‘പേപ്പർരഹിത ഇടപാടുകളിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ ഒപ്പോ ഇന്ത്യ’; ‘ഗോ ഗ്രീൻ ഗോ ഡിജിറ്റൽ’ പദ്ധതി പ്രഖ്യാപിച്ചു

Advertisement

പേപ്പർരഹിത ഇടപാടുകളിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ ഒരുങ്ങി ഒപ്പോ ഇന്ത്യ. എക്കാലവും മാറി വരുന്ന ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റാനും അവർക്ക് ഇടപാടുകൾ കൂടുതൽ സുഗമമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഒപ്പോ ഇന്ത്യ, ‘ഗോ ഗ്രീൻ ഗോ ഡിജിറ്റൽ’ പദ്ധതി പ്രഖ്യാപിച്ചു.

കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയോടൊപ്പം ചേർന്ന്, ഒപ്പോ രാജ്യത്തെ സർവീസ് സെന്ററുകളിൽ ഉടനീളം ഡിജിറ്റൽ ഇൻവോയിസുകൾ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി ഒപ്പോയുടെ എല്ലാ സർവീസ് സെന്ററുകളും റിപ്പെയർ ഇൻവോയിസുകൾ ഉപഭോക്താക്കൾക്ക് വാട്ട്സ്ആപ്പ് ബ്രോഡ്കാസ്റ്റിലൂടെ അയച്ചു നൽകും. സർവീസ് സെന്ററുകളിൽ പേപ്പർരഹിത ഇടപാടു നടപ്പാക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഒപ്പോ. 2020 ഓഗസ്റ്റ് 17 മുതൽ പുതിയ രീതി പ്രാബല്യത്തിലായി.

ലോകമൊന്നാകെ കോവിഡ് മഹാമാരിക്കു എതിരെ, സാമൂഹിക അകലം പാലിക്കൽ മുൻനിർത്തി പ്രതിരോധം തീർത്തുകൊണ്ടിരിക്കെയാണ് ഒപ്പോയുടെ പേപ്പർരഹിത ഇടപാട് അവതരിപ്പിക്കുന്നത്. ഉപഭോക്താവ് ഒപ്പോയുടെ ഏതെങ്കിലുമൊരു സർവീസ് സെന്ററിൽ റിപ്പെയർ/പർച്ചേസിനായി എത്തുമ്പോൾ, വർക്ക് ഓർഡർ/ഇൻവോയിസ് അവർക്ക് നൽകുന്നു. ഇതിൽ ഉപഭോക്താവിന്റെ വിശദാംശങ്ങളും ഡിവൈസിന്റെ പ്രശ്നവും ചേർക്കും. ഇപ്പോൾ, ഇതേ വർക്ക്ഓർഡറും ഇൻവോയിസും ഉപഭോക്താക്കൾക്ക് വാട്ട്സ്ആപ്പിലൂടെ ലഭിക്കും. വാട്ട്സ്ആപ്പ് ഉപയോഗിക്കാത്ത ആളുകൾക്ക് ഇത് ഇമെയിൽ/എസ്എംഎസ് ആയി ലഭിക്കാൻ തിരഞ്ഞെടുക്കാം. ഒന്നിലധികം പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തി ഉപഭോക്താക്കൾക്ക് വർക്ക് ഓർഡർ എളുപ്പത്തിൽ ആക്സസ് ചെയ്യാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്.

ഇന്ത്യയിലെ 476 നഗരങ്ങളിലായി ഒപ്പോയ്ക്ക് 500-ലേറെ എക്സ്ക്ലൂസീവ് സർവീസ് സെന്ററുകളുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ 94.5% സംശയങ്ങളും ദൂരീകരിക്കാൻ പാകത്തിന് 24X7 പ്രവർത്തിക്കുന്ന എഐ പിന്തുണയുള്ള ചാറ്റ്ബോട്ട് “Ollie” എന്ന പേരിൽ ബ്രാൻഡ് അവതരിപ്പിച്ചിരുന്നു. ഉപഭോക്താക്കൾക്ക് വാട്ട്സ്ആപ്പിലൂടെ എക്സിക്യൂട്ടീവുമായി ബന്ധപ്പെടാനുമാകും. ബ്രാൻഡ് 9 ഭാഷകളിൽ ഉപഭോക്തൃ സേവനങ്ങൾ നൽകുന്നുണ്ട്. ഗൂഗിൾ റിവ്യൂസിൽ 5-ൽ 4.5 ആകെ റേറ്റിംഗാണ് ഈ സേവനങ്ങൾക്കുള്ളത്. 200 നഗരങ്ങളിലായി ഇത് ഒപ്പോയെ ഒന്നാം സ്ഥാനത്തു എത്തിക്കുന്നു.