ജല പ്രതിജ്ഞ ദിനവും ലോക ശൗചാലയ ദിനവും ആഘോഷിക്കാന്‍ ആര്‍ബിയുടെ ഹാര്‍പിക് മിഷന്‍ പാനി പ്രചാരണം - 'സ്വച്ഛതൗര്‍ പാനി' വ്യാപകമാക്കുന്നു

  • ലോക ശൗചാലയ ദിനത്തിന്റെ വേളയില്‍ പ്രസൂന്‍ ജോഷി എഴുതി എ.ആര്‍. റഹ്മാന്‍ ഈണം പകര്‍ന്ന വാട്ടര്‍ സേവിംഗ് ആന്തം ലക്ഷ്മണ്‍ നരസിംഹന്‍ പുറത്തിറക്കി

ശുചിത്വത്തിനും ക്ഷേമത്തിനും പോഷണത്തിനുമുള്ള അഭിഗമ്യത ഒരു വിശേഷാധികാരമാകാതെ അവകാശമാക്കി മാറ്റുന്നതിനുള്ള ആര്‍ബിയുടെപോരാട്ടത്തിന്റെ ഭാഗമെന്ന നിലയില്‍, ആര്‍ബിയുടെ മിഷന്‍ പാനി പ്രചാരണം ഇന്ത്യയിലെ ജലത്തിന്റെ ആപല്‍സ്ഥിതിയും ശുചിത്വ പ്രശ്‌നങ്ങളും അഭിസംബോധന ചെയ്യുകയാണ്. ഇന്ന്, ലോക ശൗചാലയ ദിനത്തില്‍, “ജല്‍ പ്രതിഗ്യാദിവസ്” വേര്‍ച്വല്‍ പരിപാടിയില്‍ വച്ച് ശ്രീ. ലക്ഷ്മണ്‍ നരസിംഹന്‍, ഗ്ലോബല്‍ സിഇഒ, റെക്കിറ്റ് ബെന്‍കീസര്‍ ഗ്രൂപ്പ് ഗ്രാമി അവാര്‍ഡ് ജേതാവ് എ.ആര്‍. റഹ്മാനുമായി ചേര്‍ന്ന് “പാനി ആന്തം” പുറത്തിറക്കി.

ആര്‍ബി, അതിന്റെ സുസ്ഥിരതാ ലക്ഷ്യങ്ങളുടെ ഭാഗമെന്ന നിലയില്‍, ജലസംരക്ഷണം ലക്ഷ്യമാക്കിയും ശുചിത്വവും ശുചീകരണവും മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുമുള്ള അവബോധം ഉയര്‍ത്തുന്നതിനും നടപടികള്‍ കൈക്കൊള്ളുന്നതിനും വേണ്ടി പ്രയത്‌നിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ മഹാമാരിയുടെ വേളയില്‍, ഈ രോഗവും അണുബാധയും പരക്കുന്നത് നിയന്ത്രിക്കുന്നതില്‍ ഉചിതമായ ശുചിത്വത്തിന്റെയും വെള്ളത്തിന്റെയും ലഭ്യത നിര്‍ണ്ണായകമാണ്.

പ്രസൂണ്‍ ജോഷി എഴുതിയ “ജല സംരക്ഷണ ഗാനം” രാജ്യത്തെ ബാധിച്ചിരിക്കുന്ന ജലവും ശുചിത്വവും സംബന്ധിച്ച വിഷയങ്ങളില്‍ പെരുമാറ്റപരമായ ഒരു മാറ്റത്തെ മുന്നോട്ടുനയിക്കുന്നതിനാണ് ശ്രമിക്കുന്നത്. എ.ആര്‍. റഹ്മാനും കുട്ടികള്‍ മാത്രമടങ്ങുന്ന ഒരുകൊയറിനുമൊപ്പം അവതരിപ്പിക്കുന്ന ഈ ഗാനം വെള്ളം മിച്ചംപിടിക്കുക എന്ന ദൗത്യത്തില്‍ അണിചേരാന്‍ രാജ്യത്തെമ്പാടുമുള്ള ശ്രോതാക്കളെ ആഹ്വാനം ചെയ്യുന്നതാണ്. ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള സ്‌കൂള്‍ കുട്ടികള്‍ മിഷന്‍ പാനിയുമായി ചേര്‍ന്ന് വെള്ളം മിച്ചം പിടിക്കുന്നതിനു വേണ്ടി “ജല്‍ പ്രതിജ്ഞ”യെടുക്കുന്നതാണ്.

