ് ഇത്.

സൈക്കിള്‍ മുതല്‍ ഫൈറ്റര്‍ജെറ്റുകള്‍ വരെ നിര്‍മിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി സാധ്യതകളുണ്ട്. ഈ ഒരു കാര്യം തന്നെ മതിയല്ലോ മുന്‍നിര കോളേജുകളിലെ മെക്കാനിക്കള്‍ വിഭാഗത്തിലെ തിരക്ക് വര്‍ധിപ്പിക്കാന്‍. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ സംസ്ഥാനതലത്തില്‍ ഏറ്റവും മികച്ച പരിശീലനം നല്‍കുന്ന കോളേജുകളില്‍ മുന്‍പന്തിയിലാണ് അല്പപുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ആസ്ഥാനമായ പ്രൊവിഡന്‍സ് കോളേജിന്റെ സ്ഥാനം.

തീര്‍ത്തും വ്യത്യസ്തമായ പാഠ്യവിഷയങ്ങളാണ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ കൈകാര്യം ചെയ്യുന്നത്. വസ്തുക്കളുടെ ഊര്‍ജ്ജം, ചലനം, ശക്തി എന്നിവയെപ്പറ്റിയുള്ള പഠനമാണ് പ്രാഥമികമായും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്. മനുഷ്യനെയും വസ്തുക്കളെയും ഉപയോഗിച്ച് ഏറ്റവും ചിലവ് കുറഞ്ഞ് ഉയര്‍ന്ന ഗുണനിലവാരത്തോടെ വ്യവസായിക നിര്‍മ്മാണ മേഖലയെ ഉപയോഗിക്കുന്നതാണ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ശാഖയുടെ പ്രാധാന്യം.

ഗവേഷണം, പ്രോഡക്ട് ഡിസൈന്‍, എനര്‍ജി മാനേജ്‌മെന്റ് തുടങ്ങിയവ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് മേഖലയുടെ തൊഴില്‍ സാധ്യതയില്‍പ്പെടുന്ന കാര്യങ്ങളാണ്. മാത്തമാറ്റിക്‌സ്, സയന്‍സ്, ഭാഷ എന്നിവയില്‍ നല്ല പ്രാവീണ്യവും അല്‍പം കംപ്യൂട്ടര്‍ പ്രോഗ്രാമ്മിംഗ് നടത്തുന്നതിനുള്ള കഴിവും മികച്ച രീതിയിലുള്ള മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആകുന്നതിന് ആവശ്യമുണ്ട്. ഇത്തരത്തില്‍ യോഗ്യരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് അവര്‍ക്കാവശ്യമായ പൂര്‍ണ പരിശീലനം നല്‍കിയാണ് പ്രൊവിഡന്‍സ് കോളേജ് മെക്കാനിക്കല്‍ വിഭാഗത്തിലെ ഓരോ വിദ്യാര്‍ത്ഥികളെയും സജ്ജരാക്കുന്നത്.

പ്രൊവിഡന്‍സ് കോളേജിന് കീഴില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ പ്രധാനമായും മെറ്റീരിയല്‍സ് എന്‍ജിനീയറിംഗ്, ഡിസൈന്‍ എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ് എഞ്ചിനീയറിംഗ്, തെര്‍മല്‍ എഞ്ചിനീയറിംഗ്, പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗ് തുടങ്ങിയ ഉപശാഖകളാണുള്ളത്. മേല്‍പ്പറഞ്ഞ എല്ലാ കോഴ്സുകളും ഇന്‍ഡസ്ട്രിയല്‍ ഇന്റേണ്‍ഷിപ്പോടു കൂടി പൂര്‍ത്തിയാക്കുന്നതിനുള്ള സൗകര്യമാണ് സ്ഥാപനം വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്നത്.

എന്തുകൊണ്ട് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് പ്രിയപ്പെട്ടതാകുന്നു?

ഏറ്റവും പഴയ എന്‍ജിനീയറിംഗ് ശാഖകളില്‍ ഒന്നാണ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്. എന്നാല്‍ ഇത് ഇന്നും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട പഠന ശാഖയായി തുടരുന്നു. ഇതിനു പിന്നില്‍ ഒരേ ഒരു കാരണം മാത്രമാണുള്ളത്. ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന, പുതിയ ഉപ ശാഖകള്‍ രൂപപ്പെടുന്ന ഒരു മേഖലയാണ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് എന്നത് തന്നെ. മെഡിക്കല്‍ റോബോട്ടുകളുടെ നിര്‍മാണം, വാര്‍ റോബോട്ടുകളുടെ നിര്‍മാണം, കണ്‍സ്ട്രക്ഷന്‍ മേഖല, കാര്‍ഷിക രംഗം എന്ന് വേണ്ട ഏത് രംഗത്തും ഉപയോഗപ്പെടുത്തുന്ന യന്ത്ര, വാഹന സാമഗ്രികളുടെ നിര്‍മാണം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നു.

