പി.പി.എസ് ഹ്യുണ്ടായ് ഷോറൂമില്‍ '' ഗോളടിക്കൂ സമ്മാനം നേടൂ '' സ്‌കീം

ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ഹ്യുണ്ടായ് കാര്‍ ഷോറൂമില്‍ ” ഗോളടിക്കൂ സമ്മാനം നേടൂ ” സമ്മാന പദ്ധതി ആരംഭിച്ചു.

ഡിസംബര്‍ 8 വരെയുള്ള ഈ സ്‌കീമില്‍ പങ്കെടുത്തു ഗോളടിക്കുന്നവര്‍ക്കു ആകര്‍ഷകമായ സമ്മാനങ്ങളും നിരവധി ഓഫറുകളും നല്‍കും. കളമശ്ശേരി പി പി എസ് ഹ്യുണ്ടായ് യില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം കമ്പനി റീജിയണല്‍ മാനേജര്‍ കരണ്‍ കപൂര്‍ നിര്‍വ്വഹിച്ചു.

ടെറിട്ടറി സെയില്‍സ് മാനേജര്‍ പ്രഭുറാം, മാര്‍ക്കറ്റിഗ് മാനേജര്‍ സ്മിത വിജയന്‍, പി പി എസ് ഹ്യുണ്ടായ് സി ഇ ഒ സാബു രാമന്‍, സെയില്‍സ് മാനേജര്‍ സുചീന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.