ലക്ഷ്മണ്‍ നരസിംഹന്‍, ഗ്ലോബല്‍ സിഇഒ, റെക്കിറ്റ് ബെന്‍കീസര്‍ ഗ്രൂപ്പ് പറഞ്ഞു,” ഒരു വര്‍ഷത്തിലധികം മുന്‍പ് ഞങ്ങള്‍ നിലകൊള്ളുന്നത് കൂടുതല്‍ ശുചിത്വമുള്ളതും ആരോഗ്യകരവുമായ ഒരു ലോകം തേടിയുള്ള അശ്രാന്തപരിശ്രമത്തെ സംരക്ഷിക്കുന്നതിനും ശമിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടിയുള്ള ലക്ഷ്യങ്ങള്‍ക്കാണ് എന്നു ഞങ്ങള്‍ നിര്‍വചിക്കുകയുണ്ടായി.പെരുമാറ്റപരമായ മാറ്റവും ലഭ്യതയും മുന്നോട്ടുനയിക്കുന്ന ഉന്നത ഗുണനിലവാരമുള്ള ഉല്പന്നങ്ങളും വിവരങ്ങളും കൈവരിക്കുന്നു എന്ന് ഉറപ്പാക്കുന്നതിലേക്കും ഞങ്ങളുടെ പോരാട്ടം ഞങ്ങള്‍ സംയോജിപ്പിച്ചിരിക്കുന്നു. ശുചിത്വവും ശുചീകരണവും പ്രാപ്തമാക്കുന്നതിന് വെള്ളം വേണം. ജലലഭ്യതയ്‌ക്കൊപ്പം ശുചിത്വത്തോടും ശുചീകരണത്തോടുമുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത മൂലം ഈ പ്രശ്‌നം പരിഹരിക്കുന്നതിന് പ്രതിരോധത്തിന്റെ ഒരു ആദ്യ നിര നടപ്പാക്കാന്‍ ഞങ്ങള്‍ക്കു കഴിയും. ഇന്ന് ലോക ശൌചാലയ ദിനത്തില്‍, ജലസംരക്ഷണത്തെയും ശുചിത്വത്തത്തെയും പറ്റിയുള്ള പൊതുവായ ഒരു സന്ദേശം വിപുലമായ ഒരു പ്രേക്ഷകവൃന്ദത്തിലേക്ക് ഞങ്ങള്‍ എത്തിക്കുകയാണ്.നമുക്കെല്ലാം വെള്ളത്തിന്റെയും ശുചിത്വത്തിന്റെയും പ്രതിപുരുഷന്മാരാകാന്‍ കഴിയും. ഇന്ന് “ജല പ്രതിജ്ഞ”യെടുക്കുന്നതില്‍ എനിക്കൊപ്പം ചേരാന്‍ നിങ്ങളെയെല്ലാം ഞാന്‍ പ്രേരിപ്പിക്കുന്നു.””

