രാജ്യത്ത് ഡീസലിന്റെ ആവശ്യത്തില്‍ ഇടിവ്; പെട്രോളിന് ആവശ്യക്കാര്‍ കൂടുന്നു

രാജ്യത്ത് ഡീസലിന് ആവശ്യക്കാര്‍ കുറയുന്നതായി റിപ്പോര്‍ട്ട്. ഡീസലിന്റെ ഉപഭോഗം മുന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍ എത്തിയതായി കണക്കുകള്‍ കാണിക്കുന്നു. പെട്രാളിയം പ്ലാസിംഗ് ആന്റ് അനാലിസിസ് സെല്ലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കില്‍ 2017 മുതല്‍ ഡീസല്‍ ഉപഭോഗത്തില്‍ കുറവ് വന്നതായി വ്യക്തമാക്കുന്നു. ഡീസലിന് ആവശ്യക്കാരില്‍ കുറവ് വന്നതോടെ രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകള്‍ ഡീസല്‍ കയറ്റുമതി ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

അതേസമയം ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പനയും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഇതും ഡീസല്‍ വില്‍പ്പനയെ ബാധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഡീസലിന് ആവശ്യക്കാര്‍ കുറയുന്നതനുസരിച്ച് പെട്രോളിന്റെ ആവശ്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒക്ടോബറില്‍ 8.9 ശതമാനം കൂടുതലാണ് ഉപഭോഗം രേഖപ്പെടുത്തിയിരിക്കു്‌നത്.