ഓഹരി വിപണിക്ക് വൻനേട്ടം, സെൻസെക്‌സ് 39,000 പോയിന്റ് കീഴടക്കി

പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യദിനത്തില്‍ ഓഹരി വിപണിയില്‍ മികച്ച നേട്ടം.  സെന്‍സെക്‌സ് 256.81  പോയന്റ് നേട്ടത്തില്‍ 38,929.72 പോയിന്റിലും നിഫ്റ്റി 62.15  പോയന്റ് ഉയര്‍ന്ന് 16,886 പോയിന്റിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നത്തെ ഏറ്റവും വലിയ പ്രത്യേകത സെൻസെക്‌സ് 39,000 പോയിന്റ് മറികടന്നു എന്നുള്ളതാണ്. രാവിലെ പത്തേകാലോടെയാണ് സൂചിക 39,000 പോയിന്റിന് മുകളിൽ എത്തിയത്. വിപണിയുടെ ചരിത്രത്തിൽ ആദ്യമായാണ് സെൻസെക്‌സ് 39.000 പോയിന്റ് മറി കടക്കുന്നത്. മാർക്കറ്റ് 40,000 പോയിന്റിന് മുകളിൽ എത്തുമെന്ന് സൂചനകൾ ശക്തമാണ്.

ബി എസ്ഇ യിലെ 1078 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 354 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലോഹം, പൊതുമേഖല ബാങ്ക്, വാഹനം, വാഹനം, ഇന്‍ഫ്ര, ഐടി, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലാണ്.  ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ടാറ്റ് സ്റ്റീല്‍, ഭാരതി എയർടെൽ തുടങ്ങിയ ഷെയറുകൾ ശക്തമായ മുന്നേറ്റത്തിലാണ്. ടാറ്റ മോട്ടോർസ് ഷെയറുകൾ ഇന്ന് ആറ് ശതമാനം മുന്നേറ്റം ഉണ്ടാക്കി.