ഈ ക്യാംപെയിന് തന്റേതായ സംഭാവന നല്‍കിക്കൊണ്ട് ശ്രീ. അക്ഷയ് കുമാര്‍, മിഷന്‍ പാനി അംബാസ്സഡര്‍ അഭിപ്രായപ്പെട്ടു, “”വെള്ളം അവശേഷിക്കാത്ത ഒരു ഘട്ടത്തില്‍ മാത്രം വെള്ളത്തിന്റെ മൂല്യം തിരിച്ചറിയുന്ന ഒരു സ്ഥിതിയില്‍ നാം എത്തിച്ചേരരുത്. ഉത്തരവാദിത്വമുള്ള പൌരന്മാര്‍ ആയിത്തീരുകയും മറ്റുള്ളവരുടെ ഉപയോഗത്തിനും പ്രയോജനത്തിനും വേണ്ടി നമ്മുടെ ആവശ്യങ്ങള്‍ പരിമിതപ്പെടുത്തി വെള്ളം നീക്കിവയ്ക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യം പരമപ്രധാനമാകുന്നതിന്റെ കാരണം ഇതാണ്. അത്തരം കാര്യങ്ങള്‍ക്ക് വേഗത്തില്‍ വളര്‍ന്നു വലുതാകുന്ന പ്രഭാവമുണ്ട്, ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിക്കുന്ന കാര്യം വരുന്‌പോള്‍ നമ്മുടെ പ്രവര്‍ത്തികളുടെ അനന്തരഫലങ്ങളെപ്പറ്റി നാം ചിന്തിക്കാന്‍ ആരംഭിക്കേണ്ടതാണ്. എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തില്‍ സമൂഹത്തിന് അവബോധം നല്‍കുന്നതില്‍ ഈ പ്രചാരണത്തിന് സാധിക്കുമെന്ന ഉത്തമവിശ്വാസം എനിക്കുണ്ട്, ഈ പരീക്ഷണ ഘട്ടത്തില്‍ എണ്ണമറ്റ ജീവനുകള്‍ രക്ഷിക്കപ്പെടുന്നതെന്ന് കാണാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ധ്യാന്‍ രഖേം, സ്വച്ഛതാ ഔര്‍ പാനി ആഖിര്‍ ബചാനാ ഹൈ ജിന്ദഗി. (ശ്രദ്ധിക്കുക, ശുചിത്വവും ജലവുമാണ് ആത്യന്തികമായി ജീവനുകള്‍ രക്ഷിക്കുന്നത്.””

ആര്‍ബിയുമായി കൈകോര്‍ക്കുന്നതിനെപ്പറ്റി എ.ആര്‍. റഹ്മാന്‍, സംഗീത സംവിധായകനും ഗ്രാമി അവാര്‍ഡ് ജേതാവും ഇങ്ങനെ പറഞ്ഞു, “”നമ്മള്‍ ഏറ്റവും അടിയന്തരമായി പരിഹരിക്കേണ്ട ആവശ്യങ്ങളില്‍ ഒന്നാണ് ജലത്തിന്റെ കാര്യത്തിലെ ആപല്‍സ്ഥിതി. പ്രസൂണും (ജോഷി) ഞാനും ചേര്‍ന്ന് സൃഷ്ടിച്ച പാനി ആന്തം (ജല ഗാനം) ആലപിച്ചിരിക്കുന്നത് നമ്മള്‍ ജലം സംരക്ഷിക്കാത്തപക്ഷം ഏറ്റവുമധികം നഷ്ടം നേരിടാന്‍ പോകുന്ന ഒരു തലമുറയാണ് -ഇന്നത്തെ കുട്ടികള്‍.വെള്ളത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നതിന് കരുതലിന്റേതായ ഒരു അടിത്തറയൊരുക്കേണ്ടതും വെള്ളം എങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത് എന്നതിനെപ്പറ്റി അവബോധപരമായ നടപടി വികസിപ്പിക്കേണ്ടതും ആളുകളോട് കരുതലോടെ കഴിയാന്‍ ഓര്‍മ്മിപ്പിക്കേണ്ടതും വളരെ പ്രധാനമാണ്. ഒരു മാറ്റം സൃഷ്ടിക്കുന്നതിനായി കാത്തിരിക്കുന്ന നമ്മുടെ യുവതയുടെ സ്വരമാണ് സ്‌കൂള്‍ കുട്ടികള്‍ മാത്രമടങ്ങുന്ന ഈ ഗായകസംഘം. വെള്ളം സംരക്ഷിക്കാനുള്ള പരിശ്രമത്തിന്ര്‍റെ ഭാഗമായി ഒരു ജല പ്രതിജ്ഞയെടുക്കാന്‍ രാഷ്ടത്തെ പ്രോത്സാഹിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.””

