കൊറോണ വൈറസ്; അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം...?

കൊറോണ വൈറസിന്റെ ഭീതിയാലാണ് ലോകം. നിരവധി രാജ്യങ്ങളില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ആഗോള അടിയാന്തരാവസ്ഥ ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. കൊറോണ വൈറസ് മൂലം ചൈനയില്‍ മാത്രമായി 17 ഓളം പേര്‍ മരിച്ചു. 471 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

2019 ഡിസംബര്‍ 31-ന് ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാന്‍ നഗരത്തിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇതിനാല്‍ പല രാജ്യങ്ങളും ചൈനയിലേക്കും, ചൈനയില്‍ നിന്നുമുള്ള യാത്രകള്‍ നിരോധിക്കപ്പെട്ടിരിക്കുകയാണ്. നോവല്‍ കൊറോണ വൈറസ് (2019-nCoV) എന്നുപേരിട്ട പുതിയയിനം വൈറസാണ് രോഗത്തിന്റെ മൂല കാരണം. ഈ വൈറസ് ബാധിച്ചവരില്‍ അധികവും വുഹാന്‍ നഗരത്തില്‍ നിന്നുള്ളവരാണ്.

വുഹാന് പുറമേ ബെയ്ജിങ്, ഷാങ്ഹായി, ഗുവാങ്ഡോങ്ങ്, സെജിയാങ്ങ്, ടിയാന്‍ജിന്‍ എന്നിവിടങ്ങളിലും നിന്നും ഒറ്റപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനയെ കൂടാതെ തായ്വാന്‍ – 2, ജപ്പാന്‍, തായ്ലന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്ക് വുഹാനില്‍ നിന്ന് തിരികെ പോയവരിലാണ് ബാക്കിയുള്ള രോഗബാധകള്‍ കണ്ടെത്തിയിരിക്കുന്നത്.

ചൈനയില്‍ അവധിക്കാലം ആകാറായതിനാല്‍ യാത്രക്കാരുടെ എണ്ണം കൂടാനും ഇനിയും രോഗം കൂടുതല്‍ വ്യാപകമായ രീതിയില്‍ പകരാനും സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനാ പറയുന്നു

എന്താണ് കൊറോണ വൈറസ് (2019-nCoV)…?

ആദ്യമായാണ് കൊറോണ വൈറസ മനുഷ്യരില്‍ കാണപ്പെടുന്നത്. ചെറിയ രീതിയില്‍ വ്യത്യാസപ്പെട്ടു കിടക്കുന്ന വൈറസുകളുടെ ഒരു വലിയ കുടുംബം തന്നെയാണ് കൊറോണ എന്ന് പറയാം. സാധാരണ ജലദോഷം മുതല്‍ മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രം (MERS-CoV), സാര്‍സ് അഥവാ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രം (SARS-CoV) തുടങ്ങിയ രോഗങ്ങള്‍ക്കും ഈ വൈറസുകള്‍ കാരണമാകാം. “സൂട്ടോണിക്” (zoonotic) എന്ന വിഭാഗത്തില്‍ പെടുന്നന്ന് ഈ വൈറസുകള്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള വൈറസുകളാണ്.

വൈറസിന്റെ ഉറവിടം പാമ്പുകളില്‍നിന്നോ…?

ഈ വൈറസിന്റെ യഥാര്‍ഥ ഉറവിടം പാമ്പുകളായിരിക്കാമെന്നും ശാസ്ത്രജ്ഞര്‍ സൂചന നല്‍കുന്നുണ്ട്. രോഗികളില്‍ നിന്ന് ശേഖരിച്ച വൈറസിന്റെ സാമ്പിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. മാംസ മാര്‍ക്കറ്റിലാണ് വൈറസ് ബാധ ആദ്യം കണ്ടെത്തിയതെങ്കിലും ചൈനീസ് മൂര്‍ഖനും ചൈനീസ് വെള്ളിക്കെട്ടനുമായിരിക്കാം ഉത്ഭവകേന്ദ്രമെന്നാണ് നിഗമനം. മധ്യ, തെക്കന്‍ ചൈനയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും വ്യാപകമായി കാണപ്പെടുന്ന കൊടുംവിഷമുള്ള പാമ്പുവര്‍ഗമാണ് ചൈനീസ് വെള്ളിക്കെട്ടന്‍ (ചൈനീസ് ക്രെയ്റ്റ്). ഇതിനെ തായ്‌വാനീസ് ക്രെയ്റ്റ് എന്നും വിളിക്കാറുണ്ട്.

