മിന്ത്ര എന്‍ഡ് ഓഫ് റീസണ്‍ സെയില്‍ 13-ാം പതിപ്പിലൂടെ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി 40 ദശലക്ഷത്തിലേറെ സന്ദര്‍ശകര്‍

  • ഏറ്റവും വലിയ വര്‍ഷാവസാന ഫാഷന്‍ കാര്‍ണിവലില്‍ 3000 ബ്രാന്‍ഡുകളില്‍ നിന്നായി 9 ലക്ഷം സ്‌റ്റൈലുകള്‍ ഓഫറില്‍
  • 27000 പിന്‍കോഡുകളിലായി 76 ശതമാനം ഡെലിവറികളും കൈകാര്യം ചെയ്യുന്നത് 20,000 കിരാനാ സ്റ്റോര്‍ പാര്‍ട്ണര്‍മാരിലൂടെ
  • ഒരേ സമയം 9 ലക്ഷം ഉപയോക്താക്കളെയും പ്രതിമിനിറ്റ് 20,000 ഓര്‍ഡറുകളും കൈകാര്യം ചെയ്യാന്‍ തയ്യാര്‍
  • ഒംനിചാനല്‍ ഇന്ററാക്ഷന്റെ ഭാഗമായി 1600 സ്റ്റോറുകളിലായി 200 ബ്രാന്‍ഡുകള്‍ വില്‍പ്പനയില്‍ സഹായിക്കുന്നു

രാജ്യം ഏറ്റവും അധികം കാത്തിരിക്കുന്ന ഫാഷന്‍ ഇവന്റായ മിന്ത്രയുടെ എന്‍ഡ് ഓഫ് റീസണ്‍ സെയില്‍ (EORS) ഡിസംബര്‍ 20-ന് ആരംഭിക്കും. 3000 ബ്രാന്‍ഡുകളില്‍ നിന്നായി 9 ലക്ഷം സ്‌റ്റൈലുകളില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ ഷോപ്പര്‍മാര്‍ക്ക് അവസരമുണ്ട്. എന്‍ഡ് ഓഫ് റീസണ്‍ സെയിലിന്റെ 13-ാം പതിപ്പ് ഡിസംബര്‍ 20 മുതല്‍ 24 വരെയാണ് നടക്കുന്നത്, 5 ദിവസമായി നടക്കുന്ന സെയിലിലൂടെ 4 ദശലക്ഷം യൂണീക്ക് ഉപഭോക്താക്കളെയാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും വലിയ മെഗാ ഫാഷന്‍ ഇവന്റിന്റെ ഇതുവരെ ഉള്ളതിലും ഏറ്റവും വലിയ പതിപ്പില്‍ പ്രതീക്ഷിക്കുന്നത് 4 ഇരട്ടി അധികം ഡിമാന്‍ഡാണ്.

കഴിഞ്ഞ വിന്റര്‍ പതിപ്പിനെക്കാളും 1.5 ഇരട്ടി കൂടുതല്‍ ഡിമാന്‍ഡും പ്രതീക്ഷിക്കുന്നു. ടയര്‍ 2, 3 വിപണികളില്‍ നിന്നാണ് 50 ശതമാനത്തിന് അടുത്ത് പങ്കാളിത്തം പ്രതീക്ഷിക്കുന്നത്. ബ്രാന്‍ഡുകള്‍, കളക്ഷനുകള്‍, ഓഫറുകള്‍ തുടങ്ങിയവ ഫാഷന്‍ മേജറിലൂടെ അവതരിപ്പിക്കുമ്പോള്‍ 40 ദശലക്ഷം ആളുകള്‍ ഇത് പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം ഇവന്റ് സമയത്ത് 65 ശതമാനം കൂടുതല്‍ ട്രാഫിക്ക് ലഭിക്കുമെന്നാണ് മിന്ത്ര പ്രതീക്ഷിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് എന്ത് പ്രതീക്ഷിക്കാം?

W, Nike, Puma, Adidas, USPA, Levis, Marks & Spencer, Roadster, HRX, Mango, GAP, UCB, Tommy Hilfiger, Biba, Vero Moda, ONLY, AND, H&M, MAX, Pantaloons, Lifestyle, Mother Care, Smashbox, Glamglow തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട ഫാഷന്‍ വസ്ത്രങ്ങള്‍, ആക്‌സസറികള്‍, ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍, ഹോം ഡെക്കോര്‍ തുടങ്ങിയവ തിരഞ്ഞെടുക്കാനാകും. കഴിഞ്ഞ വര്‍ഷത്തെ ട്രെന്‍ഡും ശൈത്യകാലം തുടങ്ങിയതും പരിഗണിച്ചാല്‍ ഉപഭോക്താക്കള്‍ ശൈത്യകാല വസ്ത്രങ്ങള്‍ പുതിയത് വാങ്ങാനുള്ള സാധ്യതയാണ് കാണുന്നത്. ഏറ്റവും പുതിയ സ്‌റ്റൈലുകളും ട്രെന്‍ഡുകളുമാണ് മിന്ത്ര ഈ വിഭാഗത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

