കോവിഡ് കാലത്ത് സുരക്ഷിതമായി ആമസോണും; പ്രചോദിതരായി തുടരുവാന്‍ ആമസോണിനെ സഹായിച്ച നാല് ടെക്‌നോളജി ഇടപെടലുകള്‍

Advertisement

ആമസോണ്‍ ഇന്ത്യ 2020 ഓഗസ്റ്റ് 6, 7 തീയതികളില്‍ രാജ്യമെമ്പാടുമുള്ള അംഗങ്ങള്‍ക്കായി 2 ദിവസത്തെ ഷോപ്പിംഗ് ഇവന്റ് പ്രൈം ഡേ സംഘടിപ്പിച്ചു. ഇത് ആമസോണ്‍ ഇന്ത്യയുടെ പ്രവര്‍ത്തന ശൃംഖലയില്‍ അസാധാരണമായ തിരക്കുളവാക്കി. കോവിഡ് മഹാമാരിയുടെ ആദ്യ നാളുകള്‍ മുതല്‍, ആമസോണ്‍ ഇന്ത്യ തങ്ങളുടെ സഹകാരികളുടെയും ഉപഭോക്താക്കളുടെയും പങ്കാളികളുടെയും സുരക്ഷയ്ക്കായി പ്രതിജ്ഞാബദ്ധരാണ്. പ്രാദേശിക അധികാരികളുടെയും ലോകാരോഗ്യ സംഘടനയുടെയും (WHO) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി തങ്ങളുടെ പൂര്‍ത്തീകരണ കേന്ദ്രങ്ങള്‍, തരം തിരക്കല്‍ കേന്ദ്രങ്ങള്‍, ഡെലിവറി സ്റ്റേഷനുകള്‍ എന്നിവകളിലുടനീളം പ്രോസസ്സ് സംബന്ധമായ 100 മാറ്റങ്ങള്‍ വരുത്തി. ഇന്ത്യയിലെ പ്രൈം ഡേയില്‍ സഹകാരികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് തന്നെ ഉപഭോക്താക്കള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ തടസ്സമില്ലാതെ വലിയ അളവില്‍ കൈകാര്യം ചെയ്യാന്‍ കമ്പനിയെ സഹായിച്ച നിരവധി ടെക്‌നോളജി ഇടപെടലുകളില്‍ 4 എണ്ണം നമുക്ക് സൂക്ഷ്മമായി പരിശോധിക്കാം.

സാമൂഹിക അകലം നടപ്പിലാക്കല്‍ / ടൂള്‍

ആമസോണ്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കെട്ടിടങ്ങളില്‍ ഒരു സിസിടിവി അധിഷ്ഠിത പരിഹാര മാര്‍ഗമായ പ്രോക്‌സെമിക്‌സ് (Proxemics), നിര്‍മിത ബുദ്ധി ഉപയോഗിച്ച് സാമൂഹിക അകലം പ്രവര്‍ത്തനക്ഷമമാക്കുന്നു. പൂര്‍ത്തീകരണ കേന്ദ്രങ്ങള്‍ (FC), തരം തിരക്കല്‍ കേന്ദ്രങ്ങള്‍, ഡെലിവറി സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ ഉയര്‍ന്ന സാന്ദ്രതയുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവികളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഓരോ അഞ്ച് മിനിറ്റിലും പിടിച്ചെടുക്കുകയും ഇമേജ് പ്രോസസ്സിംഗ് അല്‍ഗോരിതം ഉപയോഗിച്ച് പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നു. ഒരു ഫ്രെയിമില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോയെന്ന് തിരിച്ചറിഞ്ഞ്, എല്ലാ സമയത്തും 2 മീറ്റര്‍ / 6 അടി ദൂരം നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ ചിത്രങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുന്നത്.

