തിരുവനന്തപുരത്ത് എസ്.എഫ്.‌ഐ നേതാക്കള്‍ രാജിവെച്ച് എ.ഐ.എസ്.എഫില്‍ ചേര്‍ന്നു

Advertisement

തിരുവനന്തപുരം ജില്ലയിൽ എസ്എഫ്‌ഐ നേതാക്കള്‍ സംഘടനയില്‍ നിന്ന് രാജിവെച്ച് എഐഎസ്എഫില്‍ ചേര്‍ന്നു. ഞായറാഴ്ചയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എസ്എഫ്‌ഐ നേതാക്കള്‍ സംഘടന വിട്ട് എഐഎസ്എഫില്‍ ചേര്‍ന്നത്.

എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും മുന്‍ ചാല ഏരിയാ സെക്രട്ടറിയുമായ മിഥുന്‍ ഷാജി, മുന്‍ ജില്ലാ കമ്മിറ്റി അംഗവും കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാനുമായിരുന്ന ജോണ്‍ വില്യംസ്, നേമം ഏരിയ വൈസ് പ്രസിഡന്റ് അഭിജിത്, ചാല ഏരിയാ ജോയിന്റ് സെക്രട്ടറിയും ചാക്ക ഐ.ടി.ഐ യൂണിയന്‍ ചെയര്‍മാനുമായ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് എഐഎസ്എഫ് പ്രവേശനം.

സ്വീകരണ യോഗം എഐഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ശുഭേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജെ. അരുണ്‍ ബാബു പതാക കൈമാറി പ്രവര്‍ത്തകരെ സ്വീകരിച്ചു.