രോഗലക്ഷണങ്ങള്‍ എന്തെല്ലാം…?

പനി, കഫം വീര്‍പ്പുമുട്ടല്‍, ശ്വാസതടസ്സം, ന്യൂമോണിയ, സാര്‍സ്, കിഡ്നി തകരാര്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.അസുഖം മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നത് തടയാന്‍ അസുഖ ബാധിതരെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പാര്‍പ്പിക്കാനാണ് തല്ക്കാലം ചൈനീസ് ആശുപത്രികള്‍ക്ക് കിട്ടിയിട്ടുള്ള നിര്‍ദേശം.

അസുഖത്തിനെ എങ്ങനെ പ്രതിരോധിക്കാം…?

  1. ശ്വാസതടസ്സവും, തുമ്മലും ബാധിച്ചവരുടെ സമീപത്തേക്ക് പോകാതിരിക്കുക.

2. കൈകള്‍ ഇടക്കിടെ കഴുകുക.പ്രത്യേകിച്ച് മറ്റുള്ളവരെ തൊടുകയോ, പരിചയമില്ലാത്ത സ്ഥലങ്ങളില്‍ പോകുമ്പോഴും.

3. കുറച്ചു കാലത്തേക്ക് ഫാമുകളുമായും, കശാപ്പുശാലകളുമായും, ജീവനുള്ളതോ ചത്തോ ആയ വന്യമൃഗങ്ങളുമായും, പരിചയമില്ലാത്ത വളര്‍ത്തുമൃഗങ്ങളുമായും ഉള്ള നേരിട്ടുള്ള ബന്ധം ഒഴിവാക്കുക.

4. ശ്വാസ സംബന്ധിയായ ബുദ്ധിമുട്ടുകള്‍, ഉദാ. ചുമ, തുമ്മല്‍ എന്നിവയുള്ളവര്‍ ചുമക്കുമ്പോള്‍ സാമാന്യ മര്യാദ പാലിക്കുക. തൂവാലയോ ടിഷ്യൂവോ, ഉപയോഗിച്ച് വായ പൊത്തുക, കയ്യും വായുമൊക്കെ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക.

5. ഇറച്ചി മാര്‍ക്കറ്റോ, ഗ്രാമച്ചന്തകളോ ഒക്കെ സന്ദര്‍ശിക്കുമ്പോള്‍ മാംസത്തെ സ്പര്‍ശിച്ചാല്‍ അതുകഴിഞ്ഞ ശേഷം കൈകള്‍ നന്നായി സോപ്പിട്ട് കഴുകുക.

6. കണ്ണുകളും, മൂക്കും, വായുമെല്ലാം കൈകള്‍ കൊണ്ട് തൊടുന്നത് കുറക്കുക. അസുഖം ബാധിച്ച മൃഗങ്ങളുമായും, പഴകിയ ഇറച്ചിയുമായും പരമാവധി അകലം പാലിക്കുക.

7. വണ്ടപോലെ പാചകം ചെയ്യാത്ത ഇറച്ചി, പഴകിയ ഡയറി ഉത്പന്നങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

അസുഖം പടരുന്ന വിധം…?

1. വായ പൊത്തിപ്പിടിക്കാതെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം വായുവില്‍ തെറിക്കുന്ന തുള്ളികളിലൂടെ വൈറസ് പടരും.
ന്മവൈറസ് ബാധിച്ച ഒരാളെ സ്പര്‍ശിക്കുകയോ അയാള്‍ക്ക് ഹസ്തദാനം നല്‍കുകയോ ചെയ്യുക വഴി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരാം.

2. വൈറസ് ഉള്ള ഒരു വസ്തുവിലോ പ്രതലത്തിലോ തൊട്ടിട്ട് ആ കൈ കൊണ്ട് മൂക്കിലോ കണ്ണിലോ വായിലോ തൊട്ടാല്‍.

Read more

3.അപൂര്‍വമായി വിസര്‍ജ്ജ്യങ്ങളിലൂടെയും കൊറോണ വൈറസ് പടരാം.