അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി സ്ലാവിയയുടേയും കുഷാഖിന്റേയും പുതിയ എഡിഷനുകള്‍, സ്റ്റൈലിന്റെ കാര്യത്തില്‍ വേറെ ലെവല്‍

വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന സ്ലാവിയയുടെ ആനിവേഴ്‌സറി സ്‌പെഷ്യല്‍ എഡിഷന്‍ സ്‌കോഡ ഇന്ത്യ അവതരിപ്പിച്ചു. ഏറ്റവും ഒടുവില്‍ നടത്തിയ എന്‍കാപ് ക്രാഷ് ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കരസ്ഥമാക്കിയതിന് പിറകെയാണ് വിപണിയില്‍ വന്‍ വിജയം നേടിയ സ്ലാവിയയുടെ വാര്‍ഷിക എഡിഷന്‍ വരുന്നത്. നേരത്തെ തന്നെ എന്‍കാപ് ക്രാഷ് ടെസ്റ്റില്‍ വിജയിക്കുകയും വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കുകയും ചെയ്ത കുഷാഖിന്റെ സ്‌പെഷ്യല്‍ എഡിഷനും വിപണിയിലെത്തിയിട്ടുണ്ട്.

ഒക്റ്റാവിയ സുപ്പര്‍ബിയിലും കോഡിയാക്കിലും മാത്രമുണ്ടായിരുന്ന പ്രീമിയം ലാവ ബ്ലൂ ഷെയ്ഡ് ഇന്ത്യ 2.0 കാറുകളായ സ്ലാവിയയുടേയും കുഷാഖിന്റയും പുതുതായി ഇറങ്ങിയ എഡിഷനുകളില്‍ ലഭ്യമാണ്. കൂടാതെ ഇ 20 എത്തനോള്‍ കലര്‍ത്തിയ ഇന്ധനം ഇവയില്‍ ഉപയോഗിക്കാം. പുതിയ ആര്‍ഡി എമിഷന്‍ മാനദണ്ഡങ്ങളോടു കൂടിയവയുമാണ് ഈ മോഡലുകള്‍. എത്തനോള്‍ ചേര്‍ത്ത ഇന്ധനം ഉപയോഗിക്കുമ്പോള്‍ സ്ലാവിയില്‍ 5 ശതമാനവും കുഷാഖില്‍ 7 ശതമാനവും ഇന്ധന ലാഭമുണ്ടാവും.

എല്ലാ കാറുകള്‍ക്കും എന്‍കാപ് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി വന്‍ നേട്ടം കൈവരിച്ച സ്‌കോഡ ഇന്ത്യ 2.0 കാറുകളുടെ വിജയത്തില്‍ കാലുറപ്പിച്ചു കൊണ്ട് ഈ വര്‍ഷം കൂടുതല്‍ മോഡലുകള്‍ വിപണിയിലെത്തിക്കുകയാണെന്ന് സ്‌കോഡ ഇന്ത്യ ബ്രാൻഡ് ഡയറക്റ്റര്‍ പീറ്റര്‍ സോള്‍ പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങളില്‍ മുന്നിലെത്തുക വഴി വിപണിയില്‍ വലിയ മേല്‍ക്കൈ നേടാന്‍ സ്‌കോഡ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതോടൊപ്പം അനായാസമായ ഡ്രൈവിംഗ്, ആകര്‍ഷകമായ രൂപകല്‍പന എന്നിവയും സ്‌കോഡ കാറുകളുടെ പ്രത്യേകതയാണ്.

സ്‌കോഡ സ്‌റ്റൈലിന്റെ കുറച്ചു കൂടി മുന്നില്‍ നില്‍ക്കുന്നതാണ് സ്ലാവിയ വാര്‍ഷിക എഡിഷന്‍. സ്‌റ്റൈലിലെ എല്ലാ വിശേഷ സൗകര്യങ്ങളും സുരക്ഷാ ഫീച്ചറുകളും ഇതിലുണ്ട്. കുഷാഖ്
സ്‌റ്റൈലിനും മോണ്‍ടെ കാര്‍ലോയ്ക്കും ഇടയില്‍ സ്ഥാനമുള്ളതാണ് കുഷാഖ് എഡിഷന്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള കുഷാഖിന്റെ സ്‌പെഷ്യല്‍ എഡിഷന്‍. രണ്ട് കാറുകളുടേയും സ്‌പെഷ്യല്‍ എഡിഷനുകളില്‍ മുമ്പിലും പിറകിലും മഡ് ഫ്‌ളാപ്പുകളുണ്ട്. മുന്‍ വശത്തെ ഗ്രില്‍ ക്രോം
ഫിനിഷോടു കൂടിയതുമാണ്. സ്ലാവിയയുടെ സി പില്ലറില്‍ആനിവേഴ്‌സറി എഡിഷന്‍ എന്ന് ബ്രാന്റ് ചെയ്തിട്ടുണ്ട്. കുഷാഖില്‍ ബി പില്ലറിലാണ് ബ്രാൻഡിംഗിലുള്ളത്. സ്ലാവിയയ്ക്കകത്ത് ഡോര്‍ തുറക്കുമ്പോള്‍ തന്നെ സ്റ്റിയറിംഗ് വീലില്‍ ആനിവേഴ്‌സറി എഡിഷന്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഡ്രൈവര്‍ കാല് വെയ്ക്കുന്ന ഭാഗത്ത് പെഡലിലുംബ്രാൻഡിംഗുണ്ട്. ഡാഷ് ബോര്‍ഡില്‍ പ്ലേ ആപ്പും വയര്‍ലെസ് സ്മാര്‍ട് ലിങ്കും ഉള്‍പ്പെടുന്ന 25.4 സെന്റിമീറ്റര്‍ സ്‌കോഡ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ്. കുഷാഖില്‍ സ്‌കഫ് പ്ലേറ്റില്‍എഡിഷന്‍ ബ്രാൻഡിംഗുണ്ട്. സ്ലാവിയയുടേയും കുഷാഖിന്റേയും പുതിയ എഡിഷനുകളില്‍1.5 ലിറ്റര്‍ ഇവിഒ – ജനറേഷന്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ
പെട്രോള്‍ എഞ്ചിനാണുള്ളത്. ഇത് 110 കിലോവാട്ട് കരുത്തും 250 എന്‍ എം ടോര്‍ക്കും പ്രദാനം ചെയ്യുന്നു.6-സ്പീഡ് മാന്വലും 7- സ്പീഡ് ഡി എസ് ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും
ലഭ്യമാണ്. സ്ലാവിയയിലും കുഷാഖിലും ഉപയോഗിച്ചിരിക്കുന്നത് 95ശതമാനവും ഇന്ത്യന്‍ നിര്‍മ്മിത ഘടകങ്ങളായതിനാല്‍ കുറഞ്ഞ വിലയില്‍ നല്‍കാന്‍ കഴിയുന്നു.