സൊമാറ്റോ 17 നഗരങ്ങളിൽ കൂടി, കേരളത്തിൽ നിന്ന് കോട്ടയവും കൊല്ലവും

ഹോട്ടൽ ഭക്ഷണ വിതരണ രംഗത്തെ ഇന്ത്യയിലെ പ്രമുഖ കമ്പനിയായ സൊമാറ്റോ പുതുതായി 17 നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. കേരളത്തിൽ കോട്ടയം, കൊല്ലം എന്നീ പട്ടണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതോടെ സൊമാറ്റോയുടെ സേവനം 213 പട്ടണങ്ങളിൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

ഇന്ത്യയിൽ 1.8 ലക്ഷം ഹോട്ടലുകളാണ് സൊമാറ്റോ ശ്രംഖലയിൽ പങ്കാളികളായിട്ടുള്ളത്. ചെറിയ പട്ടണങ്ങളിൽ കിച്ചൻ ഹബ്ബുകൾ തുടങ്ങാൻ കമ്പനിക്ക് പദ്ധതിയുണ്ടെന്ന് സി ഇ ഒ ദിപീന്ദർ ഗോയൽ പറഞ്ഞു.