ഗാനം പുറത്തിറക്കിയ വേളയില്‍ ശ്രീ. നരസിംഹന്‍ ഈശ്വര്‍, സീനിയര്‍ വൈസ് പ്രസിഡന്റ്, ആര്‍ബി ഹൈജീന്‍, സൌത്ത് ഏഷ്യ അഭിപ്രായപ്പെട്ടു, “”ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള ശുചിത്വവും ക്ഷേമവും പരിപോഷണവും ലഭ്യമാകുന്നത് ഒരു വിശേഷാധികാരത്തിനു പകരം അവകാശമാക്കുക എന്നതിനു വേണ്ടിയാണ് ആര്‍ബി പോരാടുന്നത്. ഹാര്‍പ്പിക്കിനൊപ്പം, അനേക വര്‍ഷങ്ങളായി ശൌചാലയ ശുചീകരണത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ പെരുമാറ്റപരമായ മാറ്റങ്ങളാണ് ഞങ്ങള്‍ ലക്ഷ്യമാക്കി മുന്നേറുന്നത്. ഇന്ന്, ലോക ശൌചാലയ ദിനത്തില്‍, വെള്ളവും ശുചീകരണവും പരസ്പരം വളരെയേറെ ആശ്രയിച്ചിരിക്കുന്നതിനാല്‍, ഹാര്‍പ്പിക് മിഷന്‍ പാനി ഞങ്ങളുടെ പങ്കാളികളുമായി ചേര്‍ന്ന് ഇന്ത്യയിലെ ജലസംബന്ധമായ ആപല്‍സ്ഥിതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ജലസംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റിയും ശുചീകരണ വ്യവസ്ഥകളും നല്ല ശുചിത്വ ശീലങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനെപ്പറ്റിയും ആളുകളെ പഠിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. ജനപ്രിയമായ സംസ്‌കാരം, സംഗീതം, ജല പോരാളികളുടെ പ്രേരണാദായകമായ അനുഭവകഥകള്‍, മറ്റ് മാര്‍ഗ്ഗങ്ങള്‍ എന്നിവ പോലെയുള്ള ഓര്‍മ്മിച്ചിരിക്കാവുന്ന അനേകം അവബോധ രീതികളിലൂടെ പെരുമാറ്റ വ്യത്യാസം നടപ്പാക്കുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രസ്തുത ദിശയിലുള്ള മറ്റൊരു പ്രധാന ചുവടുവയ്പാണ് ഇന്ന് പുറത്തിറക്കുന്ന വിസ്മയകരമായ “പാനി ആന്തം”.””

