അത്ഭുതപ്പെടുത്തുന്ന ഓഫറുകളൊരുക്കി ഗ്രേറ്റ് ഇന്ത്യന്‍ സെയിലുമായി ആമസോണ്‍

ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്ന ഓഫറുകള്‍ ഒരുക്കി ഓണ്‍ലൈന്‍ സേവനദാതാക്കളായ ആമസോണ്‍. ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ എന്ന പേരിലാണ് പുതിയ ഓഫര്‍സെയ്ല്‍. ജനുവരി 21 അര്‍ധരാത്രി 12 മണിമുതല്‍ ആരംഭിക്കുന്ന സെയില്‍ ജനുവരി 24 വരെ നീണ്ടു നില്‍ക്കും. പ്രൈം അംഗങ്ങള്‍ക്ക് 20 മുതല്‍ ഈ ഓഫറുകള്‍ ലഭ്യമായി തുടങ്ങുമെന്ന് ആമസോണ്‍ അറിയിച്ചു. സ്മാര്‍ട്ട് ഫോണുകള്‍, ലാപ് ടോപ്പുകള്‍, ടിവി, ക്യാമറ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ വില്‍പനയ്ക്കെത്തിക്കുക.

ആമസോണ്‍ പേ ബാലന്‍സ് വഴി 250 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 200 രൂപവരെ തുകയുടെ പത്ത് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഇതോടൊപ്പം തന്നെ ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭ്യമാണെന്ന് ആമസോണ്‍ അറിയിച്ചു.

സ്മാര്‍ട്ട് ഫോണുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും 40 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഹോണര്‍ 6എക്സ്, സാംസങ്ങ് ഓണ്‍5 പ്രോ, മോട്ടോ ജി5എസ് പ്ലസ്, ബ്ലാക്ബെറി കീ വണ്‍, എല്‍ജി ക്യൂ6, ലെനോവ കെ8 നോട്ട്, ഇന്‍ഡക്സ് ക്ലൗഡ് സി1, ഗൂഗിള്‍ പിക്സല്‍ എക്സ് എല്‍, മൈക്രോമാക്സ് കാന്‍വാസ് ഇന്‍ഫിനിറ്റി, ഇന്‍ഫോക്കസ് ടര്‍ബോ 5 പ്ലസ് എന്നീ ഫോണുകള്‍ക്കാണ് ആമസോണ്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ആമസോണിന്റെ തന്നെ കൈന്റില്‍ ഇ-റീഡേഴ്സ്, ഫയര്‍ ടിവി സ്റ്റിക്ക് എന്നിവയ്ക്കും വിലക്കിഴിവുണ്ട്. എക്സ്ബോക്സ്, പ്ലേസ്റ്റേഷന്‍ 4 തുടങ്ങിയ ഗെയിം കണ്‍സോളുകള്‍ക്കും ആമസോണില്‍ വിലക്കുറവുണ്ടാവും.