റോൾസ് റോയ്‌സ്, പോർഷെ ഉൾപ്പെടെ നിരവ് മോദിയുടെ 13 കാറുകൾ ലേലത്തിൽ വിൽക്കുന്നു

നിരവ് മോദിയുടെ 13 കാറുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലേലത്തിന് വെച്ചു. ഏപ്രിൽ 18 നാണ് ഓൺ ലൈൻ വഴിയുള്ള ലേലം നടക്കുന്നത്. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് കാറുകൾ പരിശോധിക്കാം. പക്ഷെ ടെസ്റ്റ് ഡ്രൈവ് നടത്താൻ അനുവദിക്കില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. കാറുകളുടെ വിശദാംശങ്ങൾ ഉടൻ തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ആഡംബര വിഭാഗത്തിൽ പെടുന്ന റോൾസ് റോയ്‌സ് ഗോസ്റ്റ്, പോർഷെ പനമേറ, രണ്ടു ബെൻസ്, മൂന്ന് ഹോണ്ട, ടൊയോട്ട ഫോർച്ചുണർ, ഇന്നോവ എന്നീ കാറുകളാണ് ലേലത്തിന് വെയ്ക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിലെ തട്ടിപ്പ് കേസിലാണ് ഈ കാറുകൾ ഡയക്ടറേറ്റ് പിടിച്ചെടുത്തത്. മെറ്റൽ സ്ക്രാപ്പ് ട്രേഡിംഗ് കോർപ്പറേഷൻ എന്ന സർക്കാർ സ്ഥാപനത്തിനാണ് വിൽപന ചുമതല നൽകിയിരിക്കുന്നത്.