കുടവയറാണോ നിങ്ങളുടെ പ്രശ്‌നം? അധികം കഷ്ടപ്പെടാതെ നിയന്ത്രിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്

Advertisement

സ്ത്രീയായാലും പുരുഷനായാലും ശരിര സൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രധാനപ്രശ്‌നങ്ങളില്‍ ഒന്നാണ് കുടവയര്‍. പലപ്പോഴും കുടവയര്‍ അമിതവണ്ണത്തിന് ഭാഗമായി മാത്രമല്ല ഉണ്ടാകുന്നത്. കുറെ നേരം ഒരേ ഇരുപ്പില്‍ ഇരുന്നു ജോലി ചെയ്താലും ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങള്‍ നിമിത്തവും ഒക്കെ കുടവയര്‍ ഉണ്ടാകാം. ഒരിക്കല്‍ കുടവയര്‍ വന്നാല്‍ പിന്നെ അത് എന്നേക്കുമുള്ള സമ്പാദ്യമായി എന്ന് കരുതി ആരും വിഷമിക്കേണ്ട. ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്ത് വയര്‍ കുറക്കാന്‍ സമയം ഇല്ലാത്തവര്‍ ഡയറ്റില്‍ ശ്രദ്ധിച്ചാല്‍ മതിയാകും.

നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ തന്നെ വയര്‍ കൂടാനും കുറയാനും കാരണമായ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത്തരത്തില്‍ കുടവയറിനെ മെരുക്കിയെടുക്കാന്‍ സഹായിക്കുന്ന ഏഴു ഭക്ഷണ സാധനങ്ങള്‍ പരിചയപ്പെടാം.

1. പുതിന ഇല

വയറു കുറയ്ക്കാന്‍ മാത്രമല്ല തടി കുറയ്ക്കാനും പുതിന ഇല്ല മികച്ച മാര്‍ഗമാണ്. പുതിന ഇല വെറുതെ കഴിക്കണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല. പുതിന ചട്ണി കഴിക്കുന്നതും പുതിന ഇല ചായയില്‍ ഇട്ടു കുടിക്കുന്നതും വയറു കുറയാനും തടി കുറയാനും നല്ലതാണ്.

2. പൈനാപ്പിള്‍

പൈനാപ്പില്‍ ദിവസവും ശീലമാക്കുന്നത് ആലിലപോലുള്ള വയര്‍ നല്‍കും. പൈനാപ്പിളില്‍ അടങ്ങിയിട്ടുള്ള ബ്രോമാലില്‍ ദഹനം വേഗത്തിലാക്കുകയും വയറു കുറയാന്‍ കാരണമാകുകയും ചെയ്യുന്നു.

3. പപ്പായ

ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന പഴമാണ് പപ്പായ. വയറു കുറയ്ക്കാന്‍ സഹായിക്കുന്ന പാപെയ്ന്‍ എന്ന എന്‍സൈം പഴുത്ത പപ്പായയേക്കാള്‍ പച്ച പപ്പായയില്‍ ആണ് കൂടുതലായി ഉള്ളത്. അതിനാല്‍ പഴുത്ത പപ്പായയേക്കാള്‍ പച്ച പപ്പായ കഴിക്കുന്നതാണ് നല്ലത്.

4. നെല്ലിക്ക ജ്യൂസ്

അല്‍പം കടുകട്ടി ആണ് എന്ന് തോന്നുമെങ്കിലും നെല്ലിക്ക ജ്യൂസ് ഒരാഴ്ച അടുപ്പിച്ച് കഴിച്ചാല്‍ വയര്‍ കുറയുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. പലരും പരീക്ഷിച്ച് വിജയിച്ച കാര്യമാണിത്.

5. മല്ലിയില ജ്യൂസ്

കേട്ടിട്ട് പുച്ഛം തോന്നുണ്ടെങ്കില്‍ നഷ്ടം നിങ്ങള്‍ക്കാണ്. മല്ലിയില വയര്‍ കുറക്കാന്‍ ബെസ്റ്റ് ആണ്. ഇത് ജ്യൂസ് ആക്കി ഒരാഴ്ചത്തേക്ക് ദിവസവും കഴിക്കുക. ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാന്‍ മല്ലിയില തൈത്തമമാണ്. ഒപ്പം വയറും കുറയും

6. കാരറ്റ്

വയറു കുറയാന്‍ മാത്രമല്ല ആരോഗ്യത്തിനും അത്യുത്തമമാണ് കാരറ്റ്. ഭക്ഷണത്തിന് മുന്‍പ് നിര്‍ബന്ധമായും കാരറ്റ് കഴിക്കുക. ഇത് സലാഡായും ജ്യൂസായും ഇഷ്ടാനുസരണം കഴിക്കാം.

6. പെരുംജീരകം

ആയുര്‍വേദ മരുന്നിന്റെ വിഭാഗത്തില്‍ പെട്ട ഒന്നാണ് പെരുംജീരകം. ഇത് ഇട്ട് തിളപ്പിച്ച വെള്ളം ഒരാഴ്ച സ്ഥിരമായി കുടിച്ചാല്‍ എത്ര ചാടിയ വയറിനെയും പൂര്‍വ്വസ്ഥിതിയില്‍ കൊണ്ടെത്തിക്കാം.