ജീവനക്കാരുടെ മനോവീര്യം കൂട്ടാൻ ശമ്പളം വർദ്ധിപ്പിച്ച് ഏഷ്യൻ പെയിന്റ്സ്

Advertisement

 

ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റ് നിർമ്മാതാക്കളായ ഏഷ്യൻ പെയിന്റ്സ് ജീവനക്കാരുടെ മനോവീര്യം കൂട്ടാൻ  ശമ്പളം വർദ്ധിപ്പിച്ചതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് നിരവധി കമ്പനികൾ ശമ്പളവും ജോലിയും വെട്ടിക്കുറയ്ക്കുന്ന സാഹചര്യത്തിലാണ് ഏഷ്യൻ പെയിന്റ്സിന്റെ മാതൃകാപരമായ നടപടി.

വിപണന ശൃംഖലയിൽ നൽകുന്ന സഹായങ്ങളുടെ കൂട്ടത്തിൽ ആശുപത്രി, ഇൻഷുറൻസ്, പാർട്ണർ സ്റ്റോറുകൾക്കുള്ള പൂർണ്ണ ശുചിത്വ സൗകര്യങ്ങൾ, നേരിട്ടുള്ള ധന പിന്തുണ എന്നിവ ഉൾപ്പെടുന്നു. ഏഷ്യൻ പെയിന്റ്സ് കരാറുകാരുടെ അക്കൗണ്ടിലേക്ക് 40 കോടി രൂപയും ട്രാൻസ്ഫർ ചെയ്തു.

കേന്ദ്ര, സംസ്ഥാന കോവിഡ് 19 ദുരിതാശ്വാസ ഫണ്ടുകൾക്കായി കമ്പനി 35 കോടി രൂപ സംഭാവന ചെയ്തു. വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ സഹായിക്കുന്നതിന് കമ്പനി സാനിറ്റൈസറുകളും നിർമ്മിക്കുന്നുണ്ട്.