വമ്പന്‍ ഓഫറുകളുമായി ഫ്‌ളിപ്പ്കാര്‍ട്ട്; ബിഗ് ഷോപ്പിംഗ് ഡേയ്‌സ് സെയ്ല്‍ ആരംഭിച്ചു

വമ്പന്‍ ഓഫറുകളുമായി ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ഷോപ്പിംഗ് ഡേയ്‌സ് സെയ്ല്‍ വീണ്ടും ആരംഭിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ബിഗ് ഷോപ്പിംഗ് ഡേയ്‌സ് വില്‍പ്പനയില്‍ സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടിവികള്‍,വസ്ത്രങ്ങള്‍ എന്നിവയ്ക്ക് മികച്ച ഓഫറുകളാണുള്ളത്. ഇതുകൂടാതെ ഐഫോണുകള്‍ക്കും ഡിസ്‌ക്കൗണ്ട് ഉണ്ട്.

അതേസമയം 4,999 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ ഷോപ്പ് ചെയ്യുന്നവര്‍ക്ക് ഫ്ളിപ്പ്കാര്‍ട്ട് എച്ച്ഡിഎഫ്സി ബാങ്കുമായി ചേര്‍ന്ന് 10 ശതമാനം ഡിസ്‌ക്കൗണ്ട് (1,250 രൂപ വരെ) നല്‍കുന്നുണ്ട് . അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന വില്‍പ്പനയില്‍ എക്‌സ്‌ചേഞ്ച് ഓഫറുകളും ഉള്‍പ്പെടുന്നു.