ഐസിഎല്‍ ഫിന്‍കോര്‍പിന്‍റെ എന്‍സിഡി വിജയം, നാലാം ദിവസം തന്നെ ഓവര്‍ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു

ഇന്ത്യയിലെ പ്രമുഖ NBFC ബ്രാന്‍ഡ് ആയ ഐസിഎല്‍ (ICL) ഫിന്‍കോര്‍പ് പ്രഖ്യാപിച്ച Secured Redeemable NCDകള്‍ നാലാം ദിവസത്തിനുള്ളില്‍ തന്നെ ഓവര്‍ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. ഉപഭോക്താക്കളില്‍ നിന്നും മികച്ച സ്വീകാര്യത നേടുവാന്‍ ഐസിഎല്ലിനു സാധിച്ചു. 28 നവംബര്‍ 2023 മുതല്‍ ആരംഭിച്ച ഇഷ്യൂ 11 ഡിസംബര്‍ 2023നാണ് ക്ലോസിങ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വിജയകരമായി തന്നെ 8 ഡിസംബര്‍ 2023നുള്ളില്‍ പ്രീ ക്ലോസ് ചെയ്യപ്പെട്ടു. ആകര്‍ഷകമായ നിരക്കും ഫ്‌ലെക്‌സിബിള്‍ കാലാവധിയും ഉറപ്പാക്കിക്കൊണ്ട് മികച്ച നിക്ഷേപാവസരമാണ് ഉപഭോക്താക്കള്‍ക്ക് ഐസിഎല്‍ ഉറപ്പു വരുത്തിയത്.

32 വര്‍ഷമായി സാമ്പത്തിക ഉന്നതി കൈവരിക്കുവാന്‍ വൈവിധ്യമായ സേവനങ്ങള്‍ കാഴ്ചവെച്ചു വരികയാണ് ഐസിഎല്‍. ഗോള്‍ഡ് ലോണ്‍, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നിങ്ങനെ വിവിധ മേഖലകളിലൂടെ തങ്ങളുടെ ഉപഭോക്താക്കളെ സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും മോചിതരാക്കികൊണ്ടും സുരക്ഷിതമായ സാമ്പത്തിക ഭാവി ഉറപ്പാക്കികൊണ്ടും വിശ്വസ്തമായ ഒരു സാമ്പത്തിക സ്ഥാപനമായി ഐസിഎല്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഹയര്‍ പര്‍ച്ചേസ് ലോണ്‍, ബിസിനസ്സ് ലോണ്‍, തുടങ്ങിയ ധനകാര്യ സേവനങ്ങള്‍ ഐസിഎല്‍ ഫിന്‍കോര്‍പ് ലഭ്യമാക്കുന്നു. കൂടാതെ, ട്രാവല്‍ & ടൂറിസം, ഫാഷന്‍, ഹെല്‍ത്ത് ഡയഗ്‌നോസ്റ്റിക്‌സ്, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ തുടങ്ങിയ മറ്റ് മേഖലകളിലും ഗ്രൂപ്പിന് ശക്തമായ സാന്നിധ്യമുണ്ട്. തമിഴ്‌നാട്ടില്‍ 92 വര്‍ഷത്തിലേറെ സേവനമുള്ള BSE -ലിസ്റ്റഡ് NBFC യായ സേലം ഈറോഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സിനെ ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഏറ്റെടുത്തിരുന്നു.

250തിലധികം ബ്രാഞ്ചുകളിലൂടെ ഇന്ത്യ ഒട്ടാകെ ഈ മുഖമുദ്ര പതിപ്പിച്ചു വരുന്നഐസിഎല്‍, ഈ ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം കൊണ്ട്, ഗോള്‍ഡ് ലോണ്‍ സേവനം കൂടുതല്‍ ശാക്തീകരിക്കുവാനും നൂതനമായ സാമ്പത്തിക സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുവാനും കമ്പനി ലക്ഷ്യമിടുന്നു.

ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി അഡ്വ. കെ. ജി അനില്‍കുമാര്‍ തങ്ങളുടെ ഉപഭോക്താക്കള്‍ നല്‍കിയ സഹകരണവും പിന്തുണയ്ക്കും അകമഴിഞ്ഞ സന്തോഷം പങ്കുവെച്ചു. ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ അര്‍പ്പിച്ചിരുന്ന വിശ്വാസത്തിന്റെ പ്രതിഫലനമായാണ് അദ്ദേഹം ഈ വിജയത്തെ കാണുന്നത്.

Read more

ആകര്‍ഷകമായ റിട്ടേണ്‍ നിരക്ക് നല്‍കിക്കൊണ്ട് ഐസിഎല്‍ തങ്ങളുടെ ഉപഭോക്താക്കളുടെ സാമ്പത്തിക സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി എന്നും പരിശ്രമിച്ചിട്ടുണ്ട്. ഇഷ്യുവില്‍ നിന്ന് സംഭരിച്ച ഫണ്ടുകള്‍ കൊണ്ട് ഐസിഎല്‍ തങ്ങളുടെ ഉപഭോക്താക്കളുടെ സാമ്പത്തിക ഭാവി കൂടുതല്‍ ദൃഢമാക്കുന്നതിനും കമ്പനിയുടെ സേവനങ്ങള്‍ കൂടുതല്‍ ശാക്തീകരിക്കുന്നതിനുമായി ഉപയോഗിക്കുവാനാണ് ലക്ഷ്യമിടുന്നത്.