പവൻ വിലയിൽ 80 രൂപയുടെ വർദ്ധന

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഗ്രാമിന് 10 രൂപ വർധിച്ചു. പവന് 80 രൂപയും വര്‍ധിച്ചു. ഗ്രാമിന് 2955 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 23,640 രൂപയാണ് നിരക്ക്. മെയ് മൂന്നിന് ഗ്രാമിന് 2935 രൂപയും പവന് 23,480 രൂപയുമായിരുന്നു നിരക്ക്.

ആഗോള വിപണിയിലും സ്വർണവില ഉയരുകയാണ്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1282.96 ഡോളറാണ് ഇന്നത്തെ നിരക്ക്. 0.3 ശതമാനം വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. അവധി വ്യാപാരത്തിലും വില മുന്നേറ്റം പ്രകടമായിരുന്നു.

ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര ബന്ധത്തിൽ വന്നിരിക്കുന്ന വിള്ളലാണ് സ്വർണത്തിന്റെ വില മുന്നേറ്റത്തിന് കാരണമായിരിക്കുന്നത്. ചൈനീസ് ഉത്പന്നങ്ങൾക്ക് കൂടുതൽ നികുതി ഏർപ്പെടുത്തുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയാണ് സുരക്ഷിത നിക്ഷേപം എന്ന രീതിയിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്തിയിരിക്കുന്നത്. 20,000 കോടി ഡോളർ മൂല്യം വരുന്ന ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
അതിനിടെ,  അമേരിക്കയുമായുള്ള ചർച്ചകൾ ക്യാൻസൽ ചെയ്യാൻ ചൈന ആലോചിക്കുന്നതായുള്ള വാർത്തകളും സാമ്പത്തികലോകത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Read more

ഇന്ത്യയിൽ സ്വർണ ത്തന്റെ ഡിമാന്റിൽ ഉണ്ടായ വർധനവും വിലമുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. അക്ഷയ ത്രിതീയ സീസൺ മൂലം ഇന്ത്യൻ വിപണയിൽ സ്വർണത്തിന് ആവശ്യക്കാർ കൂടുതലാണ്.