ഐ.ഡി.ബി.ഐ ബാങ്കിന് കേന്ദ്രത്തിന്റെ കൈത്താങ്ങ് , 4557 കോടി രൂപ മൂലധനമായി നൽകും

ഐഡിബിഐ ബാങ്കിന് കേന്ദ്ര സർക്കാര്‍ 9000 കോടി രൂപയുടെ അധിക മൂലധന സഹായം നൽകും. ബാങ്കിന് കൂടുതല്‍ വായ്പകൾ നല്‍കാൻ സർക്കാരിന്റെ ഈ ഇടപെടലിലൂടെ സാധിക്കും. കേന്ദ്ര കാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

4557 കോടി രൂപയാണ് കേന്ദ്ര സർക്കാർ നേരിട്ട് നൽകുക. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 4743 കോടി രൂപയുടെ മൂലധനനിക്ഷേപമായി നൽകും. എൽ‌ഐസിയാണ് ബാങ്കിൽ 51 ശതമാനം ഓഹരികളും കൈവശം വെച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ ബാങ്കിന്റെ 49 ശതമാനം ഓഹരിയുടെ ഉടമയാണ്.

Read more

കഴിഞ്ഞ വർഷം ബാങ്കിന്റെ ഭൂരിപക്ഷം ഓഹരികള്‍ എൽഐസി വാങ്ങിയിരുന്നു. ഇതിനു ശേഷം ബാങ്കിന്റെ പ്രകടനത്തിൽ പ്രകടമായ മുന്നേറ്റമുണ്ടായിട്ടുണ്ട്. ബാങ്കിന്റെ നിഷ്ക്രിയ ആസ്തികളുടെ അളവിലും വലിയ തോതിലുള്ള കുറവുണ്ടായി.