അവകാശ ഓഹരി വഴി 25,000 കോടി സമാഹരിക്കാൻ ഒരുങ്ങി എയർടെൽ

Advertisement

അവകാശ ഓഹരികൾ വഴി 25,000 കോടി രൂപ സമാഹരിക്കുന്നതിന് പ്രമുഖ ടെലികോം ഓപ്പറേറ്റിംഗ് കമ്പനിയായ ഭാരതി എയർട്ടലിന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ [സെബി] അനുമതി നൽകി. ഫെബ്രുവരിയിലാണ് ഭാരതി എയർടെൽ അവകാശ ഓഹരികൾ ഇറക്കുന്നതിന് തീരുമാനം എടുത്തത്.

ഷെയറിന് 220 രൂപ വില വച്ചാണ് ഓഹരികൾ ഇറക്കുക. ഇതിനു പുറമെ വിദേശ കറൻസിയിൽ 7000 കോടി രൂപ സമാഹരിക്കുന്നതിനും കമ്പനിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമയായ സിംഗ്റ്റൽ, ജി ഐ സി സിംഗപ്പൂർ എന്നീ കമ്പനികൾ ഈ മൂലധന സമാഹരണത്തോട് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. 3750 കോടി രൂപയുടെ അവകാശ ഓഹരികൾ വാങ്ങാൻ സിംഗ്റ്റൽ ഒരുക്കമാണെന്ന് അറിയിച്ചിട്ടുണ്ട്. ജി ഐ സി 5000 കോടി രൂപയും ഇൻവെസ്റ്റ് ചെയ്യും.

വൊഡാഫോൺ ഐഡിയയും 25,000 കോടി രൂപയുടെ അവകാശ ഓഹരികൾ ഇറക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ട്. റിലയൻസ് ജിയോയുടെ മത്സരം നേരിടുന്നതിനാണ് ഇരു കമ്പനികളും തയാറെടുക്കുന്നത്.