2019-20 അധ്യയന വര്‍ഷത്തെ പുതുക്കിയ അക്കാദമിക് കലണ്ടര്‍

രാജ്യം ലോക്ഡൗണില്‍ തുടരവെ 2019-20 അധ്യയന വര്‍ഷത്തെ പുതുക്കിയ അക്കാദമിക് കലണ്ടര്‍ പുറത്തിറക്കി ഡല്‍ഹി സര്‍വകലാശാല. പുതുക്കിയ അക്കാദമിക് കലണ്ടര്‍ പ്രകാരം ഏപ്രില്‍ 28-ന് അവസാനിപ്പിക്കേണ്ടിയിരുന്ന2, 4, 6 സെമസ്റ്ററുകളുടെ ക്ലാസുകള്‍ മെയ് 15-ലേക്ക് മാറ്റി. ഈ കാലയളവിനുള്ളില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് മുടങ്ങിയ പാഠഭാഗങ്ങള്‍ പഠിപ്പിച്ച് തീര്‍ക്കും.

http://www.du.ac.in/du/uploads/COVID-19/ എന്ന ഡല്‍ഹി സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ പുതുക്കിയ അക്കാദമിക് കലണ്ടര്‍ ലഭിക്കും.

യുജിസിയുടെ കീഴിലുള്ള സര്‍വകലാശാലകള്‍ക്കായി അക്കാദമിക് കലണ്ടര്‍ പുറത്തിറക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഡല്‍ഹി സര്‍വകലാശാല കലണ്ടര്‍ പുറത്തിറക്കിയത്. യൂണിവേഴ്സിറ്റി പരീക്ഷകള്‍, പുതിയ അക്കാദമിക് കലണ്ടര്‍ തുടങ്ങിയ വിഷയങ്ങളില്‍ യുജിസി ഉടന്‍ തീരുമാനമെടുക്കും.

കൊറോണ പ്രതിസന്ധികളെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം ഒരു മാസത്തിലധികം പ്രവൃത്തി ദിവസങ്ങള്‍ പല സര്‍വകലാശാലകള്‍ക്കും നഷ്ടമായി. അതിനാല്‍ വിദ്യാര്‍ത്ഥികളുടെ അടുത്ത അധ്യയന വര്‍ഷം നഷ്ടപ്പെടാതെ തന്നെ പരീക്ഷകള്‍ നടത്താനാകും തീരുമാനം.