ഡബിള്‍ ഹോഴ്സ് ഗ്ലൂട്ടന്‍ ഫ്രീ 2 മിനിറ്റ് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമ പുറത്തിറക്കി; ചെയര്‍മാന്‍ വിനോദ് മഞ്ഞിലയും ഡബിള്‍ ഹോഴ്സ് ബ്രാന്‍ഡ് അംബാസഡര്‍ മമ്ത മോഹന്‍ദാസും ചേര്‍ന്ന് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമ പുറത്തിറക്കി

മഞ്ഞിലാസ് പ്രൈവറ്റ് ലിമിറ്റഡ് ബ്രാന്‍ഡായ ഡബിള്‍ ഹോഴ്സ് ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഗ്ലൂട്ടന്‍ ഫ്രീ 2 മിനിറ്റ് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമ പുറത്തിറക്കി. കൊച്ചിയിലെ ഹോട്ടല്‍ ഹോളീഡേ ഇന്നില്‍ നടന്ന ചടങ്ങിലാണ് പുതിയ ഉത്പന്നം പ്രകാശനം ചെയ്തത്. പ്രശസ്ത നടിയും ഡബിള്‍ ഹോഴ്‌സ് ബ്രാന്‍ഡ് അംബാസഡറുമായ മമ്ത മോഹന്‍ദാസും ഡബിള്‍ ഹോഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞിലയും ചേര്‍ന്നാണ് ഡബിള്‍ ഹോഴ്സിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഗ്ലൂട്ടന്‍ ഫ്രീ 2 മിനിറ്റ് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമ പുറത്തിറക്കിയത്. കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.

രുചിയിലോ ഗുണനിലവാരത്തിലോ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ എളുപ്പത്തില്‍ ദഹിക്കുന്ന ഈ ഉല്‍പ്പന്നം തിരക്കിട്ട ജീവിതത്തില്‍ ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കുമെന്ന് ഡബിള്‍ഹോഴ്‌സ് അവകാശപ്പെടുന്നു. 65 വര്‍ഷത്തിലേറെയായി കേരളത്തിന്റെ ഭക്ഷ്യ വ്യവസായത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ് ഡബിള്‍ ഹോഴ്സ്. ഭക്ഷണത്തിന്റെ തനത് രുചി നിലനിര്‍ത്തിക്കൊണ്ട് പുതിയ കാലത്തിനിണങ്ങുന്ന സൗകര്യപ്രദമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഡബിള്‍ ഹോഴ്സ് എന്നും മുന്‍പന്തിയിലാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് പുതിയ ഉല്‍പന്നം. പ്രീമിയം അരിയില്‍ നിന്നും തയ്യാറാക്കുന്ന പുതിയ ഗ്ലൂട്ടന്‍ ഫ്രീ 2 മിനിറ്റ് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമാവില്‍ യാതൊരുവിധ പ്രിസര്‍വേറ്റീവുകളും ചേര്‍ത്തിട്ടില്ല. വളരെ വേഗത്തില്‍ തയ്യാറാക്കാവുന്നതും പോഷകസമൃദ്ധവും ഗ്ലൂട്ടന്‍ ഫ്രീയും ആയ പ്രഭാതഭക്ഷണം ആഗ്രഹിക്കുന്ന ആധുനിക ഉപഭോക്താക്കളെയാണ് ഡബിള്‍ഹോഴ്‌സ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്.

മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതികള്‍ക്കും വേഗമേറിയ ജീവിതശൈലിക്കും അനുയോജ്യമായ രീതിയിലാണ് ഈ ഉല്‍പ്പന്നം തയ്യാറാക്കിയിരിക്കുന്നത്. പോഷക സമൃദ്ധമായ അരി, ബീറ്റ്‌റൂട്ട്, കാരറ്റ്, മുരിങ്ങയില, നെയ്യ്, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങളുടെ സമന്വയത്തോടെയാണ് ഗ്ലൂട്ടന്‍ ഫ്രീ 2 മിനിറ്റ് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമ ഒരുക്കിയിരിക്കുന്നത്. ഭക്ഷണത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ട് ജീവിതം കൂടുതല്‍ എളുപ്പമാക്കുക എന്നതിലാണ് ഡബിള്‍ ഹോഴ്സ് വിശ്വസിക്കുന്നതെന്ന് ഗ്ലൂട്ടന്‍ ഫ്രീ 2 മിനിറ്റ് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമാവിന്റെ പ്രകാശന വേളയില്‍ ഡബിള്‍ ഹോഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞില പറഞ്ഞു.

