ബാങ്കുകളുടെ കിട്ടാക്കടം : ആഗോള പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം

ബാങ്കുകളിൽ കുമിഞ്ഞു കൂടിയ കിട്ടാക്കടത്തിന്റെ കണക്കെടുപ്പിൽ ഇന്ത്യയ്ക്ക് ലോകത്തു അഞ്ചാം സ്ഥാനം. ഇന്ത്യൻ ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യത്തെ സംബന്ധിച്ച സംശയങ്ങൾ ബലപ്പെടുത്തുന്ന വിധത്തിലുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കെയർ റേറ്റിംഗ്‌സ് എന്ന ഏജൻസിയാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

ഗ്രീസ്, ഇറ്റലി, പോർട്ടുഗൽ, അയർലൻഡ് എന്നീ രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയേക്കാൾ മുന്നിൽ. ബ്രിക്സ്
രാജ്യങ്ങളെ മാത്രമെടുക്കുമ്പോൾ ഏറ്റവും കൂടുതൽ വായ്പാ കുടിശിക വന്നിരിക്കുന്നത് ഇന്ത്യയിലാണ്.

Read more

ആദ്യത്തെ നാലു സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ അടുത്ത കാലത്തു വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴുതി വീണിരുന്നു. 9 .85 ശതമാനമാണ് ഇന്ത്യൻ ബാങ്കുകളുടെ മൊത്തം എൻ. പി . എ.
ഒരു ശതമാനത്തിൽ താഴെ മാത്രം വായ്പാകുടിശ്ശിക ഉള്ളത് ആസ്‌ട്രേലിയ, കാനഡ, ഹോങ്കോങ്, കൊറീയ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്കാണ്. ചൈന, ജർമനി, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങൾക്കു രണ്ട് ശതമാനത്തിൽ താഴെയാണ് കുടിശിക.