വളര്‍ച്ചാ കുതിപ്പിനൊരുങ്ങി കിച്ചണ്‍ ട്രഷേര്‍സ്, 40 കോടി രൂപ നിക്ഷേപിക്കും

 

മസാല, സുഗന്ധവഞ്ജന രംഗത്തെ പ്രമുഖരായ കിച്ചണ്‍ ട്രഷേര്‍സ് വന്‍തോതില്‍ വിപുലീകരണത്തിനൊരുങ്ങുന്നതായി ഉല്‍പാദകരായ ഇന്റര്‍ഗ്രോ ബ്രാന്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു. വിപണിയിലെത്തി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ വിഭാഗത്തിലെ രണ്ടാമത്തെ വലിയ ബ്രാന്‍ഡായി മാറിയ കിച്ചന്‍ ട്രഷേര്‍സ്  ഈ സാമ്പത്തിക വര്‍ഷം നാല്‍പത് കോടി രൂപയുടെ നിക്ഷേപം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന്   എം ഡി യും സി ഇ ഒയുമായ അശോക് മാണി പറഞ്ഞു.അടുത്ത രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ 100 കോടിയുടെ നിക്ഷേപവും ലക്ഷ്യമിട്ടിട്ടുണ്ട്. ഈ വര്‍ഷം 250 കോടിയുടെ വ്യാപാരമാണ് ലക്ഷ്യം. അടുത്ത 5-7 വര്‍ഷങ്ങള്‍ക്കുള്ളില്‍ അത്് 1000 കോടിയാക്കി ഉയര്‍ത്തും.

ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഗുണിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധചെലുത്തുന്നത്  തന്നെയാണ് തങ്ങളുടെ വിജയത്തിന് കാരണമെന്നും അശോക് മാണി പറഞ്ഞു. കേരളത്തില്‍ 65 ശതമാനം മേഖലയില്‍ മാത്രമാണ് ഇപ്പോള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എത്തുന്നത്.  അടുത്ത ഒന്നര വര്‍ഷത്തിനകം അത്് 95 ശതമാനത്തില്‍ എത്തിക്കും. ഈ കാലയളവില്‍ സെയില്‍സ് ടീമിന്റെ വലിപ്പും 50 ശതമാനത്തിലധികം വര്‍ധിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജിഎസ്ടി, നോട്ട് അസാധുവാക്കല്‍, രണ്ട് പ്രളയങ്ങള്‍, കോവിഡ് എന്നിവയുള്‍പ്പെടെ കഴിഞ്ഞ ആറ് വര്‍ഷമായി നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കടയിലും വലിയ നേട്ടമാണ്്. വിശ്വാസ്യതയുടെയും ഗുണനിലവാരത്തിന്റെയും കാര്യത്തില്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന ബ്രാന്‍ഡ് ആകാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അശോക് മാണി പറഞ്ഞു. പാക്ക് ചെയ്ത് ഭക്ഷണം അനേകം മാറ്റങ്ങളിലൂടെയാണ് കടന്ന് പോകുന്നത്് സുഗന്ധവ്യജ്ഞനങ്ങള്‍ , പാലുല്‍പ്പന്നങ്ങള്‍ , എണ്ണ, ലഘുഭക്ഷണങ്ങള്‍ തുടങ്ങി പല ഉല്‍പ്പന്നങ്ങളുടെ കാര്യത്തിലും ആളുകള്‍ ഇപ്പോഴും ബ്രാന്‍ഡുകളെ പൂര്‍ണ്ണമായും വിശ്വസിക്കുന്നില്ല. അതില്‍ മാറ്റമുണ്ടാക്കാനാണ് കിച്ചന്‍ ട്രഷേര്‍സിന്റെ ശ്രമമെന്നും അശോക് മാണി പറഞ്ഞു.

സൂഷ്മ ചെറുകിട ഇടത്തം സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനും അതിലൂടെ കേരളത്തില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുമുള്ള ഒരു മാതൃക സൃഷ്ടിക്കാനും കിച്ചണ്‍ ട്രഷേര്‍സ് പദ്ധതിയിടുന്നുണ്ട്. ഊര്‍ജ്ജവും താല്‍പര്യവുമുളള ഒട്ടേറെ സംരംഭകര്‍ സംസ്ഥാനത്തുണ്ട്്്. അവരുടെ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിനും മൂല്യ നിര്‍ണ്ണയത്തിനും ഗുണനിലവാരത്തിനും പരിശോധനക്കും കൃത്യമായ മാര്‍ഗങ്ങളുണ്ടാക്കിയ ശേഷം അവരെ വിപണയിലേക്കെത്തിക്കുകയാണ് പദ്ധതി. കേരളത്തിന് വേണ്ടി കേരളത്തില്‍ തന്നെ ഉല്‍പ്പാദിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ ഇതിലൂടെ സാധിക്കും.