സംമ്പര്‍ക്കരഹിത ഇന്‍ഫ്രാറെഡ് താപനില പരിശോധനകള്‍

ജീവനക്കാര്‍, സഹകാരികള്‍, കരാറുകാര്‍, ബിസിനസ് പങ്കാളികള്‍, മറ്റ് സന്ദര്‍ശകര്‍ എന്നിവര്‍ ഉള്‍പ്പെടെ ആമസോണ്‍ സൈറ്റില്‍ പ്രവേശിക്കുന്ന എല്ലാ വ്യക്തികളെയും സൈറ്റിന്റെ പ്രവേശന കവാടത്തില്‍ പരിശോധിക്കുന്നു. സമ്പര്‍ക്ക രഹിത ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകളും തെര്‍മല്‍ ക്യാമറകളും സ്‌കാനിംഗിനും താപനില പരിശോധനയ്ക്കും വേണ്ടി ഉപയോഗിക്കുന്നു. ഒരു തെര്‍മല്‍ ക്യാമറ ഉയര്‍ന്ന താപനില പരിശോധിക്കാന്‍ ക്യാമറയെ പ്രാപ്തമാക്കുന്ന സെന്‍സറുകള്‍ ഉപയോഗിക്കുന്നു. അതുവഴി പനിയുള്ള ആരെയും തിരിച്ചറിയാന്‍ സാധിക്കുന്നു – കോവിഡ് 19-ന്റെ ഒരു സാധാരണ ലക്ഷണമാണ് പനി.

ഉപഭോക്താക്കളില്‍ നിന്നുള്ള ഫീഡ്ബാക്ക് സന്ദേശങ്ങളുടെ സംയോജനം

മഹാമാരിയുടെ സമയത്ത് ആമസോണ്‍ ഇന്ത്യ പൂര്‍ത്തീകരണ ശൃംഖലയിലുടനീളം അതിന്റെ സഹകാരികള്‍ വഹിച്ച സുപ്രധാന പങ്ക് ആമസോണ്‍ ഇന്ത്യയും ഉപഭോക്താക്കളും തിരിച്ചറിയുന്നു. ഈ അംഗീകാരവും അവരുടെ കഠിനാധ്വാനവും അംഗീകരിക്കുന്ന സന്ദേശങ്ങള്‍ സഹകാരികളുടെ പക്കല്‍ പതിവായി എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന്, ഉപഭോക്തൃ സേവന സംഘം ശേഖരിച്ചതും സോഷ്യല്‍ മീഡിയയില്‍ നിന്നും ശേഖരിച്ചതുമായ, ഉപഭോക്താക്കളുടെ പോസിറ്റീവായ അഭിപ്രായങ്ങളും വിവരണങ്ങളും രാജ്യമെമ്പാടുമുള്ള ഡെലിവറി സഹകാരികള്‍ ഡെലിവറികള്‍ക്കായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനില്‍ തുടര്‍ച്ചയായി കാണിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കാണിക്കുന്ന ദൃഢനിശ്ചയത്തിനും നിശ്ചയദാര്‍ഢ്യത്തിനും സഹകാരികളെ നന്ദി അറിയിക്കുന്ന സന്ദേശങ്ങള്‍ ഈ ആശയവിനിമയത്തില്‍ ഉള്‍പ്പെടുന്നു.

അപ്ലിക്കേഷനിലെ സുരക്ഷാ ആശയവിനിമയം

ഇന്‍-ഹൗസ് അസോസിയേറ്റ് ആപ്ലിക്കേഷന്‍ എല്ലാ ദിവസവും കൃത്യമായ ഇടവേളകളില്‍ ദൃശ്യമാകുന്ന പോപ്പ്-അപ്പ് സുരക്ഷാ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയിക്കാനും ഒരു ടാസ്‌ക് നിര്‍വ്വഹിക്കാനായി ഒരു സഹകാരി ആപ്ലിക്കേഷന്‍ തുറക്കുമ്പോഴെല്ലാം സുരക്ഷാ സന്ദേശങ്ങള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള സന്ദേശങ്ങള്‍ അയയ്ക്കാനും വേണ്ടി ഒരു ഹ്രസ്വ കാലയളവുകൊണ്ടാണ് ഈ സാങ്കേതിക ഉപകരണം വികസിപ്പിച്ചെടുത്തത്. വ്യക്തിഗത ഒത്തുചേരലുകള്‍ക്കും മീറ്റിംഗുകള്‍ക്കും പകരമായി ഈ ടൂള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതിന്, ധാരാളം സഹകാരികള്‍ക്ക് കൂട്ടമായി സന്ദേശങ്ങള്‍ അയയ്ക്കാന്‍ മാനേജര്‍മാരെ സഹായിക്കുന്ന മാക്രോ-പ്രാപ്തമാക്കിയ ഒരു ടൂളും ആവിഷ്‌കരിച്ചു.

ആമസോണ്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര സ്ഥാനത്താണ് സുരക്ഷ നിലകൊള്ളുന്നത്. സഹകാരികള്‍ക്കും ഉപഭോക്താക്കള്‍ക്കുമായി സുരക്ഷാ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി കമ്പനി കൂടുതല്‍ സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ വികസിപ്പിക്കുന്നത് തുടരും.