ഭക്ഷണത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ട് ജീവിതം കൂടുതല്‍ എളുപ്പമാക്കുക എന്നതിലാണ് ഡബിള്‍ ഹോഴ്സ് വിശ്വസിക്കുന്നത്. അതേ ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ഗ്ലൂട്ടന്‍ ഫ്രീ 2 മിനിറ്റ് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമ എന്ന ഈ ഉല്‍പ്പന്നം വികസിപ്പിച്ചത്. നമ്മുടെ പരമ്പരാഗത വിഭവങ്ങള്‍ എളുപ്പത്തില്‍ തയ്യാറാക്കി ആരോഗ്യകരവും രുചികരവുമായ രീതിയില്‍ ആസ്വദിക്കാന്‍ ജനങ്ങള്‍ക്ക് കഴിയണം. ജീവിതശൈലി മാറുമ്പോള്‍ നമ്മുടെ ആരോഗ്യസംബന്ധമായ ആശങ്കകളെയും നേരിടേണ്ടതതുണ്ട്. ഇന്ത്യയില്‍ ഗ്ലൂട്ടന്‍ സെന്‍സിറ്റിവിറ്റി വര്‍ധിച്ചുവരുന്നതായി പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. ഓരോ പത്ത് പേരിലും ഒരാളെ ഇത് ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ കുടുംബങ്ങള്‍ ഗ്ലൂട്ടന്‍ ഫ്രീ ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നുണ്ട്. പാരമ്പര്യതനിമയില്‍, ആരോഗ്യവും രുചിയും സമന്വയിക്കുന്ന അനായാസം തയ്യാറാക്കാവുന്ന ഈ ഉല്‍പ്പന്നത്തിലേക്ക് ഞങ്ങള്‍ എത്തുന്നതും ഇത് മനസ്സില്‍ കണ്ടുകൊണ്ടാണ്. രുചിയിലോ ഗുണനിലവാരത്തിലോ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ എളുപ്പത്തില്‍ ദഹിക്കുന്ന ഈ ഉല്‍പ്പന്നം തിരക്കിട്ട ജീവിതത്തില്‍ നിങ്ങള്‍ക്കേറെ ഉപകാരപ്രദമായിരിക്കും. വളരെയധികം അഭിമാനത്തോടെയാണ് ഞങ്ങളുടെ റെഡി-ടു-കുക്ക് ഉല്‍പ്പന്നനിരയിലേക്ക് ഈ പുതിയ വിഭവം കൂടി കൂട്ടിച്ചേര്‍ക്കുന്നത്. ഇത് ഇന്ത്യയിലെയും വിദേശത്തെയും വീടുകളിലെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമായി മാറുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

മഞ്ഞിലാസ് പ്രൈവറ്റ് ലിമിറ്റഡ് ബ്രാന്‍ഡായ ഡബിള്‍ ഹോഴ്സ് 65 വര്‍ഷത്തിലേറെയായി കേരളത്തിലെ ഭക്ഷ്യ വ്യവസായത്തില്‍ വിശ്വസനീയമായ പേരാണ്. ഗുണനിലവാരം, നൂതനാശയങ്ങള്‍, പാരമ്പര്യം എന്നിവയിലുള്ള പ്രതിബദ്ധതക്ക് പേരുകേട്ട ഈ ബ്രാന്‍ഡ്, പരമ്പരാഗത വിഭവങ്ങള്‍ ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ രീതിയില്‍ അവതരിപ്പിക്കുന്നു. കേരളത്തിലെ ആദ്യത്തെ ഐഎസ്ഒ 9001:2000 സര്‍ട്ടിഫൈഡ് റൈസ് മില്ലും, സോര്‍ട്ടെക്‌സ് റൈസ്, സ്റ്റോണ്‍ലെസ്സ് റൈസ്, കളര്‍ ഗ്രേഡിംഗ് എന്നിവ ആദ്യമായി അവതരിപ്പിച്ച കമ്പനിയും ഡബിള്‍ ഹോഴ്സാണ്.

Read more

ഇന്ന് അരി, അരിപ്പൊടികള്‍, ബ്രേക്ക്ഫാസ്റ്റ് മിക്‌സുകള്‍, ഇന്‍സ്റ്റന്റ് മിക്‌സുകള്‍, ഗോതമ്പ് ഉല്‍പ്പന്നങ്ങള്‍, കറി പൗഡറുകള്‍, അച്ചാറുകള്‍, ആരോഗ്യ ഭക്ഷണങ്ങള്‍, റെഡി-ടു-കുക്ക് എന്നിങ്ങനെ 20-ല്‍ അധികം പ്രീമിയം അരി ഇനങ്ങളും 250-ല്‍ അധികം ഭക്ഷ്യ ഉല്‍പ്പന്നങ്ങളും ഡബിള്‍ ഹോഴ്സ് പുറത്തിറക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ശക്തമായ വിതരണ ശൃംഖലയും അന്താരാഷ്ട്ര വിപണിയിലെ സാന്നിധ്യവും വഴി, ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും  നാടിന്റെ പാചക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും ഡബിള്‍ ഹോഴ്സ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും മഞ്ഞിലാസ് പ്രൈവറ്റ് ലിമിറ്റഡ്  അവകാശപ്പെടുന്നു.