അപ്പാരല്‍, ആക്‌സസറികള്‍, പാദരക്ഷകള്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും മിന്ത്ര ഫാഷന്‍ ബ്രാന്‍ഡുകളുടെ കളക്ഷനും ഇത്തവണ മെച്ചപ്പെടുത്തിയിട്ടുണ്ട്. Roadster, HRX, House Of Pataudi, Dressberry, Anouk, Sangria, Ether, Taavi, Kook N Keech തുടങ്ങിയവയാണ് ചില മിന്ത്ര ഫാഷന്‍ ബ്രാന്‍ഡുകള്‍. ഇതു കൂടാതെ മിന്ത്ര 50-ഓളം പുതിയ ബ്രാന്‍ഡുകള്‍ ഇവന്റിന് മുന്നോടിയായി കൂട്ടിച്ചേര്‍ത്തിരുന്നു. Decathlon, Pothys, Smashbox, Pantaloons തുടങ്ങിയവയാണ് അവയില്‍ ചിലത്.

EORS-ലേക്ക് ഏര്‍ളി ആക്‌സസ്

മിന്ത്രയുടെ ഇന്നൊവേറ്റീവ് ഫീച്ചറുകളായ “പ്രൈസ് റിവീല്‍”, “ഏര്‍ളി ആക്‌സസ്” എന്നിവ ഡിസംബര്‍ 18-19 അര്‍ദ്ധരാത്രിയിലാണ്. ഏറ്റവും അധികം എന്‍ഗേജ് ചെയ്തിട്ടുള്ള ഷോപ്പര്‍മാര്‍ക്ക്, മറ്റുള്ളവര്‍ക്ക് മുമ്പേ തന്നെ ഓഫറുകള്‍ കാണാനും ആക്‌സസ് ചെയ്യാനുമുള്ള സൗകര്യമാണ് ഇത് ഒരുക്കുന്നത്. മിന്ത്രയുടെ ലോയല്‍റ്റി പ്രോഗ്രാമില്‍ അംഗങ്ങളായ “ഇന്‍സൈഡേര്‍സിന്” ഈ ഏര്‍ളി ആക്‌സസ് സൗജന്യമായി നേടാനാകും. മറ്റുള്ളവര്‍ക്ക് ഇത് ആക്‌സസ് ചെയ്യാന്‍ 99 രൂപ ഫീസ് നല്‍കണം.

ഏറ്റവും വലിയ ക്യാറ്റലോഗ് സൈസ്, ഏറ്റവും വലിയ ബ്രാന്‍ഡുകള്‍, ഏറ്റവും വലിയ മൂല്യം നല്‍കുന്ന ഓഫറുകള്‍ എന്നിവയിലൂടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഫാഷന്‍ ഇവന്റെന്ന സ്ഥാനം എന്‍ഡ് ഓഫ് റീസണ്‍ സെയിലിന് അവകാശപ്പെടാം. ഇത്തവണത്തെ എന്‍ഡ് ഓഫ് റീസണ്‍ സെയില്‍ കമ്പനിക്ക് ഏറ്റവും വലിയ വളര്‍ച്ച നല്‍കുന്ന ഇവന്റെന്നും ഉപഭോക്താക്കള്‍ക്ക് ഏറ്റവും അധികം സേവിംഗ്‌സ് നല്‍കുന്ന ഇവന്റെന്നും കൂടി അടയാളപ്പെടുത്തും.

ഉപഭോക്താക്കള്‍ക്കായി നിരവധി കണ്‍സ്‌ട്രെക്ട്ടുകളും സ്‌പെഷ്യല്‍ ഓഫറുകളുമാണ് മിന്ത്ര അവതരിപ്പിച്ചിരിക്കുന്നത്. ഉദാഹരണത്തിന് വലിയ ബ്രാന്‍ഡുകളില്‍ നിന്ന് ഇതുവരെ നല്‍കിയിട്ടില്ലാത്ത തരത്തിലുള്ള ഓഫറുകള്‍, ഓരോ പര്‍ച്ചേസിനുമൊപ്പം നെക്സ്റ്റ് ബൈ റിവാര്‍ഡുകള്‍, ആദ്യ ട്രാന്‍സാക്ഷന് ഫ്‌ളാറ്റ് 500 രൂപ ഓഫ്, പുതിയ ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തേക്ക് ഫ്രീ ഡെലിവറി, മിന്ത്ര ഇന്‍സൈഡേര്‍സിന് എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍ എന്നിവയാണ് മിന്ത്ര ഒരുക്കിയിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന “”Shout & Earn” പ്രോഗ്രാം ഷോപ്പേര്‍മാര്‍ക്ക് സുഹൃത്തുക്കളെ ക്ഷണിക്കാനോ റെഫര്‍ ചെയ്യാനോ അവസരമൊരുക്കുന്നു. ഇതിലൂടെ അധിക ഡിസ്‌ക്കൗണ്ടുകള്‍, ഓരോ സുഹൃത്തും എന്‍ഡ് ഓഫ് റീസണ്‍ സെയില്‍ പേജ് സന്ദര്‍ശിക്കുമ്പോള്‍ 150 രൂപ വരെ ക്ഷണിക്കുന്നയാള്‍ക്ക് ലഭിക്കുന്നു.