ഇന്റെര്‍പേഴ്സണല്‍ സ്‌കില്‍സ്, പ്രോബ്ലം സോള്‍വിംഗ് കപ്പാസിറ്റി, സയന്റിഫിക് അണ്ടര്‍സ്റ്റാന്ഡിംഗ്, ടെക്‌നിക്കല്‍ കോംപിറ്റന്‌സ്, ടീം വര്‍ക്ക് സ്‌കില്‍സ്, സ്ട്രോങ് മാത്‌സ് സ്‌കില്‍സ് എന്നിവ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് അനിവാര്യമായ കാര്യങ്ങളാണ്. ഒരു ഉല്‍പ്പന്നത്തിന്റെ നിര്‍മാണം, അതിന്റെ വികസനം, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, അനാലിസിസ്, ടെസ്റ്റിങ് ആന്‍ഡ് ഇന്‍സ്റ്റലേഷന്‍, മെയിന്റനന്‍സ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഒരു മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദധാരിക്ക് തൊഴില്‍ അവസരങ്ങളുള്ളത്. ഇതില്‍ പ്രോഡക്റ്റ് എന്ന് പറയുന്നത് കാര്‍ഷികാവശ്യത്തിനായുള്ള യന്ത്രം മുതല്‍ സ്പേസ് എയര്‍ക്രാഫ്റ്റ് വരെ എന്തുമാകാം.

പ്രൊവിഡന്‍സ് ഒരുക്കുന്ന സൗകര്യങ്ങള്‍

മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ലോകോത്തര സൗകര്യങ്ങള്‍ തന്നെയാണ് പ്രൊവിഡന്‍സ് കോളേജ് ഒരുക്കിയിരിക്കുന്നത്. എടുത്ത് പറയേണ്ടത് പഠന സംബന്ധമായ എല്ലാ കാര്യങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുന്ന അധ്യാപകരുടെ സേവനം തന്നെയാണ്. ഓരോ വിദ്യാര്‍ത്ഥിക്കും വ്യക്തിഗതമായ ശ്രദ്ധ ലഭിക്കത്തക്ക രീതിയിലാണ് ഇവിടുത്തെ പരിശീലനം. എല്ലാവിധ സൗകര്യങ്ങളും ഒത്തിണങ്ങിയ ലാബുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി സജ്ജീകരിച്ചിട്ടുള്ളത്.

ലേത്ത്, ഡ്രില്ലിംഗ് മെഷീന്‍, മില്ലിങ് മെഷീന്‍, ഷേപ്പര്‍ സ്ലോട്ടര്‍, CNC ലേത്ത് ഉള്‍പ്പെടെയുള്ള മെഷീന്‍ തുടങ്ങിയവ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. മാത്രമല്ല മെറ്റിറിയല്‍ ടെസ്റ്റിംഗ്, എന്‍ജിന്‍ ടെസ്റ്റിംഗ്, ടര്‍ബൈന്‍ ടെസ്റ്റിംഗ്, പമ്പ് ടെസ്റ്റിംഗ്, ഹീറ്റ് ട്രാന്‍ഫര്‍ എക്വിപ്‌മെന്റ്‌സ്, മെട്രോളജി എക്വിപ്‌മെന്റ്‌സ് തുടങ്ങിയവയിലും കൃത്യമായ പരിശീലനം പ്രൊവിഡന്‍സ് ലഭ്യമാക്കുന്നു. വിശാലമായ കമ്പ്യൂട്ടര്‍ ലാബ്, കമ്പ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ ലാബ്, വര്‍ക്ഷോപ്പ് സൗകര്യങ്ങള്‍, മാനുഫാക്ച്ചറിംഗ് ലാബുകള്‍, മെറ്റിറിയല്‍ ടെസ്റ്റിംഗ് ലാബുകള്‍, ഫ്‌ലൂയിഡ് മെക്കാനിക്‌സ് ആന്‍ഡ് മെഷിനറി ലാബുകള്‍, തെര്‍മല്‍ എഞ്ചിനീയറിംഗ് ലാബുകള്‍ മെഷീന്‍ ഡൈനാമിക്‌സ് ലാബുകള്‍ എന്നിവ ഇതിനായി സജ്ജീകരിച്ചിരിക്കുന്നു.

കോഴ്സിനോട് അനുബന്ധിച്ചുള്ള ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗില്‍ ഓട്ടോമൊബീല്‍ എഞ്ചിനീയറിംഗ്, പ്രാക്റ്റിക്കല്‍ ട്രെയിനിംഗ്, വെല്‍ഡ് സിമുലേറ്റര്‍, പൈപ്പിംഗ് ആന്‍ഡ് ഡിസൈനിംഗ്, ഓട്ടോകാഡ് എന്നിവയില്‍ വിദഗ്ധ പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു. ലോകത്തിനു മികച്ച മെക്കാനിക്കല്‍ എഞ്ചിനീയറുമാരെ സംഭാവന ചെയ്യേണ്ടത് തങ്ങളുടെ കൂടി ഉത്തരവാദിത്വമായി കണ്ടാണ് പ്രൊവിഡന്‍സ് കോളജ് മാനേജ്മെന്റ് കാമ്പസിനകത്ത് ഓരോ സൗകര്യങ്ങളും ഒരുക്കുന്നത്.

വിദേശങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരവും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുണ്ട്. 20 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയ്ക്കാണ് വിദ്യാര്‍ത്ഥി- അധ്യാപക അനുപാതം. മെക്കാനിക്കല്‍ വിഭാഗത്തില്‍ 80 % വിദ്യാര്‍ത്ഥികള്‍ക്ക് പഠിച്ചിറങ്ങിയ ഉടനെ തന്നെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ലഭിച്