കല്യാണ്‍ ജൂവലേഴ്‌സിന് മൂന്ന് ഷോറൂമുകള്‍ കൂടി

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് മൂന്ന് പുതിയ ഷോറൂമുകള്‍ കൂടി തുറക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ മാളായ തിരുവനന്തപുരത്തെ ലുലു മാളില്‍ ആരംഭിക്കുന്ന പുതിയ ഷോറൂം കല്യാണ്‍ ജൂവലേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറും ലേഡി സൂപ്പര്‍സ്റ്റാറുമായ മഞ്ജു വാര്യര്‍ മാര്‍ച്ച് 21 ഉച്ചയ്ക്ക് 12-ന് ഉദ്ഘാടനം ചെയ്യും. ബംഗളൂരു കമ്മനഹള്ളി ഷോറൂം മാര്‍ച്ച് 25-ന് കന്നഡ സൂപ്പര്‍ താരവും കല്യാണ്‍ ബ്രാന്‍ഡ് അംബാസിഡറുമായ ശിവരാജ്കുമാര്‍ ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട് ചെങ്കല്‍പേട്ട് ഷോറൂം മാര്‍ച്ച് 25-ന് കല്യാണ്‍ ബ്രാന്‍ഡ് അംബാസിഡര്‍ പ്രഭു ഗണേശന്‍ ഉദ്ഘാടനം ചെയ്യും

കല്യാണ്‍ ജൂവലേഴ്‌സിന്റെ 152-മത്തേതും കേരളത്തിലെ പത്തൊന്‍പതാമത്തേയും ഷോറൂമാണ് തിരുവനന്തപുരം ലുലു മാളില്‍ ആരംഭിക്കുന്നത്. കല്യാണ്‍ ജൂവലേഴ്‌സിന്റെ ഏറ്റവും മികച്ച രൂപകല്‍പ്പനയിലുള്ള ആഭരണങ്ങളാണ് ഇവിടെ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. വിവാഹാവസരങ്ങളിലെ ഷോപ്പിംഗ് നടത്തുന്നവര്‍ക്കു വേണ്ടി മാത്രമായി പ്രത്യേകമായ കൗണ്ടര്‍ ഇവിടെയുണ്ട്. വധുക്കള്‍ക്കായുള്ള പ്രാദേശികമായ ആഭരണ രൂപകല്‍പ്പനകളായ മുഹൂര്‍ത്ത് ശേഖരമാണ് പ്രത്യേക കൗണ്ടറില്‍ സജ്ജമാക്കിയിരിക്കുന്നത്. കമ്മനഹള്ളി, ചെങ്കല്‍പേട്ട് ഷോറൂമുകള്‍ കൂടി ഉദ്ഘാടനം ചെയ്യുന്നതോടുകൂടി കല്യാണ്‍ ജൂവലേഴ്‌സിന് ആകെ 154 ഷോറൂമുകളാകും.

ഉദ്ഘാടനത്തിന്റെ ഭാഗമായി അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്ക് 20 ശതമാനം ഇളവ് ഉള്‍പ്പെടെ ആകര്‍ഷകമായ ഓഫറുകളാണ് വിപുലമായ ആഭരണ നിരയ്ക്കായി അവതരിപ്പിക്കുന്നത്. കൂടാതെ, ഉപയോക്താക്കള്‍ക്ക് സ്വര്‍ണത്തിന്റെ നിരക്കില്‍ സംരക്ഷണം നല്‍കുന്ന, ഏറെ ജനപ്രിയമായ ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ പ്ലാന്‍ വീണ്ടും അവതരിപ്പിച്ചിട്ടുണ്ട്. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. 2022 മാര്‍ച്ച് അവസാനം വരെയാണ് ഈ ഓഫറിന്റെ കാലാവധി.

പുതിയ പ്രദേശങ്ങളിലേയ്ക്ക് വികസിക്കുന്നതും ഉപയോക്താക്കളിലേയ്ക്ക് ഒരു പടികൂടി അടുത്തെത്തുന്നതും ഏറെ സന്തോഷമുള്ള കാര്യമാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഉപയോക്താക്കളുടെ മുന്‍ഗണനകളെക്കുറിച്ചും വിപണിയിലെ ട്രെന്‍ഡുകളെക്കുറിച്ചും കല്യാണ്‍ ജൂവലേഴ്‌സിന് മികച്ച അറിവുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ ഏറ്റവും വിപുലമായ മാളായ തിരുവനന്തപുരത്തെ ലുലു മാളില്‍ പുതിയ ഷോറൂം തുടങ്ങുന്നതിന് തീരുമാനിച്ചത്. ഉപയോക്താക്കള്‍ക്ക് വ്യക്തിഗതവും സേവനത്തിന്റെ പിന്തുണയോടുകൂടിയതുമായ ഷോപ്പിംഗ് അനുഭവം ലോകോത്തര നിലവാരത്തില്‍ ഏറ്റവും മികച്ച ശുചിത്വ പ്രോട്ടോക്കോള്‍ ഉറപ്പാക്കി നല്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്‌സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്. ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാണ്‍ ജൂവലേഴ്‌സിന്റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്റനന്‍സ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

കല്യാണ്‍ ജൂവലേഴ്‌സിന്റെ ഏറെ ജനപ്രിയമായ പോള്‍ക്കി ആഭരണങ്ങള്‍ അടങ്ങിയ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്റിക് ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ആഭരണങ്ങളായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ തുടങ്ങിയവ പുതിയ ഷോറൂമിലും അവതരിപ്പിക്കുന്നുണ്ട്. കൂടാതെ സോളിറ്റയര്‍ ഡയമണ്ടുകള്‍ പോലെ തോന്നിപ്പിക്കുന്ന ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയാന്‍ സാധിക്കുന്ന ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിവയും ഇവിടെനിന്ന് സ്വന്തമാക്കാം.

ബ്രാന്‍ഡിന്റെ ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും ഏറ്റവും സുരക്ഷിതമായ റീട്ടെയ്ല്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി വിപുലമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കല്യാണ്‍ ജൂവലേഴ്‌സിന്റെ വി കെയര്‍ കോവിഡ്-19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കമ്പനി ഉയര്‍ന്ന തലത്തിലുള്ള സുരക്ഷാ, മുന്‍കരുതല്‍ നടപടികള്‍ എല്ലാ ഷോറൂമുകളിലും നടപ്പാക്കിയിട്ടുണ്ട്. സുരക്ഷാ പ്രോട്ടോക്കോള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി സേഫ്റ്റി മെഷര്‍ ഓഫീസറേയും കമ്പനി നിയമിച്ചിട്ടുണ്ട്.

ബ്രാന്‍ഡിനെക്കുറിച്ചും വിപുലമായ ആഭരണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും അറിയുന്നതിന് www.kalyanjewellers.net എന്ന ലിങ്ക് കാണുക.