ഓഹരി വിപണിയില്‍ റെക്കോര്‍ഡ് നേട്ടം; നിഫ്റ്റി 10493 പോയിന്റ് ഉയര്‍ന്നു

ഓഹരി സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 52.70 പോയിന്റ് ഉയര്‍ന്ന് 10,493 പോയിന്റില്‍ വ്യാപാരം അനസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ് 184.02 പോയിന്റ് ഉയര്‍ന്ന് 33,940.30 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബാങ്കിംഗ്,ഐടി, ഓട്ടോമൊബൈല്‍സ് കമ്പനികളുടെ ഓഹരി വിലയിലുണ്ടായ കുതിപ്പാണ് വിപണിയ്ക്ക് നേട്ടമായത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ സുരക്ഷിതമാണെന്ന റിപ്പോര്‍ട്ടും നികുതി വെട്ടിചുരുക്കല്‍ ബില്‍യുഎസ് സെനറ്റ് പാസാക്കിയതും ആഗോളവിപണികളിലും ആവേശം പകര്‍ന്നിട്ടുണ്ട്.

ബിഎസ്ഇയിലെ 1556 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1175 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഒഎന്‍ജിസി, ടിസിഎസ്, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, വിപ്രോ, ബജാജ് ഓട്ടോ, എസ്ബിഐ, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, റിലയന്‍സ്, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

Read more

ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, വേദാന്ത തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.