പ്രസ്തുത വേളയില്‍ മിസ്. സുഖലീന്‍ അനേജ, സിഎംഒ&മാര്‍ക്കറ്റിംഗ് ഡയറക്ടര്‍, ആര്‍ബി ഹൈജീന്‍, സൌത്ത് ഏഷ്യ പറഞ്ഞു, “”2030 ആകുന്‌പോഴേക്കും, വെള്ളത്തിന്റെ ആവശ്യകത ലഭ്യതയെക്കാള്‍ വളരെ കൂടുതലാകും. വെള്ളം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നമ്മള്‍ എത്ര കൂടുതല്‍ ലാഭിക്കുന്നോ – എത്ര കണ്ട് പാഴാക്കാതിരിക്കുന്നോ- അതനുസരിച്ച് നമ്മള്‍ ജലപര്യാപ്തതയില്‍ എത്തിച്ചേരും. സംരക്ഷണം ലക്ഷ്യമാക്കുന്ന സംഘാടക പ്രവര്‍ത്തനത്തിനു വേണ്ടിയുള്ള ഒരു ആവാസവ്യവസ്ഥയാണ് ഞങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. ഈ പരിശ്രമത്തില്‍ മാറ്റത്തിനുള്ള സന്ദേശം പേറുന്ന കുട്ടികളായിരിക്കും ഞങ്ങളുടെ സുവിശേഷകര്‍. വെള്ളം സംരക്ഷിക്കുന്നതിനു വേണ്ടി രാഷ്ട്രത്തെ പ്രചോദിപ്പിക്കുന്നതിനും ജല പ്രതിജ്ഞയെടുക്കുന്നതിനും പ്രേരിപ്പിക്കുന്ന ഗാനം സൃഷ്ടിക്കുന്നതിന് എ.ആര്‍. റഹ്മാനെയും പ്രസൂണ്‍ ജോഷിയെയും ലഭിച്ചത് ഞങ്ങള്‍ ഒരു വിശേഷാല്‍ സൌഭൌഗ്യമായി കരുതുന്നു.””

Read more

ഗാനരചയിതാവും മക്കാന്‍ വേള്‍ഡ്ഗ്രൂപ് ഇന്‍ഡ്യ സിഇഒ യുമായപ്രസൂണ്‍ ജോഷി യുടെ വാക്കുകള്‍,””ബദല്‍നിഹൈപാനികീകഹാനി (വെള്ളത്തിന്റെ കഥയില്‍ മാറ്റമുണ്ടാക്കണം), “സ്വച്ഛതൌര്‍ പാനി” (കൂടുതല്‍ ശുചിയായ വെള്ളം). ഈ തീമിന് ആശയം പകരാനും ഹാര്‍പ്പിക് മിഷന്‍ പാനിക്കു വേണ്ടി ചിന്തകള്‍ കുറിക്കാനും ആരംഭിച്ചപ്പോള്‍, വെള്ളത്തെപ്പറ്റി നമ്മള്‍ ഒട്ടും കരുതലില്ലാത്ത സമീപനമാണ് സ്വീകരിച്ചിരുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നമ്മുടെ നദികളെയും ജലാശയങ്ങളെയും സംരക്ഷിക്കാന്‍ നമ്മള്‍ ബോധപൂര്‍വം തുടക്കം കുറിക്കുകയും ജലസംരക്ഷണത്തിനു വേണ്ടി നമ്മളോരോരുത്തരാലും കഴിയുന്നത് ചെയ്യുകയും വേണം. ഒരു മാറ്റം വരുത്തേണ്ടത് ആവശ്യമാണെന്ന കാര്യം ആളുകളെ ബോധവത്ക്കരിക്കുന്നതിനുള്ള ഞങ്ങളുടെ മാര്‍ഗ്ഗമാണ് ഈ ഗാനം. വെള്ളം സംരക്ഷിച്ച് നമുക്ക് ജീവനുകള്‍ സംരക്ഷിക്കാം.”” ശ്രീ. എം. വെങ്കയ്യ നായിഡു, ഭാരതത്തിന്റെ വൈസ് പ്രസിഡന്റ്; ശ്രീ. ഗജേന്ദ്ര സിംഗ് ശേഖാവത്, ബഹുമാനപ്പെട്ട മന്ത്രി, ജല ശക്തി വകുപ്പ്; ശ്രീ. രമേശ് പൊഖ്രിയാല്‍, ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്കൊപ്പം മറ്റു പല ബഹുമാന്യ വ്യക്തികളും ജല പ്രതിജ്ഞയെടുക്കുന്നതില്‍ തങ്ങളുടേതായ സംഭാവനയും പിന്തുണയും നല്‍കി.